ഒരുപാടലഞ്ഞ്, ഒടുക്കം നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ അവനൊരു ലോഡ്ജിൽ റൂമെടുത്തു. ‘അമ്മ പ്രത്യേകം പറഞ്ഞു വിട്ടത് കൊണ്ട് മാത്രം അമ്മയെ വിളിച്ച് സ്ഥലത്തെത്തിയ കാര്യം പറഞ്ഞു. സ്ഥലം മാറിക്കിടന്നത് കൊണ്ടാവാം നിദ്രാദേവി പെട്ടെന്നൊന്നും കടാക്ഷിച്ചില്ല. ഉറക്കത്തിന് മുന്നേ പലവുരു ഫോൺ സ്ക്രീൻ ലോക്ക് മാറ്റി ഓണാക്കി നോക്കി, സോണിയുടെ കോളോ മെസ്സേജോ വല്ലതും വന്നോ എന്നറിയാൻ.
പിറ്റേന്ന് വണ്ടിയുമെടുത്തവൻ തെണ്ടാനിറങ്ങി. കുറച്ചേറെ അലച്ചിലുകൾക്കൊടുവിൽ ഒന്ന് രണ്ട് അഗ്രഹാരങ്ങളെക്കുറിച്ചുള്ള സൂചന കിട്ടി. എന്നാൽ ചെന്നെത്തിയ അഗ്രഹാരവീഥികളിലെ ഓരോ വീടുകളും കയറിയിറങ്ങുമ്പോഴും നിരാശയായിരുന്നു ഫലം. സൂര്യാസ്തമയത്തിന് ചില മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവന്റെ ഓട്ടം എത്തി നിന്നത് പല്ലശ്ശന എന്ന ഗ്രാമത്തിലാണ്. വണ്ടിയോടിക്കുന്നതിനിടയിൽ ഒരു അമ്മൻ കോവിൽ കണ്ണിൽ പെട്ടപ്പോൾ ഒന്നു കയറി തൊഴുതേക്കാം എന്നു കരുതി. കാർ വഴിയോരത്ത് ഒതുക്കിയിട്ട്, അവൻ കോവിലിന്റെ ചുറ്റുമതിലിനകത്തു കടന്ന്, ഏതാണ്ട് അവന്റെ തന്നെ ഉയരത്തിലുള്ള കൽവിളക്കിന് മുന്നിൽ നിന്ന് കണ്ണും പൂട്ടി കൈ കൂപ്പി നിന്നു. കോവിലിനകത്തെ ദേവിയോട്, തന്റെ മനസ്സിലുള്ള ദേവിയെ എത്രയും പെട്ടെന്ന് കാണിച്ചു തരണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അവിടെ നിന്നും ഇറങ്ങി, കാറിനടുത്തേക്ക് നീങ്ങിയപ്പോൾ കുറച്ചു മാറി ഒരു പീടിക കണ്ടു. നിരത്തി വച്ച സോഡാ കുപ്പികൾക്ക് മുകളിൽ നാരങ്ങകൾ കുത്തി നിർത്തിയിരിക്കുന്നത് കണ്ട്, അതുവരെ ഇല്ലാതിരുന്ന ദാഹം തോന്നി ജിത്തുവിന്. അവനങ്ങോട്ട് നീങ്ങി.
“ചേട്ടാ… സോഡാ സർബത്തുണ്ടോ?”
“സോഡാ നാരങ്ങ താനേ? ആ… ഉണ്ട്. ഉണ്ട്… ഏത്തന വേണം?” അകത്തു നിന്നും സോഡാക്കുപ്പി കണ്ണട വച്ച, ഒറ്റക്കാതിൽ കടുക്കനിട്ട ഏതാണ്ട് പത്തെഴുപത് വയസ്സ് തോന്നിക്കുന്ന ഒരു അപ്പൂപ്പൻ മുഖം ചുളിച്ചു കൊണ്ട് തല നീട്ടി.
“ഒന്ന് മതി.” ജിതിൻ ചൂണ്ടുവിരൽ പൊക്കി. അപ്പൂപ്പൻ നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ജിത്തു ചുറ്റും നോക്കി. കുറച്ചു ദൂരം അടുപ്പിച്ചടുപ്പിച്ച് വീടുകളുണ്ട്. ആ പരിസരത്ത് ഈയൊരു കട മാത്രം.
“തമ്പി വെളിയൂരിന്ത് വരിയാ?”
“മം???” ജിതിൻ ഒരു കവിൾ വെള്ളം വായ്ക്കുള്ളിൽ വെച്ചു കൊണ്ട് ചോദ്യരൂപേണ മൂളി.
“ഇല്ലെ… എന്ത നാട്ടുകാരൻ എന്ന് കേട്ടാൾ..”
“തൃശ്ശൂർ…” ജിതിൻ നാരങ്ങാവെള്ളം കുടിക്കുന്നതിനൊപ്പം ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
“അപ്പടിയാ? ഇങ്കെ പക്കത്തിലെ താനേ. അദ്ദാ, ഉങ്കളെ എങ്കയോ പാത്ത മാതിരി തോന്നിച്ച് അദ്ദാ കേട്ടേൻ.”
“ഹേയ്… അപ്പടി.. വരാൻ… വഴിയില്ല അണ്ണാച്ചി…” അയാളോട് തിരിച്ച് ഏതു ഭാഷയിൽ സംസാരിക്കുമെന്നറിയാതെ ജിതിൻ നിന്ന് തപ്പിക്കളിച്ചു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി