“നാൻ അണ്ണാച്ചി കെടയാത് തമ്പി… യെൻ പേർ വെങ്കിടേശ്വര അയ്യർ. എല്ലാരും വെങ്കിടി വെങ്കിടിന്ന് കൂപ്പിടുവാർ. നാൻ വന്ത് ബ്രാഹ്മണർ താൻ. ഇങ്കെ 35 ഇയേഴ്സാ കട നടത്തീട്ടിരിക്കോം” അയാൾ ഒരുപാട് സംസാരിക്കുന്ന ടൈപ്പാണെന്ന് ജിതിന് വളരെപ്പെട്ടെന്ന് മനസ്സിലായി. അവൻ ഗ്ലാസ് പെട്ടെന്ന് കാലിയാക്കി അവിടുന്ന് എത്രയും വേഗം തടി തപ്പാൻ തീരുമാനിച്ചു.
“എത്രയായി അണ്ണാ… അല്ല, വെങ്കിടി മാമാ?”
“നീങ്കെ ഇങ്കെ യാരെ പാക്ക വന്തീങ്കെ?” അയാൾ വിടാൻ ഭാവമില്ല.
“ഫ്രണ്ടിനെ… പാക്കാൻ… വന്നതാ…”
“ഫ്രണ്ട് പേർ യെന്നാ? നമ്മക്ക് തെരിഞ്ച ആളാണോ എന്ന് പാക്കലാമേ…”
ആ കിഴവന്റെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ ജിതിനെ തെല്ല് മുഷിപ്പിച്ചിരുന്നു. എന്നാൽ അവനത് പുറത്ത് കാണിച്ചില്ല.
“കോകില. കോകില .എസ്. അയ്യർ. അപ്പടി ആരെയെങ്കിലും മാമൻ അറിയുമോ?”
“ഓഹ്…. ഗേൾഫ്രണ്ടാ??” വെങ്കിടി മാമൻ മുൻനിരയിൽ ആകെയുള്ള അഞ്ചാറു പല്ലുകൾ പുറത്തു കാട്ടിച്ചിരിച്ചു. അതിന് മറുപടിയായി ജിതിൻ ചിരിച്ചതെയുള്ളൂ.
“കോകിലയാ….മം??? അന്ത പേരിലെ ഇങ്കെ യാറുമേയില്ല തമ്പി… ഇരുന്തിച്ച്. എനക്ക് തെരിഞ്ച രണ്ടു പേർ ഇരുന്തിച്ച്. ആനാ അവങ്കെ ഇപ്പൊ ഇങ്കെ ഇല്ലെ.”
ജിതിന്റെ ഉള്ളൊന്ന് ആന്തി. അവൻ ജാഗരൂകനായി. “അവർ എവിടെപ്പോയി?”
“ഒരു കോകില അമ്മാൾ ഇരുന്തിച്ച്. റൊമ്പ വയസാനവര്. പുള്ളേങ്കെ യെല്ലാം വെളിയൂരിലെ ഇരുക്കാർ. അടിക്കടി ഇന്ത കോവിലിലെ വന്ത് അർച്ചന പണ്ണി, പാട്ടെല്ലാം പാടിയിരുന്താർ. പോന വർഷം എരുന്തിട്ടാർ. ഇന്നൊരു കോകില ഇരുന്താർ. സുബ്രമണ്ണ്യ അയ്യരോടെ രണ്ടാവത് പൊണ്ണ്. അവ ഇപ്പൊ എങ്കെ ഇരുക്കേ, എന്നാച്ച് എന്ന് യാര്ക്കും തെരിയവില്ലൈ.”
“അവരുടെ വീടെവിടെയാ? ഒന്ന് കാണിച്ചു തരാവോ മാമാ?”
“ഇങ്കെ പക്കത്തിലെ താൻ വീട് വച്ചിരുന്താ. ആനാ ഇപ്പൊ അങ്കെ ഇല്ലൈ. അവരെല്ലാം എപ്പോവേ വിത്തു പോയിട്ടാ. നിനച്ചാലെ കഷ്ടമാര്ക്കു തമ്പി…”
“അതെന്താ മാമാ അങ്ങനെ പറഞ്ഞത്?”
“എന്ന സൊല്ലലാം തമ്പി… സുബ്രമണ്ണ്യ അയ്യർ ഗവർമെന്റ് വേലയിലെ ഇരുന്താ. കെ. എസ്.ആർ.ടി. സി.യിലെ കണ്ടക്ടർ. പൊണ്ടാട്ടി ആനന്ദവല്ലി. പാവം, വീട്ടുക്ക് വെളിയെ ഇറങ്കമാട്ടാർ. അയ്യരുക്ക് രണ്ടു പെൺ കൊളന്തേങ്കെ. മുതൽ പൊണ്ണ് മീനാക്ഷി. പത്തു വർഷത്തുക്ക് മുന്നാടി, ഒരു ക്രിസ്ത്യാനി പയ്യൻ കോടെ ഓടിപ്പോയിട്ടാ. അന്ത ഷോക്കിലെ അവങ്ക അമ്മാവുക്ക് മുടക്കുവാദം വന്തത്.”
“എന്ത് വാദം?”
“മുടക്കുവാദംന്നാ… ഇപ്പൊ എപ്പടി പുരിയ വെക്കറ്ത്… ആ… തളന്ത് പോനാ.”
“ഓഹ്…”
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി