“പെരിയ ഇടത്തിലെ എല്ലാം കൊണ്ടു പോയി വൈദ്യം പണ്ണാ. ആനാ ഹാർട്ടിലെ എന്നാവോ ബ്ലോക്ക് ഇരുന്തിച്ച്. അതിനാലെ സരി പണ്ണ മുടിയലെ. അപ്പറം ഒരു വർഷത്തുക്കപ്പുറം എരന്തിട്ടാ. അവ രണ്ടാവത് പൊണ്ണ് ടി.ടി.സി. എല്ലാം മുടിച്ച്, വാദ്യാർ വേലക്കാകെ വെളിയൂരെല്ലാം പോയിരുന്താ. ആനാ കല്യാണത്തുക്കാക തിരുമ്പി വന്തേൻ.”
അത് കേട്ടപ്പോൾ ജിതിന്റെ ഉള്ള ജീവൻ പോയി. അപ്പൊ സോണി പറഞ്ഞത് നേരാണ്. കോകിലയുടെ കല്യാണം കഴിഞ്ഞു. ഈ വെങ്കിടി മാമൻ പറഞ്ഞത് വെച്ച് നോക്കിയാൽ താൻ അന്വേഷിക്കുന്ന കോകില, അത് ഇവൾ തന്നെ. അത്ര നേരവും ഉള്ളിൽ കെട്ടിപ്പൊക്കിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കോട്ടകൾ തകർന്നു വീണു. അവൻ പേഴ്‌സിൽ നിന്നും ഒരു അമ്പത്തിന്റെ നോട്ടെടുത്ത്, മുൻപിൽ കടല മുട്ടായി ഇട്ടു വച്ചിരുന്ന പാത്രത്തിന് മുകളിൽ വെച്ച് തിരികെ നടന്നു.
“തമ്പീ… തമ്പീ നില്ല്‌ങ്കോ….” വെങ്കിടി മാമൻ പുറകിൽ നിന്നു വിളിച്ചു. ജിത്തു ബാക്കി വെച്ചോളൂ എന്ന രീതിയിൽ കൈ ഉയർത്തിക്കാട്ടി നടന്നകന്നു. അവൻ വണ്ടി മുൻപോട്ടെടുത്ത് ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി. ഇനിയെല്ലാം ഓർമ്മകൾ മാത്രം. അവനോർത്തു. പോകുന്ന വഴി റോഡിനു വശത്തെ പച്ചപ്പുൽപ്പാടങ്ങളിലേക്ക് നോക്കിയപ്പോൾ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളിൽ തിളങ്ങുന്ന വയലേലകൾക്കിടയിൽ, പാട വരമ്പിലൂടെ വീഴാതിരിക്കാൻ കയ്യുയർത്തി തന്റെ പെണ്ണ് നടന്നു പോകുന്നത് പോലെ കണ്ടു. അവൻ കാറ് റോഡിന്റെ ഒരത്തേക്ക് നിറുത്തി സ്റ്റിയറിങ് വീലിന് മുകളിൽ നെറ്റി ചാരി വച്ചു കണ്ണടച്ചു കിടന്നു. ഞാൻ വൈകിപ്പോയല്ലോ പെണ്ണേ… ഒരവസരം തന്നു കൂടയിരുന്നോ എനിക്ക്??? കണ്ണെല്ലാം നിറഞ്ഞു തുളുമ്പുന്നല്ലോ… മൈര്….അവൻ ദേഷ്യത്തിൽ ഗിയർ വലിച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു.
*****************************
ഓഡിറ്റോറിയത്തിലേക്കുള്ള യാത്ര മധ്യേ കാറിന്റെ വിൻഡോ താഴ്ത്തി അതിൽ മുട്ടുകയ്യും ചാരി പുറത്തെ കാഴ്ച കണ്ടിരിക്കുകയായിരുന്നു ജിതിൻ. മനസ്സിനെ പിടിച്ചേടത്തു കിട്ടുന്നില്ല. പാറക്കൂട്ടങ്ങളിൽ അലതല്ലി, ലക്ഷ്യമില്ലാതെയൊഴുകുന്ന ചിറ പോലെ അതിങ്ങനെ അവനെ എങ്ങോ കൊണ്ടു പോവുകയാണ്.
“പൊന്നു പൂറാ, ആ വിൻഡോ അടച്ചിട്. എ സി ടെ കാറ്റെല്ലാം വെറുതെ പോവും.” ഡ്രൈവിങ് സീറ്റിൽ ഇരുന്ന് സോണി പരാതിപ്പെട്ടി തുറന്നു.
“സോണി, നീ വണ്ടിയോന്നൊതുക്ക്.” ജിതിൻ അടുത്തുള്ള കട്ട് റോഡ് ചൂണ്ടി പറഞ്ഞു.
“എന്താടാ?”
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി