“നീയല്ലേ മൈരേ പറഞ്ഞത് അവൾടെ വീടെവിടാണെന്ന് അറിയാമെങ്കിൽ ആ വഴിക്ക് നോക്കാൻ? ഞാൻ രണ്ടും കല്പിച്ചു ഇങ്ങു പോന്നു. അവൾടെ വീടൊക്കെ കണ്ടു പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി.”
“എന്നിട്ട് കണ്ടു പിടിച്ചോ?”
“ഇല്ല. പക്ഷെ ഒരു പൊലയാടിമോൻ കുറെ ഊമ്പിയ കഥയെല്ലാം പറഞ്ഞെന്നെ സെന്റിയാക്കി. ഇപ്പൊ ഈ ന്യൂസ് കിട്ടിയ സ്ഥിതിക്ക് വേറൊന്നും നോക്കാനില്ല. ഞാൻ പോകുവാ കൊച്ചീലോട്ട്.”
“നീ ഒരുതരം പ്രത്യേകതരം മൈരനാണല്ലേ? ഇപ്പോഴും കണ്ടേടം നെരങ്ങി തെണ്ടി നടക്കാൻ ഒരു ഉളുപ്പുമില്ല.”
“ആവേശമല്ലേ സോണിമോനെ… ആവേശമാണഖില മൂഴ സാരിയിൽ എന്നല്ലേ?”
“സാരിയല്ല ചുരിദാറാ. വളിപ്പെറക്കാതെ ആ പെങ്കൊച്ചിനെ കണ്ടു പിടിക്കാൻ നോക്ക് മൈരേ… ഞാൻ ഡ്യൂട്ടിയിലാ. ഇനി നാളെ വിളിക്കാം.” സോണി കട്ട് ചെയ്തു. ജിതിൻ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് പറപ്പിച്ചു.
വീട്ടിൽ ചെന്ന ഉടനെ വിശേഷങ്ങൾ ആരാഞ്ഞ അച്ഛനമ്മമാരോട് കാര്യങ്ങളെല്ലാം പറഞ്ഞു ധരിപ്പിച്ചു. അമ്മയോട് കാലത്തെ എണീറ്റ് പതിവായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഡബിൾ ഉണ്ടാക്കി വച്ചോളാൻ പറഞ്ഞ്, പ്രഭാകരനോട് ഒരു ദിവസം കൂടി കാക്കുവാൻ അപേക്ഷിച്ചു. സോണി മോൻ അയച്ചു കൊടുത്ത അഡ്രസ്സ് മാപ്പിൽ നോക്കി സെറ്റ് ചെയ്ത ശേഷം, അവനുറങ്ങി.
കൊച്ചിയിൽ നിന്നും തൃശൂർ പോയതിന്റെ ഇരട്ടി ദൂരം തോന്നിച്ചു, തിരികെ കൊച്ചിയിലേക്കുള്ള യാത്രക്ക്. എങ്ങിനെയും കിരണിന്റെ ഓഫീസ് കണ്ടു പിടിച്ച്, കോകിലയെ കണ്ടെത്തണം. ആ ഒരു ചിന്ത മാത്രമേ അവന്റെ മനസ്സിലുള്ളൂ. കൊച്ചിയിലെ റോഡുകളിൽ അർദ്ധവൃത്താകൃതിയിലും, ത്രിമാന ചതുരാകൃതിയിലും എല്ലാം രൂപപ്പെട്ടിട്ടുള്ള കിടങ്ങുകളൊന്നും അവന്റെ യാത്രക്ക് തടസ്സമായി അവന് തോന്നിയില്ല. മാപ്പ് നോക്കി വണ്ടിയോടിച്ച് ഒടുവിൽ കെ.കെ. ടൈൽസ് ആൻഡ് സ്റ്റോൺസ് എന്ന ബോർഡിന് മുന്നിൽ 65 km സ്പീഡിൽ ഓടിച്ചിരുന്ന ബൈക്ക് അവൻ ഡിസ്ക് ബ്രേക് പിടിച്ചു നിർത്തി. സെക്യൂരിറ്റിക്ക് പേരെല്ലാം എഴുതി നൽകി അവൻ നടന്നു, അല്ല ഓടി എന്ന് പറയുന്നതാവും ശെരി. കാലങ്ങൾക്ക് ശേഷം, അവളെ കാണാൻ ഒരു അവസരം കൈ വന്നിരിക്കുന്നു. അവന്റെ ഹൃദയത്തിന്റെ മിടിപ്പും കാലുകളുടെ വേഗവും ഒരേ അനുപാദത്തിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറിയവൻ ചുറ്റും നോക്കി. രണ്ടു നിലയുള്ള കെട്ടിടത്തിൽ, താഴെ അത്യാവശ്യം വലിപ്പമുള്ള ഓഫീസ് ആണ്. എല്ലായിടത്തും ഹാഫ് ക്യാബിനകത്തിരുന്ന് ഓരോരുത്തർ ഓരോ ജോലി ചെയ്യുന്നുണ്ട്. ചിലർ ധൃതി പിടിച്ചു ഫോൺ ചെയ്യുന്നു, ചിലർ മന്ദിച്ചിരിക്കുന്നു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി