“ഇവിടെ, കോകില എന്ന് പേരുള്ള ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?” കാണാൻ മാന്യൻ എന്നു തോന്നിയ, കംപ്യൂട്ടറിൽ കുത്തിക്കൊണ്ടിരുന്ന ഒരു എക്സിക്യൂട്ടിവ് സ്റ്റൈൽ മന്നനോട് ജിതിൻ ചോദിച്ചു.
“പിന്നേ… എം.ഡി. ടെ കൂടെ പഠിച്ച, അല്ല, എം.ഡി യെ പഠിപ്പിച്ച കോകിലയല്ലേ? ഉവ്വല്ലോ? നിങ്ങളാരണാവോ?”
അത് പറയുമ്പോൾ അവന്റെ സംസാരത്തിൽ ചെറിയ പുച്ഛം ഒളിഞ്ഞിടപ്പുണ്ടോ എന്ന് ജിതിൻ സംശയിച്ചു. മൈരന്റെ സംസാരത്തിൽ അവന് എന്തോ ഒരു വല്ലായ്‌മ തോന്നി.
“ആ… അതേ. അതുതന്നെ. കോകിലയുടെ ക്യാബിൻ ഏതാ?” അവൻ ആകാംഷയോടെ ചോദിച്ചു.
“കോകിലക്ക് വിസിറ്ററോ? അത് പതിവുള്ളതല്ലല്ലോ? ആ…, കോകില എം. ഡി. ടെ ക്യാബിനിലുണ്ട്. എം.ഡി ക്ക് സ്‌പെഷ്യൽ ക്ലാസ്സെടുക്കാൻ വിളിപ്പിച്ചതായിരിക്കും. ഹ ഹ ഹ….”
അതു കേട്ട് ജിതിന്റെ മുഖത്തേക്ക് രക്തമിരച്ചു കയറി. അവന്റെ മുഖം ചുവക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് ചിരി നിർത്തി.
“എന്താ സാറിന്റെ പേര്?” ജിതിൻ അയാളിരുന്ന ക്യാബിനിലേക്ക് കുനിഞ്ഞു കൊണ്ട് ചോദിച്ചു.
“ഇയ്യാള് പേരൊക്കെ അറിയുന്നതെന്തിനാ? ആരെയെങ്കിലും കാണാൻ വന്നതാണെങ്കിൽ കണ്ടിട്ട് പൊയ്ക്കൂടെ?” അത് കേട്ട് ജിതിൻ നിവർന്നു നിന്നു.
“അപ്പൊ പേരില്ലാത്ത സാറേ, ഞാൻ നിങ്ങടെ എം.ഡി യെ ഒന്ന് കണ്ടിട്ട് വരാം. സാറിനുള്ളത് ഞാൻ വന്നിട്ട് പേരും കൂട്ടി തന്നേക്കാം.” ജിതിൻ കൈ തിരുമ്മി. അയാൾ വാ പൂട്ടി ജിതിന്റെ മുഖത്തു നിന്നും കണ്ണെടുത്ത് തിരികെ കമ്പ്യൂട്ടറിലേക്ക് നോക്കിയിരുന്നു. ജിതിൻ കലുഷമായ മനസ്സോടെ മുന്നോട്ട് നടന്നു. അവിടെ നടക്കുന്നതിന്റെ ഒരു ഏകദേശ രൂപം അവനു പിടികിട്ടിയിരുന്നു. അതു വഴി ഫയലും പിടിച്ചു നടന്നു പോയ ഒരു പെങ്കൊച്ചിനോട് എം.ഡി. യുടെ മുറി ചോദിച്ച് അങ്ങോട്ട് നടന്നു. കിരണിന്റെ റൂമിന് മുൻപിൽ എത്തിയപ്പോൾ അകത്തു നിന്നും കിരണിന്റെ ശബ്ദം പുറത്തു കേൾക്കാമായിരുന്നു. ജിതിൻ പുറത്തു കാത്തു നിന്നു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി