അവനത് എന്തു കൊണ്ട് ചോദിച്ചു എന്നവന് പോലും മനസ്സിലായില്ല. കോകില അവന്റെ കയ്യിൽ നിന്നും കുതറാൻ ശ്രമിച്ചു. എന്നാൽ അവന്റെ പിടി മുറുകിയതെ ഉള്ളു.
“ഒരുപാട് കാലം കഴിഞ്ഞ്…. ഇങ്ങിനെയൊന്നുമല്ല നമ്മുടെ കൂടിക്കാഴ്ച്ച ഞാൻ മനസ്സിൽ കണ്ടത്.”
“എന്താ നിനക്കും ഞാൻ എന്നെ കാഴ്ച്ച വെക്കണോ? നിന്റെയും കൂടെ കിടക്കണോ ഞാൻ?”
അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി. എന്നാൽ അവളുടെ കയ്യിലെ പിടി മാത്രം അവൻ വിട്ടില്ല.
“എന്താ പറഞ്ഞത്?” ജിതിൻ കോപം അടക്കി ചോദിച്ചു.
“അല്ല, നിങ്ങളെല്ലാം എന്നോട് അല്ലെങ്കിലും ഇങ്ങനെ തന്നെ ചെയ്യണം. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ? ഇപ്പൊ അകത്തൊരാൾ ചോദിച്ചതെയുള്ളൂ, അവന്റെ കൂടെ കിടന്നു കൊടുക്കാമോ എന്ന്. ഞാനിങ്ങനെ ജീവിച്ചിരിക്കുന്നത് കൊണ്ടല്ലേ എല്ലാവരും എന്നോടിങ്ങനെ? ഇല്ല. ഞാൻ ഒടുങ്ങിക്കോളാം. തൃപ്തിയാവട്ടെ….” അവൾ വീണ്ടും ഏങ്ങലടിച്ചു.
ജിതിൻ മറുപടി പറഞ്ഞില്ല. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്, കിരണിന്റെ ക്യാബിന്റെ വാതിൽ തള്ളിതുറന്ന്, കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു കയറി. കംപ്യൂട്ടറിൽ കുത്തിക്കൊണ്ടിരുന്ന കിരൺ വാതിൽ തള്ളിത്തുറന്ന ശബ്ദം കേട്ട് ഒന്ന് നടുങ്ങി. ജിതിൻ കോകിലയെ അവന്റെ മുന്നിലേക്ക് നീക്കി നിർത്തി. കിരൺ അവരെ രണ്ടു പേരെയും മാറി മാറി നോക്കി. ജിതിൻ ഓച്ഛാനിച്ചു കൈ കെട്ടി നിന്നു.
“കിരൺ സാറല്ലേ?”ജിതിൻ അല്പം ഭവ്യതയോടെ ചോദിച്ചു.
“അതേ… നിങ്ങൾ….” കിരൺ കോകിലയെ ഇടംകണ്ണു കൊണ്ട് നോക്കി ഇരുന്ന കസേരയിൽ നിന്നെഴുന്നേൽക്കാൻ ഭാവിച്ചു.
“എന്നെ മനസ്സിലായില്ലേ? ഞാൻ ജിതിൻ… ഹ നമ്മൾ പണ്ട് ഒരുമിച്ചു പഠിച്ചതാന്നേ. നേതാജിയിൽ?? ഒരേ ബാച്ചായിരുന്നേ…??? ഓർമ്മയില്ലേ?”
കിരൺ ഓർത്തെടുക്കാൻ ശ്രമിച്ചു. ആളെ മനസ്സിലായപ്പോൾ അവൻ കസേരയിൽ റിലാക്സ് ആയി കുണ്ടിയുറപ്പിച്ചു.
“ഓഹ്… നീയോ…? എന്താ ഇവിടെ?” കിരൺ പുച്ഛിച്ഛ് ചിറി കോട്ടി, കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു കുത്തു തുടർന്നു.
“ഞാനിവിടെ ഒരാളെ കാണാൻ വന്നതാണേ…” ജിത്തു കോകിലയെ നോക്കി പറഞ്ഞു.
“അങ്ങനെ ഓരോരുത്തർക്ക് തോന്നുമ്പോ വന്നു കാണാൻ ഇതെന്താ വല്ല ഹോസ്റ്റലോ മറ്റോ ആണോ?” കിരൺ അവന്റെ മുഖത്തു നോക്കാതെ പുഞ്ചിരിച്ചു്.
“ഓ… അങ്ങനെ… അത് ശെരി. അല്ല, ഒരു കാര്യം ചോദിച്ചോട്ടെ? ഇവിടെ… അതായത് ഈ സ്ഥാപനത്തിൽ, ഹറാസ്സ്മെന്റ് പോളിസി ഒന്നുമില്ലെ?”
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി