“ഉണ്ടല്ലോ… ദേ… ഞാൻ തന്നെ ഹറാസ്സ്മെന്റ് പോളിസി. അത് മാത്രമല്ല, ശമ്പളം, പി.എഫ്. എല്ലാം ഞാൻ തന്നെയാ. അല്ല, ഇതെല്ലാം ചോദിക്കാൻ നീയരാടാ? എന്റെ കമ്പനിയിൽ ഞാൻ എന്തു ചെയ്യണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ. സെക്യൂരിറ്റിയെ വിളിച്ചു പുറത്താക്കും മുൻപ് സാറ് ഇറങ്ങിപ്പോവാൻ നോക്ക്. ആരാ ഈ പരട്ടയെ ഒക്കെ ഇങ്ങു കയറ്റി വിട്ടത്?” കിരൺ ഫോൺ റീസിവർ എടുത്തു നമ്പർ കുത്താൻ തുടങ്ങി.
“വേണ്ട കിരണേ…” ജിതിൻ ഫോണിന്റെ റീസിവർ വെക്കുന്നിടത്ത് അമർത്തി കോൾ കാട്ടാക്കി, കിരണിനെ ദയനീയ ഭാവത്തിൽ നോക്കി.
“ആ… അപ്പൊ സാർ ഇറങ്ങുവല്ലേ?” കിരൺ റീസിവർ താഴെ വെച്ചു കൈ കെട്ടിയിരുന്നു.
“പോകുവാ കിരണേ. നമ്മൾ പണ്ട് കുറെ അടികൂടിയതല്ലേ? പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുക്കാൻ, നിന്നെയൊന്ന് വന്നു കാണാം എന്ന് കരുതി. പക്ഷെ നിനക്ക് താൽപര്യമില്ല. അപ്പൊ… ഇനിയെന്താ ചെയ്യാ? അല്ലെ?”
“വാചകമടിക്കാതെ ഇറങ്ങിപ്പോ…” കിരൺ പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ മുന്നിലേക്ക് കയറി നിന്ന് അവന്റെ നെഞ്ചുംകൂടു നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു ജിതിൻ. കിരണിന് വാ തുറക്കാൻ സാവകാശം കിട്ടും മുന്നേ ഇരുന്ന കസേരയുൾപ്പടെ പിന്നിലേക്ക് മലർന്നു വീണു അവൻ. ജിതിൻ വേഗം ചെന്ന് അവന്റെ കോളറിൽ പിടിച്ചു പൊക്കി അവന്റെ താടിക്ക് കുത്തിപ്പിടിച്ചു. ജിതിന്റെ ഉരുക്കു പോലുള്ള കൈകളുടെ പിടി വിടീക്കാൻ കഴിയാതെ കിരൺ നിന്നു പിടഞ്ഞു.
“ഒച്ച വെച്ചാൽ കൊന്ന് കുഴിച്ചു മൂടും കഴുവേറി മോനെ…. അക്ഷരം പഠിപ്പിച്ച ടീച്ചറെ തന്നെ നിനക്ക് വേണം…. അന്തിക്കൂട്ടിന്… അല്ലെടാ പന്ന…” ജിതിൻ കിരണിന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു. കിരൺ താഴെ വീണ് ജിതിനെ പകപ്പോടെ തിരിഞ്ഞു നോക്കി ചൂണ്ടു വിരൽ ഉയർത്തി.
“പഴയ കണക്കൊക്കെ ഇതോടെ തീർന്നു എന്ന് കരുതി സമാധാനിക്ക് നീ. ഇനി ഇതിന്റെ പേരിൽ എന്റേയോ ഇവളുടെയോ പുറകെ നീ വന്നാൽ….” ജിതിൻ നിലത്തു കിടന്ന കിരണിന്റെ മുഖത്തിന് നേരെ കുനിഞ്ഞു നിന്ന് കയ്യോങ്ങി. കിരൺ അടി തടുക്കാനെന്നോണം കൈ ഉയർത്തി.
“ഇപ്പൊ ഒരു പെണ്ണ് മതി, നിന്നെ അകത്താക്കാൻ. പക്ഷെ, അതു കൊണ്ട് കുഴപ്പം നിനക്ക് മാത്രം അല്ല. അതു കൊണ്ട് തൽക്കാലം ആ പണി ഞാൻ ചെയ്യുന്നില്ല. പക്ഷെ ഇപ്പൊ തന്ന അടിയുണ്ടല്ലോ? അതൊരു ഓർമ്മപ്പെടുത്തലാ. ഇനി ഈ വക ഏർപ്പാടിനു നീ മുതിരുമ്പോൾ ഓർത്തു വെക്കാൻ. ഇവൾ ആരുമില്ലാത്ത തെരുവ് പെണ്ണാണെന്നു കരുതിയോ നീ? ചോദിക്കാനും പറയാനും നട്ടെല്ലിന് ഉറപ്പുള്ള ആമ്പിള്ളേരുണ്ട് മോനെ…”
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി