അവരുടെ യാത്ര ചെന്നു നിന്നത് ഒരു ഗ്രൗണ്ടിലാണ്. സിറ്റിയുടെ കോലാഹലങ്ങൾ തീരെയില്ലാത്ത, തികച്ചും ശാന്തമായ മൈതാനം. ആ റോഡ് ചെന്നവസാനിക്കുന്നിടം. പച്ചപ്പുല്ലുകൾ വളർന്നു നിന്ന ഗ്രൗണ്ടിന്റെ ഒത്ത നടുക്കായി ക്രിക്കറ്റ് കളിക്കാൻ പിച് വെട്ടി വെച്ചിട്ടുണ്ട്. ഗ്രൗണ്ടിന്റെ രണ്ടറ്റത്തും ഓരോ ഗോൾ പോസ്റ്റ് കുത്തി നിർത്തിയിട്ടുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ ആദ്യം കാണുക ഒരു വലിയ വാകമരമാണ്. വളർന്നു മുറ്റിയ, നിറയെ വാകപ്പൂക്കളാൽ ചുവന്ന അതിന്റെ ചില്ലകളിൽ നിന്നും പൂക്കൾ അടർന്നു വീണ്, വാകമരത്തിന് താഴെയുള്ള വെളുത്ത ബെഞ്ചിൽ ചിതറിക്കിടക്കുകയാണ്. ജിതിൻ അങ്ങോട്ട് നടന്നു. കൂടെ വന്ന ആളെക്കാണാഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കോകില അവൻ പോകുന്നതും നോക്കി ബൈക്കിനടുത്തു തന്നെ നിൽക്കുകയാണ്.
“ഇങ്ങു വാ ടീച്ചറേ… ഞാൻ പിടിച്ചു കടിക്കത്തൊന്നുവില്ല.” അവൻ കോകിലയെ കൈ കാട്ടി വിളിച്ചു. അവൾ മടിച്ചു മടിച്ച് അവനെ നോക്കാതെ അവന്റടുത്തേക്ക് നടന്നു ചെന്നു. അവൻ മുന്നോട്ട് നടന്നപ്പോൾ അവന്റെ തൊട്ടു പിന്നിലായി നടന്നു. ജിതിൻ ചെന്ന് ആ വെളുത്ത ബെഞ്ചിൽ മെല്ലെയിരുന്നു. തൊട്ടടുത്ത് ചെന്നിരിക്കാൻ ബെഞ്ചിൽ കൈ തട്ടി അവളെ ക്ഷണിച്ചു. കോകില ഉടുത്തിരുന്ന സാരിയുടെ തുമ്പ് കൊണ്ട് ബെഞ്ച് തുടച്ച്, അല്പം അകലം പാലിച്ചിരുന്നു.
“ചില അവധി ദിവസങ്ങളിലും, ശാന്തത ലഭിക്കാത്ത സായാഹ്‌നങ്ങളിലും അല്പം മനസ്സമാധാനത്തിന് വേണ്ടി വരാറുള്ളതാ ഞാൻ ഇവിടെ. കളിക്കാൻ വരുന്ന പിള്ളേരുടെ കളിയും ചിരിയും കുസൃതിയും എല്ലാം കണ്ട്, എന്റെ ഭൂതകാലം ഓർത്തെടുത്തു കൊണ്ട് ഞാനീ ബെഞ്ചിലിരിക്കും. ആ കുട്ടികളിൽ ഒരാളായി മാറി, അവരുടെ കൂടെ കുറുമ്പ് കാട്ടി നടക്കാൻ ഒരവസരം ലഭിച്ചിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്, പലവട്ടം. അങ്ങനെ ഇരിക്കുമ്പോൾ ഉള്ളിൽ കൂടു കൂട്ടിയിരുന്ന ഒറ്റപ്പെടലിന്റെ നൊമ്പരം ഞാൻ നിമിഷനേരം കൊണ്ട് മറക്കും. ഇപ്പോൾ ഇവിടം ശൂന്യമാണ്. ഉച്ചയായതല്ലേ ഉള്ളൂ? ഒന്ന് വൈകിക്കോട്ടെ, കാണാം പൂരം.” ജിതിൻ മൈതാനത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“നമ്മൾ എന്തിനാ ഇവിടെ വന്നത്?” കോകില ഭൂമിയിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി