“ഹോ… ഒന്ന് വാ തുറന്നു കിട്ടിയല്ലോ? മുജ്ജന്മ സുകൃതം.” ജിതിൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. എന്നാൽ അവളിൽ ഭാവമാറ്റം ഒന്നും കണ്ടില്ല. ജിതിൻ ഒന്ന് മുരടനക്കി.
“ജോലി പോയ വിഷമത്തിൽ ഇരിക്കുവാണോ? ആണെങ്കിൽ നമ്മൾ തുല്ല്യ ദുഃഖിതരാ കേട്ടോ…”
“ഉള്ള ജോലി കളഞ്ഞു തന്നില്ലേ? ആ സന്തോഷം കാണാതിരിക്കില്ലല്ലോ?” കോകില ചുറ്റിനും കണ്ണോടിച്ചു.
“മനസ്സിനിഷ്ടപ്പെടാത്ത ജോലി ചെയ്ത് കണ്ടവന്മാരുടെ ആട്ടും തുപ്പും കേട്ട് ജീവിതം ഹോമിക്കാനാണെങ്കിൽ, ആദ്യമേ പറയാരുന്നില്ലേ? ആ ജോലി തന്നെ തുടർന്നോളമായിരുന്നല്ലോ? എന്റെ കൂടെ പോന്നതെന്തിനാ?” ജിതിൻ വാക്കുകളിൽ ഗൗരവം നിറച്ചു. കോകില മിണ്ടാതെ തന്നെയിരുന്നു. കുറച്ചു നേരത്തേക്ക് ഇരുവരും രണ്ടു ദിക്കുകളിലേക്കായി നോക്കിയിരുന്നു. ഇടക്കവൻ നോക്കിയപ്പോൾ അവന്റെ കയ്യകലത്തിലാണ് ബെഞ്ചിൽ കോകിലയുടെ കയ്യിരിക്കുന്നത്. ഒന്ന് കൈ നീട്ടിത്തൊട്ടാലോ എന്നവൻ വിചാരിച്ചു. വേണ്ട, എങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിലോ? എങ്കിലും തൊട്ടടുത്തിരുന്നിട്ടും ഒന്നും മിണ്ടതിരിക്കുന്നത് വളരെ കഷ്ടമാണ്.
“ഹസ്ബൻഡ് എന്തു ചെയ്യുന്നു?” എന്തെങ്കിലും ചോദിക്കണ്ടേ എന്നു കരുതി അവൻ ചോദിച്ചു. കോകില അവനെ ഒന്നു നോക്കി. കൂർപ്പിച്ച നോട്ടമുനകളാൽ അമ്പെയ്ത് അവന്റെ മനസ്സിനെ തളർത്തി.
“സോറി, ഇവിടെ കൊച്ചിയിൽ ഒറ്റക്ക് താമസിക്കുന്ന വിവരം ഞാൻ അറിഞ്ഞാർന്നു. ഫാമിലിയുമായി എന്തെങ്കിലും പ്രശ്നം? അല്ല, ഞാൻ ചോദിക്കാൻ പാടില്ലാത്തത് വല്ലതുമാണ് ചോദിച്ചതെങ്കിൽ മറന്നേര്. കുറെ നേരമായില്ലേ മിണ്ടതെയിങ്ങനെ ഇരിക്കാൻ തുടങ്ങീട്ട്? അതാ ഞാൻ…. സോറി.” അവർക്കിടയിൽ പിന്നെയും നിശബ്ദത തളം കെട്ടി.
“ആരെങ്കിലും എന്നെപ്പറ്റി അന്വേഷിച്ചിട്ട് നാളുകളായി ജിത്തൂ…” അത് പറയുമ്പോൾ അവളുടെ മുഖത്തൊരു ചെറു ചിരിയുണ്ടായിരുന്നു. അത് സന്തോഷം കൊണ്ടല്ല എന്നവൻ മനസ്സിലാക്കി.
“എല്ലാവരും മറന്നു തുടങ്ങിയ എന്നെ ഞാൻ തന്നെ മറന്നു തുടങ്ങുവാരുന്നു. അത് പോട്ടെ, ജിത്തുവെന്താ ഇപ്പൊ ചെയ്യണേ?”
“ഞാനിപ്പോ ദേ ഈ ബെഞ്ചിലിരുന്ന് പണ്ടെങ്ങോ കണ്ടു പരിചയമുള്ള ഒരു അയ്യരിച്ചിപ്പെണ്ണിന്റെ സെന്റിയടി കേൾക്കുന്നു.” എങ്ങനെയും അവളുടെ ആ ദുഃഖഭാവം മാറ്റുവാനുള്ള ശ്രമത്തിനവൻ തുടക്കമിട്ടു. എന്നാൽ അവന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അവൾ പിന്നെയും മിണ്ടാതായി. അവളുടെ മുഖത്തു പിന്നെയും കാർമേഘങ്ങനിഴലുകൾ തെളിയാൻ തുടങ്ങി.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി