“ഓ… സോറി, ഇവിടെയൊരാൾ വേറെ മൂഡിലായിരുന്നല്ലോ? ഞാനത് മറന്നു. സോഫ്റ്റ് വെയർ എന്ജിനീർ ആയിരുന്നു. കുറച്ചു ദിവസം മുൻപ് വരെ. ഇപ്പൊ ഇഞ്ചിനീരെല്ലാം പോയി ചുക്ക് കാപ്പിക്ക് പോലും കൊള്ളാതായി. ജോലിയും കൂലിയും ഇല്ലാതെ ചുമ്മാ നടക്കുന്നു.”
“മം….”
“മം….”
കനത്ത മൂകത വീണ്ടും വീണ്ടും തന്നെ കൊന്നു തുടങ്ങിയപ്പോൾ അവന് കലി കയറി. ഈ മൈര് കേൾക്കാനും ഇങ്ങനെ മിണ്ടാതിരിക്കുന്നത് കാണാനുമാണോ ഇത്രേം ഓടി നടന്ന്, ഇത്രേം കഷ്ടപ്പെട്ട് ഇവളെ കണ്ടു പിടിച്ചത്?
“അതേ, എന്താ നിങ്ങടെ സ്ഥിതി? എന്താ നിങ്ങടെ അവസ്‌ഥ? കുറെ നേരമായി മനുഷ്യനെ ഇട്ട് വട്ടു കളിപ്പിക്കുന്നു. തന്നെപ്പറ്റി ഓരോന്ന് കേട്ടപ്പോ തൊട്ട് ആധി പിടിക്കാൻ തുടങ്ങീതാ. ഒന്നു പറയണുണ്ടോ?”ഒടുക്കം പൊറുതി മുട്ടി അവൻ ചോദിച്ചു.
“എന്താ ജിത്തൂന് അറിയേണ്ടത്? എന്റെ ഭർത്താവിനെപ്പറ്റിയോ? എന്റെ ഫാമിലിയെ പറ്റിയോ? എനിക്ക് പോലും അറിയാത്ത, ഇല്ലാത്ത കാര്യങ്ങളെപ്പറ്റി ഞാനെങ്ങനെ പറയും?”
“മനസ്സിലായില്ല.” ജിതിൻ അവൾക്കായി ചെവി നീട്ടി.
“ഞാൻ കല്ല്യാണം കഴിച്ചില്ല ജിത്തൂ, എനിക്കിപ്പോ സ്വന്തമെന്നു പറയാൻ ആരുമില്ല.”
അവൾ പറഞ്ഞത് കേട്ട് ജിതിന് ചിരിക്കണോ അതോ കാരയാണോ എന്നറിയാൻ വയ്യാത്ത അവസ്ഥയായി.
“എന്താ ഉണ്ടായത്? എന്നോട് പറ.”ജിതിന്റെ ശബ്ദത്തിന് കുറച്ചു മയം വന്നു.
“പറഞ്ഞിട്ടെന്തു ചെയ്യാൻ? അറിഞ്ഞിട്ടു നീയെന്തു ചെയ്യാൻ? ഞാൻ പറയുന്നത് കേട്ട് നിനക്കെന്നോട് സഹതാപം തോന്നുമായിരിക്കും. ഇനിയത് കൂടിയേ ബാക്കിയുള്ളൂ. നിന്റെ സഹതാപം.” കോകിലയുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.
“പറ, എനിക്കറിയണം.” ജിതിൻ എഴുന്നേറ്റ് അവളുടെ മുന്നിൽ ചെന്നു നിന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവന്റെ കണ്ണുകളിലെ ഭാവം ദൃഢമായിരുന്നു. അവൾ അവയെ നോക്കി പറഞ്ഞു തുടങ്ങി.
“സ്കൂളിലെ എന്റെ ജോലിയെല്ലാം വിട്ട്, ഞാൻ നാട്ടിലേക്ക് പോയപ്പോഴേക്കും എന്റെ അപ്പ എനിക്ക് വേണ്ടി ഒരു ചെക്കനെ കണ്ടു വെച്ചിരുന്നു. എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു കുറച്ചു നാൾ.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി