അമ്മാവുടെ ചികിത്സക്കായി അപ്പ ഒരുപാട് പൈസ ചിലവാക്കി. പക്ഷെ ഫലമുണ്ടായില്ല. അമ്മ ഞങ്ങളെ വിട്ടു പോയി. കുറച്ചു പേരോട് പൈസ കടം വാങ്ങി എന്റെ നിശ്ചയമെല്ലാം നടത്തി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോണെല്ലാം എടുത്തു വച്ചിരുന്നു. പക്ഷെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ചെക്കൻ വീട്ടുകാർ ബന്ധം ഒഴിയാം എന്ന് പറഞ്ഞു. ചെക്കന് താല്പര്യമില്ലത്രേ. ചെക്കൻ വേറെ ഏതോ പെണ്ണുമായി പ്രേമത്തിലാണെന്നോ, ആ പെണ്ണ് വിഷം കഴിച്ച് ആശുപത്രിയിൽ ആണെന്നോ, എന്തൊക്കെയോ പറഞ്ഞു. അപ്പ അവരോട് എനിക്ക് വേണ്ടി കെഞ്ചുന്നത് ഞാൻ കണ്ടു. എന്റെ അപ്പ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. അമ്മ മരിച്ച ശേഷം, എന്നെ ഒരു കുറവും ഇല്ലാതെയാ എന്റെ അപ്പ വളർത്തിയത്. ആ മനുഷ്യൻ മറ്റൊരാളുടെ മുന്നിൽ നാണം കെടുന്നത് കണ്ടു നിൽക്കാൻ വയ്യാതെ ഞാൻ അപ്പയോട് പറഞ്ഞു, ഈ കല്ല്യാണം എനിക്ക് വേണ്ടായെന്ന്. തളർന്നു പോയി ആ പാവം. ഒടുവിൽ ഒരു ദിവസം ഞാൻ രാവിലെ ഉറക്കത്തിൽ നിന്ന് വിളിക്കാൻ ചെന്നപ്പോ കണ്ടത്, കട്ടിലിൽ എന്റെ അപ്പ….. കണ്ണും തുറന്ന്…. ശ്വാസമില്ലാതെ കിടക്കുന്നതാ….” കോകില ഇരുന്നു വിതുമ്പി. അവളുടെ കഥ കേട്ട് ജിതിനും ആകെ വല്ലാതെയായി.
“ആശുപത്രിയിൽ എത്തിക്കാൻ പോലും ഒരു പത്തു പേരുടെ കാലു പിടിച്ചു ഞാൻ. ഒരാളും, ഒരാളും സഹായിക്കാൻ വന്നില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് മണിക്കൂറുകളായി. ഉറക്കത്തിലെപ്പോഴോ അറ്റാക്ക് വന്നതാണെന്ന്. എന്നെയോർത്ത് ചങ്ക് പൊട്ടിയാ ആ പാവം….” അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി.
“അന്ന് മുതൽ ഞാനൊറ്റക്കാ. ജീവനൊടുക്കിയാലോ എന്നു വരെ ചിന്തിച്ചിരുന്ന നാളുകൾ. അതിന് ധൈര്യമുണ്ടായിരുന്നെങ്കിൽ ഞാനതും ചെയ്തേനെ. കുറച്ചു നാളുകൾക്ക് ശേഷം എന്റെ ചിറ്റപ്പൻ വന്നെന്നെ മധുരക്ക് കൂട്ടികൊണ്ടുപോയി. ചിറ്റപ്പന്റെ വീട്ടിലേക്ക്. അമ്പലവും പൂജയുമായി നടന്നിരുന്ന ചിറ്റപ്പൻ ഒരു പാവമായിരുന്നു. എന്റെ അപ്പയെപ്പോലെ. അമ്പലത്തിൽ ഭജനയിരുന്നും മറ്റും കുറച്ചു വർഷങ്ങൾ ഞാൻ എങ്ങിനെയോ തള്ളി നീക്കി. ഒരു കല്യാണം കഴിക്കാൻ ചിറ്റപ്പൻ എന്നെ ഒരുപാട് നിർബന്ധിച്ചു. ചിറ്റപ്പന് അമ്പലത്തിൽ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് ഞാനും പറ്റുന്നത് ആ വീട്ടിലുള്ളവർക്ക് ഇഷ്ടായില്ല. ചിറ്റപ്പന്റെ വീട്ടിലുള്ളവർക്ക് ഞാൻ ശല്യമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ, ഞാൻ തിരിച്ചു പോന്നു. നാട്ടിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനിങ്ങോട്ട് വന്നു. അവിടെയെനിക്കാരാ? ഇവിടെ വിദ്യയെ കണ്ടു പിടിച്ച്, അവളുടെ കെയറോഫിൽ ഒരു ജോലി ശെരിയായതാ. ഇപ്പൊ അതുമില്ല. എനിക്കാരുമില്ല. ആർക്കും വേണ്ടാത്ത ഈ ജന്മം….” വാക്കുകൾ മുഴുവിക്കാനാവാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ചുടു കണ്ണുനീർ വീണ തന്റെ മടിയിലിരുന്ന കയ്യിൽ ഒരു പരുക്കൻ കയ്യുടെ സ്പർശനമറിഞ്ഞപ്പോൾ അവൾ കണ്ണു തുറന്നു. ജിത്തു അവളുടെ കരം കവർന്നു കൊണ്ട്, അവളുടെ മുന്നിൽ ഒറ്റക്കാൽമുട്ട് നിലത്തു കുത്തിയിരിക്കുകയായിരുന്നു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി