“ജിതിൻ. 26 വയസ്സ്. ഒറ്റ മകൻ. ഇപ്പൊ തൽക്കാലം ജോലിയില്ല. ഒരു ലക്ഷ്യബോദ്ധം പോയിട്ട്, ഇനിയങ്ങോട്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. പക്ഷെ….ഒരു പെണ്ണിനെ പോറ്റാനുള്ള കഴിവും ചങ്കുറപ്പുമുണ്ട്. ഇട്ടേച്ചു പോവില്ല എന്നുറപ്പും തരാം. എന്താ… തന്നെക്കെട്ടിക്കോട്ടെ ഞാൻ?”
കോകില ഒരു ജിന്നിനെ കണ്ടത് പോലെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കൈപ്പിടിക്കുള്ളിലിരുന്ന് അവളുടെ കൈ വിറ പൂണ്ടു. കാതുകളിൽ വീണത് സത്യമാണോ എന്നറിയാൻ അവൾ അവന്റെ കണ്ണുകളിലേക്ക് മാറി മാറി തുറിച്ചു നോക്കി. ഒന്ന് ചാടിയെണീക്കണം എന്നു കരുതിയിരുന്നു അവൾ. തന്റെ തീരാവേദനകളിലേക്ക് അവനെ വലിച്ചിഴപ്പിക്കാതെ അവനിൽ നിന്നും വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവന്റെ നോട്ടം തന്റെ മേൽ തട്ടിയ മാത്രയിൽ ശരീരമാകെ തളരുന്നതായി അവൾ മനസ്സിലാക്കി. അവളുടെ കൈകളിലൂടെ അവളിലെ നാടീമിടിപ്പ് അവൻ സ്വായത്തമാക്കി. അവന്റെ കണ്ണുകൾ കളി പറയുകയല്ല എന്നവൾ മനസ്സിലാക്കി. ആ കണ്ണുകളിൽ ഒരിക്കൽ നഷ്ടമായ തന്നെ കണ്ടെത്തി അവൾ. അവന്റെ കൈകളിൽ ഒരുപാട് നാൾ കൊതിച്ച അഭയം കണ്ടെത്തി അവൾ.
“ജിത്തൂ… എനിക്ക്…. ഞാൻ…. ആ പഴയ കോകിലയാവാൻ എനിക്കിനി പറ്റുമെന്ന് തോന്നുന്നില്ല ജിത്തൂ… ഞാൻ… നമ്മൾ….” അവളുടെ വാക്കുകൾ മുറിഞ്ഞു. കരയാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും കണ്ണുകളിലെ കണ്ണീർ വറ്റിയിരിക്കുന്നു. ഒരു കരട് വീണ് നീറിയാൽ പോലും കണ്ണു ചിമ്മാതിരിക്കാൻ അവളാഗ്രഹിച്ചു. തന്റെ മുന്നിലിരിക്കുന്നവൻ, ഈ കാഴ്ച്ച, ഇതൊരിക്കലും മായല്ലേ എന്നവളുടെ ഉള്ളം പറയുന്നതവൾക്ക് കേൾക്കാമായിരുന്നു.
“എന്ത്, എങ്ങനെ…. എന്നൊന്നും എനിക്കറിയില്ല. പക്ഷെ താൻ പറയാൻ പോകുന്നതെന്തൊക്കെയാ എന്നെനിക്കറിയാമായിരുന്നു. പഴയ കോകില. ഹും… എടോ, തന്റെ കാര്യത്തിൽ എനിക്ക് പഴയതും പുതിയതുമൊന്നുമില്ല. കോകില എന്നും കോകില തന്നെയാണെനിക്ക്. നഷ്ടങ്ങൾ ഒരുപാട് സഹിച്ച്, ദുഃഖങ്ങൾ ഒരുപാടനുഭവിച്ചിട്ടുണ്ട് താനെന്നെനിക്കറിയാം. ഒരു ജന്മം മുഴുവൻ കരഞ്ഞു തീർക്കാനുള്ള സങ്കടം താൻ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടെന്നും അറിയാം. തനിക്ക് വിരോധമില്ലെങ്കിൽ, എതിർപ്പില്ലെങ്കിൽ, നാളുകളായി ഒറ്റക്കിരുന്നു കരഞ്ഞു തീർത്ത വിഷമങ്ങളെല്ലാം പങ്കു വെക്കാൻ… വന്നു കൂടെ എന്റെ കൂടെ? കൂടെക്കൂട്ടിക്കോട്ടെ തന്നെ ഞാൻ?” അവളുടെ തലയിൽ വീണ വാകപ്പൂ തട്ടി മാറ്റിക്കൊണ്ടവൻ ചോദിച്ചു. അവൾ അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഇരുന്നു. ജിത്തു എഴുന്നേറ്റ് അവളിൽ നിന്നും അകന്ന് തിരിഞ്ഞു മൈതാനത്തേക്ക് നോക്കി നിന്നു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി