“ചായയൊന്നുവല്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. നല്ലസ്സൽ പാലും വെള്ളം. ഇതൊക്കെയൊന്ന് കഴിഞ്ഞോട്ടെ…”
“അയ്യട… വൃത്തികെട്ടവൻ…” കോകില അവന്റെ തുടയിൽ നുള്ളി. ജിതിൻ ഒന്ന് പിടഞ്ഞെങ്കിലും കടിച്ചു പിടിച്ചിരുന്നു. സോണിയുടെ വക പിന്നിൽ നിന്നും കാലു കൊണ്ട് മുതുകിനൊരു തട്ടും കിട്ടി.
“മുഹൂർത്തം മുഹൂർത്തം…” പ്രഭാകരൻ വിളിച്ചു പറഞ്ഞു. ജിതിനും കോകിലയും എഴുന്നേറ്റ് സദസ്സിനെ വണങ്ങി. കൊട്ടും കുരവയും വാദ്യഘോഷങ്ങളുമായി, ശുഭമുഹൂർത്തിൽ ജിതിൻ കണ്ണുകളിൽ ഈറനണിഞ്ഞു നിന്ന കോകിലയുടെ കഴുത്തിൽ മിന്നു കെട്ടി.
“ഈ പാലൊന്നും വേണ്ടമ്മേ… പ്ലീസ്…” ജിത്തുവിന്റെ മുറിയിലേക്ക് അംബികാമ്മ കോകിലയെ തള്ളി വിടുന്നതിനിടയിൽ കോകില ചിണുങ്ങി.
“ഇതൊക്കെ ആദ്യരാത്രിയിലെ ചടങ്ങാ മോളെ. മോളിത് കൊണ്ടു പോയി അവന് കൊടുക്ക്. പാതിയെ കൊടുക്കാവൂ. അറിയാല്ലോ? ഞാൻ പറഞ്ഞു തരണ്ടല്ലോ?”
“ശോ, ഈ ‘അമ്മ… ജിത്തുവെന്നെ കളിയാക്കും.” കോകില പരിഭവിച്ചു.
“ആഹാ, എന്റെ മോളെ കളിയാക്കിയാൽ അവന്റെ ചെവി ഞാൻ കിഴുക്കിയിങ്ങെടുക്കും. എന്റെ മോന് ആറ്റു നോറ്റിരുന്നു കിട്ടിയതല്ലേ? നിന്നെ വാക്ക് കൊണ്ടു പോലും ആരെങ്കിലും വേദനിപ്പിക്കണമെങ്കിൽ അതിന് എന്റെ സമ്മതം ആദ്യം വേണം. അതിപ്പോ എന്റെ മോനായാലും.” അംബികാമ്മ കോകിലയുടെ തലയിൽ തലോടി.
“എന്നാലും അമ്മേ, ഇതൊക്കെ വേണോ?”
“ഒരെന്നാലുമില്ല. കാർന്നോമ്മാരായിട്ട് തുടങ്ങി വച്ച ചടങ്ങല്ലേ? നമ്മളായിട്ട് തെറ്റിക്കുന്നത് ശെരിയല്ല. എന്റെ മോള് ചെല്ല്.” അംബികാമ്മ ചിരിച്ചു.
കോകില മടിച്ചു മടിച്ച് ജിത്തുവിന്റെ മുറിയുടെ വാതിൽ തുറന്നകത്തു കയറി. എന്നാൽ ജിത്തുവിനെ ആ മുറിയിലെങ്ങും കണ്ടില്ല. മുറിക്കകത്തെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവൾ കയ്യിലിരുന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വച്ച്, ബാത്രൂം വാതിലിൽ ചെന്നു തട്ടി.
“ജിത്തൂ… ജിത്തൂ…”
“ആ… വരുവാ… കഴിഞ്ഞു. ഒരു മിനിറ്റ്…” ജിത്തു അകത്തു നിന്നും വിളിച്ചു പറഞ്ഞു. കോകില ചെന്ന് വിരിച്ചു മുല്ലപ്പൂ വിതറിയ കട്ടിലിൽ ഇരുന്നു. ബാത്രൂം വാതിൽ തുറക്കപ്പെട്ടു. ജിത്തൂ ഒരു വെള്ള ബാത്രൂം ടവലും ചുറ്റി, തല തുവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങി വന്നു.
“ആഹാ… കുളിക്കുവാരുന്നോ? ഈ സമയത്തോ?”
“എന്താ ഈ സമയത്തു കുളിച്ചൂടെ? ആ സിൽക്ക് ജൂബയൊക്കെയിട്ട്, ചൂടെടുത്ത് വിയർത്തു നാറിയാ കയറി വന്നത്. ഇപ്പോഴാ കുളിക്കാൻ സമയം കിട്ടിയത് തന്നെ. ഹോ… എന്താ ആശ്വാസം?”
കോകില ജിത്തുവിനെ ഒന്നടിമുടി നോക്കി. അവളുടെ കണ്ണുകൾ അവന്റെ അർധനഗ്ന മേനിയിലൂടെ ഓടി നടന്നു. അവളുടെ കണ്ണുകൾ ആദ്യം പതിച്ചത് അവന്റെ ഉറച്ച നെഞ്ചിലായിരുന്നു. അവന്റെ കൈകളിലെയും വയറിലെയും ഉറച്ച പേശികളിൽ അധിക നേരം നോക്കിയിരിക്കാനാവാതെ അവൾ നിലത്തേക്ക് നോട്ടം മാറ്റി.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി