“താൻ ഇതുവരെ വേഷമൊന്നും മാറ്റിയില്ലെ?”
“ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കുളിച്ചു വേഷം മാറിയതാ. കണ്ടിട്ട് തോന്നുന്നില്ലേ?.” തന്റെ സെറ്റ് സാരി പിടിച്ചു കാട്ടിക്കൊണ്ടവൾ ചോദിച്ചു.
“സമ്മതിച്ചേ… , ആഭരണങ്ങളൊക്കെ അമ്മായിയമ്മ നേരത്തെ ഊരിയെടുത്തെന്നു തോന്നുന്നല്ലോ? ഇപ്പോഴേ പോര് തുടങ്ങിയോ അംബികാമ്മ?”
“ദേ ചെക്കാ, അമ്മയെപ്പറ്റി അങ്ങിനൊന്നും പറയല്ലേ കേട്ടോ…”
“ഓ പിന്നേ… അവടെയൊരമ്മ… നീയെന്നെ എന്താ വിളിച്ചത്? ചെക്കാന്നോ? ചേട്ടാന്ന് വിളിയെടി…”
“പിന്നേ ഒരു ചേട്ടൻ വന്നേക്കണു, നിന്നെക്കാളും മൂന്ന് നാല് വയസ്സിന് മൂത്തതാ ചെക്കാ ഞാൻ. എന്നെയാ നീ ചേച്ചീന്ന് വിളിക്കേണ്ടത്.”
“അയ്യോ… ഒരു കിളവിയെ ആണല്ലോ ഞാൻ കെട്ടീത്? ഞാനത് മറന്നു പോയി. എന്നാൽ അങ്ങിനെയാവട്ടെ ചേച്ചീ…”
കോകിലയുടെ മുഖം പെട്ടെന്ന് വാടി.
“പൊന്നു പെണ്ണേ ചതിക്കല്ലേ, ഞാൻ അറിയാണ്ട് ഒരു തമാശ പറഞ്ഞു പോയതാ. അപ്പോഴേക്കും മുഖം വാടിയല്ലൊടി അയ്യരിച്ചിപ്പെണ്ണേ…” ജിത്തു അവളുടെ അടുത്തിരുന്ന് അവളുടെ താടി പിടിച്ചുയർത്തി. അവൾ താടി വെട്ടിച്ചു.
“ഹ, പോട്ടെ പെണ്ണേ… ഞാൻ ചുമ്മാ നിന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ? ദേ നമ്മുടെ ഫസ്റ്റ് രാത്രിയാണ്. ഒരുമാതിരി ബോറ് പരുപാടി ചെയ്ത് അത് കുളമാക്കരുത്. നിന്റെയീ ചുവന്ന മൂക്കുത്തിയുണ്ടല്ലോ? അത് മാത്രം കണ്ടാൽ മതിയെനിക്ക്. ഇതുമിട്ട് നീ അടുത്തിരിക്കുമ്പോ എനിക്ക് ലോകം വെട്ടിപ്പിടിച്ചത് പോലെയാ.”
കോകിലയുടെ മുഖം പ്രസന്നമായി. അവൾ നാണം കൊണ്ട് ചുവന്നു.
“പക്ഷെ എനിക്ക് നീ കെട്ടിത്തന്ന ഈ താലിയുണ്ടല്ലോ? ഇതിനോളം വരില്ല മറ്റൊരു പൊന്നും പണ്ടവും. ഇത് മാത്രം മതിയെനിക്ക്, മറ്റൊന്നും വേണ്ട.”
“അപ്പൊ എന്നെ വേണ്ടേ?” ജിത്തുവിന്റെ മുഖം അവളുടെ ചുണ്ടുകളെ തേടിച്ചെന്നു. കോകില പെട്ടെന്ന് മേശപ്പുറത്തിരുന്ന പാൽ ഗ്ലാസ് കയ്യിലെടുത്ത് അവനു നേരെ നീട്ടി.
“ഇതെന്താ? അയ്യേ… ബോറ് പരുപാടി.”
“ശോ… ഞാൻ അമ്മയോട് പറഞ്ഞതാ… നീ കളിയാക്കുംന്ന്.” കോകില ലജ്ജിച്ച് മുഖം തിരിച്ചു.
“അതേ… അതുകൊണ്ടൊന്നുവല്ല. രാത്രി പാല് കുടിച്ചാലെ, എനിക്കുറക്കം വരും.” അവൻ പാൽ ഗ്ലാസ്സ് വാങ്ങി തിരികെ മേശപ്പുറത്തു തന്നെ വച്ചു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി