അവനവളെ നോക്കി പുഞ്ചിരിച്ചു. അന്ന് താൻ തേടിപ്പോയപ്പോൾ കണ്ട കോലമല്ല പെണ്ണിനിപ്പോൾ. അവളുടെ മുഖമെല്ലാം തുടുത്ത് തടിച്ചിട്ടുണ്ട്. മേക്കപ്പിടാൻ പണ്ടേ ഇഷ്ടമല്ല അവൾക്ക്. എന്നാൽ ഇന്ന് രാവിലെ അവളുടെ നെറുകയിൽ താൻ ചാർത്തിയ സിന്ദൂരം, അതിന്റെ ശോഭ നിറഞ്ഞു നിൽക്കുന്നുണ്ട് ആ മുഖത്ത്. അവളെ ഇങ്ങനെ അടുത്തു കിട്ടാൻ, സ്വന്തമാക്കാൻ, അത്രമേൽ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് തനിക്കെന്ന് വിശ്വസിക്കാനാവുന്നില്ല.
“അതേ… ഇടക്കിടക്ക് ഇങ്ങനെ ഒളിഞ്ഞു നോക്കണ്ട. ഇങ്ങനൊരു മൂക്കുത്തിക്കൊതിയൻ. മൂക്കുത്തി പുരാണം കേട്ട് കേട്ട് ഞാൻ മടുത്തു. അത്രക്ക് കൊതിയാണെങ്കിലേ, ഞാനമ്മയോട് പറയാം, മോനെ ഒരു തട്ടാൻറെ അടുത്തു കൊണ്ടോയി മൂക്ക് കുത്തിച്ചു തരാൻ. എന്റെ മൂക്കുത്തി ഞാനങ് ഊരിത്തന്നേക്കാം. ഇട്ടു നടന്നോ. നല്ല രസമായിരിക്കും.”
“ഈ മൂക്കുത്തി നിന്റെയീ കുഞ്ഞു മൂക്കിലാ ചേർച്ച. അതങ്ങനെ കണ്ടാൽ മതിയെനിക്ക്.”അവനവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.
“പിന്നെ എല്ലാവർക്കും ഇയ്യാളുടെ പോലെ കൂർത്തു കഴുകന്റെ പോലത്തെ മൂക്കല്ലേ?” കോകില മൂക്ക് തിരുമ്മി.
“ദേ.. പെണ്ണേ… വണ്ടി ഞാൻ വല്ല കുറ്റിക്കാട്ടിലും കൊണ്ടു ചെന്നിട്ട്, നിന്നെ മലർത്തിക്കിടത്തി ഒറ്റ റേപ്പ് വച്ചു തരും. പറഞ്ഞേക്കാം. മിണ്ടാതെയിരുന്നോ…”
കോകില ജിത്തുവിനെ നോക്കി കൊഞ്ഞനം കുത്തിക്കാട്ടി. ജിത്തു അവളെ കണ്ണു മിഴിച്ചു പേടിപ്പിച്ചു. പതിയെ വണ്ടി നിന്നു.
“എന്താ നിർത്തിയെ?” അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെയിരുന്ന കോകില ചോദിച്ചു.
“സ്ഥലമെത്തി… നോക്ക്….” അവൻ മുന്നോട്ട് മുഖം തിരിച്ചു. ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയ കോകിലയുടെ കണ്ണുകൾ വിടർന്നു. അവൾ കണ്ണു നനച്ചു കൊണ്ട് ജിത്തുവിന്റെ നോക്കി, അവന്റെ കയ്യിൽ പിടിച്ചു. നേതാജി മെമ്മോറിയൽ സ്കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിലായിരുന്നു അവർ ചെന്നു നിന്നത്. എല്ലാം തുടങ്ങിയേടം. കോകിലയുടെ മനസ്സ് മന്ത്രിച്ചു. ഒരു സെക്യൂരിറ്റി വന്ന് ഗേറ്റ് വലിച്ചു തുറന്നു. അവരുടെ കാർ അകത്തേക്ക് കയറി. കാർ പാർക്ക് ചെയ്ത്, പുറത്തിറങ്ങിയ ജിത്തു, എതിർവശത്ത് ചെന്ന് കോകിലക്ക് വേണ്ടി ഡോർ തുറന്നു കൊടുത്തു. അവൾ അവനെ നോക്കി അനങ്ങാതെ തന്നെയിരുന്നു.
“വാ… ഇറങ്ങു പെണ്ണേ… മടിക്കണ്ട. ഞാനില്ലേ കൂടെ?” കോകില മടിച്ചു മടിച്ചാണെങ്കിലും അവന്റെ കൈ പിടിച്ചു പുറത്തിറങ്ങി. അവൾ ചുറ്റും നോക്കി. ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ ആ പഴയ സ്കൂൾ കെട്ടിടത്തിന്റെ തലയെടുപ്പിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. അവർ ഓഫീസിൽ കയറി, കത്രീന മാഡത്തിന് പകരം വന്ന പ്രിൻസിപ്പലിനെ ചെന്നു കണ്ടു. പൂർവ്വ വിദ്യാർഥിയാണ് താനെന്ന് ജിതിൻ സ്വയം പരിജയപ്പെടുത്തിയപ്പോൾ അവരുടെ മുഖത്തൊരു ചിരി വിരിഞ്ഞു.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി