കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം] 519

സംഭാവനയായി ജിതിൻ അഞ്ചക്കമുള്ള ചെറിയൊരു സംഖ്യ ചെക്കെഴുതി നൽകിയപ്പോൾ അവരുടെ മുഖം കൂടുതൽ പ്രസന്നമായി. അവർ ഇരുവരും സ്കൂളെല്ലാം ഒന്ന് ചുറ്റിക്കാണാൻ അനുവാദം വാങ്ങി, ഓർമ്മകളുറങ്ങുന്ന അവരുടെ പഴയ ക്ലാസ് മുറിയും, വരാന്തകളും എല്ലാം ചുറ്റി നടന്നു കണ്ടു. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അവർക്കിടയിൽ താനും ഇരിക്കുന്നത് പോലെ തോന്നി ജിതിന്. കൂടെ നടക്കുമ്പോൾ കോകില ജിതിന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ആഗ്രഹമുണ്ടായിരുന്നിട്ട് കൂടി, സ്കൂൾ ആയത് കൊണ്ട് മാത്രം അവന്റെ തോളിൽ ചാരാൻ അവൾ മടിച്ചു. അവർ നടന്ന്, ആ പഴയ നോട്ടീസ് ബോർഡിന് മുന്നിലെത്തിയപ്പോൾ ഇരുവരും നിന്നു. ആ ബോർഡിലേക്ക് ഒരു മാത്ര നോക്കി, ഇരുവരും മുഖാമുഖം നോക്കി ചിരിച്ചു.
“ഞാനിപ്പോ വരാം.”പെട്ടെന്നെന്തോ ഓർത്തു, ജിതിൻ തിരിഞ്ഞു നടക്കാനൊരുങ്ങി.
“എന്താ? എവിടെപ്പോവ്വാ?”
“ഒന്ന് കാറ് വരെ പോയിട്ട് ഓടി വരാം. ഒരു കാര്യം മറന്നു.”
ജിതിൻ പുറത്തേക്ക് ഓടിച്ചെന്നു. കോകിലയുടെ കണ്ണുകൾ ആ ബോർഡിലാകെ ഓടി നടന്നു. തന്റരുകിൽ, ഒഴിവു സമയങ്ങളിൽ വന്നു നിൽക്കാറുള്ള ആ കൊച്ചു ജിതിനെ ഓർത്തവൾ ചിരിച്ചു. അൽപ്പസമയത്തിനകം ജിതിൻ കയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറുമായി തിരികെ വന്നു.
“അതേ, എന്നെ ആർക്കും പരിജയപ്പെടുത്തി കൊടുക്കാഞ്ഞതെന്താ?” ഓടിക്കിതച്ചു വന്ന ജിതിനോട് കോകില ചോദിച്ചു.
“പരിജയപ്പെടുത്തിയല്ലോ… മിസ്സിസ് ജിതിൻ എന്ന് ആ പ്രിൻസിത്തള്ള വിളിച്ചത് കേട്ടില്ലേ?”
“അല്ല… ഇയ്യാള് പഴയ വിദ്യാർത്ഥിയാണെന്നൊക്കെ പറയുന്നത് കേട്ടു. ഞാനിവിടെ പണ്ട് ടീച്ചറായിരുന്ന കാര്യം പറയാഞ്ഞത് എന്താണെന്നാ ചോദിച്ചത്.”
“പറഞ്ഞേക്കാം… ആ പരാതി വേണ്ട. പഴയ വിദ്യാർത്ഥി തന്റെ പഴയ ടീച്ചറെ കെട്ടിയ കാര്യവും പറഞ്ഞേക്കാം. എന്താ??”
കോകില അവനെ ഗോഷ്ടി കാട്ടി. കയ്യിലിരുന്ന കവർ അവൻ അവൾക്ക് നേരെ നീട്ടി.
“ഇതെന്താ???” അവൾ ആരാഞ്ഞു.
“തുറന്നു നോക്ക്…” അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ഉത്തരമേകി.
കോകില കവർ തുറന്ന് അതിനകത്തു നിന്ന് ഒരു ഹാൻഡ്ബാഗ് പുറത്തെടുത്തു.
“ഇത്… ഇതെന്റെ പഴയ ഹൻഡ്ബാഗല്ലേ? ഇതേവിടുന്നു കിട്ടി?”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

168 Comments

Add a Comment
  1. ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി

  2. മനോഹരമായ എഴുത്ത്

  3. കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️

  4. ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
    Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.

    1. Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ

  5. കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

    With ലവ്

    ആദി

Leave a Reply

Your email address will not be published. Required fields are marked *