“ഇയ്യാൾക്കിതൊക്കെ എങ്ങിനെ അറിയാം? എന്നെക്കാളും വല്ല്യ കെമിസ്ട്രിക്കാരനോ?” കോകില അതിശയത്തോടെ ചോദിച്ചു.
“ചില കാര്യങ്ങൾ ദൈവം നമ്മളെ ഒരോയിടത്ത് കൊണ്ട് പോയി കാട്ടിത്തരും. അറിയണ്ടതും വേണ്ടാത്തതും എല്ലാം… പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്… തനിക്ക് ബോറടിക്കില്ലെങ്കിൽ പറയാം.”
“ഒരു ജന്മം മുഴുവൻ നമുക്ക് മുന്നിലില്ലേ? ഈ ആയുസ്സ് മുഴുവൻ ഞാൻ നിന്റെ കൂടെയുണ്ട്. അത്രേം സമയം പോരേ, ഇയാൾക്ക് പറഞ്ഞു തീർക്കാൻ?” കോകില അവന്റെ കൈയ്യിൽ കൈ ചുറ്റി കെട്ടിപ്പിടിച്ചു.
“ആ.. നമുക്ക് നോക്കാം…” ജിതിൻ ചിരിച്ചു.
കോകിലയുടെ കൈ പിടിച്ച് ജിതിനാ സ്കൂളിന്റെ പടിയിറങ്ങി. അവൾക്കായി ജന്മാന്തരങ്ങൾ യാത്ര ചെയ്ത തന്റെ കഥ അവളോട് പറയാൻ.
അവസാനിച്ചു.
കോകില മിസ്സിനെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാ ചങ്കുകൾക്കും നന്ദി.
I present you, kokila miss – 10.
Still trying and chasing the dreams,
kamal.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി