കുടമുല്ല 1 [Achillies] 1142

രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല, തിരിഞ്ഞും മറിഞ്ഞും പായയിൽ കിടന്നു ഉരുണ്ടു, അവസാനം എഴുന്നേറ്റു, മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു,

“ഏട്ടാ….”

കട്ടിലിൽ നിന്നു ചാരുവിന്റെ വിളി.

“നീ ഉറങ്ങിയില്ലേ ചാരു….”

ഇരുട്ടിലും അല്പം തെളിഞ്ഞു കാണുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.

“ഉറക്കം വരുന്നില്ലേട്ട….ഉറങ്ങാൻ പറ്റണില്ല…..ഏട്ടൻ ഉറങ്ങിയില്ലേ….”

“ഇല്ല എനിക്കും ഉറക്കം വരുന്നില്ല…”

“എന്റെ ഒപ്പം കുറച്ചു നേരം കിടക്കുവോ….”

മടിച്ചു മടിച്ചാണവൾ ചോദിച്ചത്. അവളുടെ ഉള്ള് എനിക്ക് മനസിലാകുമായിരുന്നു,… ഞാൻ കട്ടിലിൽ അവളോട്‌ ചേർന്നു കിടന്നു, എന്റെ കൈ എടുത്തു സ്വയം ചുറ്റിച്ചു ചാരു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.

“അവൻ വരണ്ടായിരുന്നു അല്ലെ ഏട്ടാ….എങ്കിൽ ഇപ്പോഴും ഒന്നും അറിയാണ്ട് ജീവിക്കായിരുന്നു….”

എന്നെ കെട്ടിപ്പിടിച്ചു കിടന്നു അവൾ പറഞ്ഞു,…

“ചാരു വേണ്ട അവനെക്കുറിച്ചൊന്നും ഇനി പറയേണ്ട….ഓർക്കുംതോറും, അതു മറക്കാൻ പാടായിരിക്കും….”

പിന്നെ അവൾ ഒന്നും പറഞ്ഞില്ല, പതിയെ എപ്പോഴോ അവളുടെ ശ്വാസം താളത്തിലായി.

***********************************

വീട്ടിൽ ഞാനും അവളും ഒറ്റപ്പെട്ടത് പോലെ ആയിരുന്നു,

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവന്റെ കൂടെ ഉള്ള പെണ്ണിന്റെ വീട്ടിൽ നിന്ന് ആളുകൾ വന്നു,… അവർക്ക് നാണക്കേട് കൂടാതിരിക്കാൻ അവർ തമ്മിലുള്ള കല്യാണത്തിന് സമ്മതം അറിയിക്കാൻ ആണ് വന്നത്,

അവന്റെ ഗൾഫിലെ മാനേജരുടെ അനിയത്തിയാണ് അവൾ, കർണാടകത്തിൽ നിന്നുള്ളവർ, അവിടെവെച്ചു പെട്ടെന്ന് പ്രശ്നം ആയപ്പോൾ ഇവളുമായി നാട് വിട്ടതാണ് ഇവൻ,…

ഇതൊക്കെ അവിടെ ഉള്ള അവന്റെ കൂടെ വർക് ചെയ്യുന്നവർ പറഞ്ഞു നാട്ടുകാരറിഞ്ഞ കൂട്ടത്തിൽ ഞാനും അറിഞ്ഞു, അവനോടു ചോദിക്കാനോ മിണ്ടാനോ പോലും തോന്നിയില്ല,…എനിക് വെറുപ്പായി തുടങ്ങിയിരുന്നു,…. ചാരു ആകെ സ്വയം അടച്ചു പൂട്ടി, തന്റെ ജോലി കഴിഞ്ഞാൽ മുറിയിൽ തന്നെ കൂടി,… ഞാൻ ഇപ്പോൾ ജോലി തേടി അലയുകയാണ്, എന്നെ വിശ്വസിച്ചു, എന്റെ ഉറപ്പിൽ നിൽക്കുന്ന ഒരു പെണ്ണ് കൂടെ ഉണ്ടെന്ന തോന്നൽ, എന്നെ ഉലച്ചു, സ്ഥിരമായ വരുമാനം ഇല്ലാതെ ഒന്നും കഴിയില്ല എന്നു ബോധ്യമായി,… പക്ഷെ ചെല്ലുന്ന ജോലികൾക്കെല്ലാം ഒന്നെങ്കിൽ എക്സ്പീരിയൻസും, കരിയർ ഗ്യാപും വില്ലനായപ്പോൾ പലയിടത്തും തഴയപ്പെട്ടു,…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

139 Comments

Add a Comment
  1. എന്റെ പൊന്നു മൈരേ. ഞാൻ ഇന്നാണ് ഇ കഥ കണ്ടത് വയക്കാൻ തുടങ്ങിയത് പേജുദി പോലും ആയില്ല. ആദിയം ഒക്കെ മനസ്സിലാവാൻ ഇച്ചിരി പാട് പെട്ടു.പക്ഷെ ഇപ്പൊ വായിക്കാൻ നല്ല ഫീൽ തോന്നുന്നുണ്ട് ഒരു സിനിമ കാണുമ്പോലെ തമാശ ഒക്കെ സ്റ്റാൻഡേർഡ് വേണ്ടടത്തു വേണ്ട പോലെ. നീ പൊളിയാ മൈരേ. ഉമ്മ 😘

  2. എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ… അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  3. I want talk to you immediately

  4. വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????

  5. ×‿×രാവണൻ✭

    സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *