കുടമുല്ല 1 [Achillies] 1125

ഒന്നു ചിരിച്ചുകൊണ്ട് അവൾ എന്റെ തോളിൽ തലവെച്ചു കയ്യുംചുറ്റിപിടിച്ചു ഇരുന്നു,

ഒന്നു കൂളായി എന്നു തോന്നിയപ്പോൾ അവള് തന്നെ ഓരോന്നു പറഞ്ഞു,…. അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും മുത്തശ്ശിയെയും ഒക്കെ മിസ്സ് ചെയ്യുന്നതും വീട്ടിൽ അവളോട് എന്റെ അമ്മയും അച്ഛനും കാണിക്കുന്ന അകൽച്ചയും, പിന്നെ ഈയിടെയായി വിനീതും അവളെ അവോയ്ഡ് ചെയ്യുന്നതായി അവൾക്ക് തോന്നുന്നു, എന്ന്, അതു ഞാനും ശ്രെദ്ധിച്ചിരുന്നു, രാത്രിയിൽ കുറച്ചു നാളുകളായി ഇപ്പോൾ വിളി ഇല്ല,

“ഞാൻ അങ്ങോട്ടു വിളിച്ചാലും എപ്പോഴും തിരക്കാണ് എന്നു പറഞ്ഞു വെക്കും, എന്നാൽ എന്നെ ഒട്ടു വിളിക്കത്തും ഇല്ല….വിനു ഏട്ടൻ എന്നെ ഒഴിവാക്കുകയാണോ എന്നൊരു തോന്നൽ,….”

എന്റെ തോളിൽ കിടന്നവൾ പറഞ്ഞു,..

“ഏയ്…അവനു തിരക്കായിട്ടാവും,… ഇങ്ങോട്ടു വരാനും, പിന്നെ നിന്നെ കൊണ്ടോവാനും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടാവുമല്ലോ, അതിന്റെ തിരക്കിൽ ആവും…അതിനു ഇങ്ങനെ വിഷമിക്കാതെ ചാരു….”

“എനിക്ക് വിഷമൊന്നുമില്ല….”

കവിള് വീർപ്പിച്ചു പഴേ കുറുമ്പ് വീണ്ടെടുത്തു അവള് പറഞ്ഞു,…

“എന്നിട്ടാണ് മുഖവും കേറ്റിപ്പിടിച്ചു ഇത്ര നേരം ഇരുന്നത്,…”

“പോടാ ഏട്ടാ….”

പറഞ്ഞു തീർന്നതും കിട്ടി എന്റെ തോളിൽ അവളുടെ കടി,…ഇതു കഴിഞ്ഞ ജന്മം വല്ല പട്ടിയും ആയിരുന്നോ എന്തോ,…

“വിനു ഏട്ടൻ വന്നാൽ ഞാൻ പോവേണ്ടി വരുവോ….”

എന്തോ ആലോചിച്ചിരുന്നു അവൾ ചോദിച്ചു,

“പിന്നെ പോവണ്ടേ….ഇവിടെ എങ്ങനെയാ നിൽക്കാ…”

“അപ്പൊ ഏട്ടനും വരുവോ….ഞങ്ങളുടെ കൂടെ….”

“ഞാൻ എന്തിനാ ചാരു വരുന്നേ കട്ടുറുമ്പായിട്ട്….നിങ്ങൾ രണ്ടുപേരും മതി അതാ ഭംഗി…”

എന്റെ കയ്യിലെ അവളുടെ പിടി മുറുകുന്നത് ഞാൻ അറിഞ്ഞു, പിന്നെ അവളൊന്നും ചോദിച്ചില്ല മൗനം മാത്രം,… അവൾ എന്നെ എങ്ങനെയാണ് കാണുന്നത് എന്നു എനിക്കറിയില്ല…പക്ഷെ അവന്റെ കൂടെ അവളെ കാണാൻ എനിക്ക് കഴിയില്ലായിരുന്നു, അതിനു ഏറ്റവും നല്ലത് അവളെ എന്നിൽ നിന്നും അകറ്റുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, ഇവളെ മറക്കാൻ കഴിയുമോ എന്നു എനിക്ക് അറിയില്ല പക്ഷെ മറന്നേ പറ്റൂ എന്നറിയാം… രാത്രി വൈകിയാണ് ഞങ്ങൾ തിരികെ എത്തിയത്, പിടി തരാത്ത ഒരു മൗനം എപ്പോഴോ ഞങ്ങളെ മൂടിയിരുന്നു, അന്ന് രാത്രി അവളോ ഞാനോ ഒന്നും സംസാരിച്ചില്ല,… പിന്നീടുള്ള നാളുകളിലും അതു തുടർന്നു ഉള്ളിൽ വല്ലാത്ത നോവുണ്ടായിരുന്നെങ്കിലും, അവളെ പിരിയുമ്പോൾ ഉള്ള വേദന കുറയ്ക്കാൻ ഈയൊരു അകൽച്ച ഇപ്പോൾ അത്യവശ്യമാണ് എന്നു തോന്നി,

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

138 Comments

Add a Comment
  1. എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ… അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  2. I want talk to you immediately

  3. വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????

  4. ×‿×രാവണൻ✭

    സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *