കുരുതിമലക്കാവ് 4 [Achu Raj] 670

കുരുതിമലക്കാവ് 4

Kuruthimalakkavu Part 4 bY Achu Raj | PREVIOUS PART

 

ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ………………

“ഇവിടുന്നങ്ങോട്ടു തുടങ്ങുകയ്യായി കുരുതി മലക്കാവിന്റെ വിശേഷങ്ങള്‍….!….
രമ്യയുടെ പറച്ചില്‍ ശ്യാമില്‍ ഉണ്ടാക്കിയ സന്തോഷം ചെറുതല്ലായ്യിരുന്നു…
അവര്‍ റോഡിന്‍റെ വലതു വശത്തേക്ക് നടന്നു… ഇന്നലെ ഞാന്‍ ആദ്യമായി ഇവിടെ വന്നത് ഈ വഴിയിലൂടെയാണ്…
ശ്യാമും രമ്യയും നടന്നു… ………..പതുക്കെ എല്ലാം ആസ്വധിച്ചാണ് അവര്‍ നടക്കുനതു………. നിക്കോണിന്റെ ഒരു ഡിജിറ്റല്‍ ക്യാമറ ശ്യാമിന്റെ കൈലുണ്ട്….
ശ്യാം ഇടവും വലവും നന്നായി നോക്കുന്നുണ്ട് … ……….ഇന്നലെ രാത്രി വന്നതുകൊണ്ട് എല്ലാം ശ്രേധിക്കാന്‍ കഴിഞ്ഞില്ല…………. പിന്നെ കവലയിലെ സംഭവം അവനെ ആകെ തളര്‍ത്തിയിരുന്നു…
ശ്യാം ചുറ്റും നോക്കി... എങ്ങും മനോഹരമായ പ്രകൃതി… ശെരിക്കും രമ്യ പറഞ്ഞപ്പോലെ ഇതൊരു സ്വര്‍ഗമാണ്…
നിറയെ പൂക്കളും മരങ്ങളും, നദിയും.. നല്ല മനുഷ്യരും .. പിന്നെ നല്ല ചരക്കുകളും ഉള്ള മനോഹര സ്ഥലം…
എങ്ങും ചന്ദനത്തിന്റെ ഗന്ധം ആ ഗ്രാമത്തിന്റെ മാറ്റ് കൂട്ടി…..
“ഇവിടെ ചന്ദന കാടുണ്ടോ”?
ശ്യാമിന്റെ ചോദ്യം, .. അവന്‍റെ ആകാംക്ഷ നിറഞ്ഞ നോട്ടങ്ങള്‍ക്ക്‌ സാക്ഷി ആയി രമ്യ അവനെ നോക്കി….
“ചന്ദനം മാത്രമല്ല ഈ ലോകത്തുള്ള എല്ലാ മരങ്ങളും. വന്ന്യ ജീവികളും പൂക്കളും ഫലങ്ങളും എല്ലാം ഇവിടെ ഉണ്ട് മാഷേ”
രമ്യ തെല്ലു അഭിമാനത്തോടെ അത് പറഞ്ഞു….. ശ്യാമിന്റെ കണ്ണുകള്‍ വീണ്ടും വിടര്‍ന്നു…
അവര്‍ പതിയെ നടക്കാന്‍ തുടങ്ങി… കവലയിലെക്കാണു അവര്‍ ആദ്യം പോയത്…
അവരെ കണ്ട മാത്രയില്‍ അവിടെ ഉള്ളവര്‍ സന്തോഷപൂര്‍വ്വം അവന്‍റെ അടുത്തേക്ക് വന്നു…