നീ ഇവിടെ ഇരിക്ക് ഞാൻ അമ്മയുടെ അടുത്തേക്ക് ഒന്ന് പോയിട്ട് പോയിട്ട് വരാം…
സജീഷ് നേരെ അടുക്കളയിലേക്ക് നടന്നു… സോഫി ആണ് നാരങ്ങാ പിഴിഞ്ഞ് വെള്ളം ഉണ്ടാക്കുന്നത്… അമ്മ അത് നോക്കി നിൽക്കുകയാണ്…
” സത്യത്തിൽ ആര് ആർക്കാ ഇവിടെ വെള്ളം കലക്കുന്നത്… ”
” അതിന് മോള് സമ്മതിക്കണ്ടേ ടാ… ”
സോഫി വീണ്ടും സജീഷിനെ നോക്കി നാണം കലർന്ന ഒരു ചിരി ചിരിച്ചു… പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി…
തന്നെ മോളെ എന്നാണ് ഇപ്പോഴും അമ്മ വിളിക്കുന്നത് എന്ന് സോഫി ശ്രദ്ധിച്ചു… ”
വല്ലാത്തൊരു ഏകാന്തത ഇവിടെ ആ സ്ത്രീ അനുഭവിക്കുന്നുണ്ട് എന്ന് സോഫിക്ക് തോന്നി….
സോഫി നാരങ്ങാ വെള്ളം നന്നായി കലക്കിയ ശേഷം അത് ഓരോ ഗ്ലാസ്സിലേക്കായി പകർത്തി… മൂന്ന് പേരും ഓരോ ഗ്ലാസുകൾ എടുത്തു…
” മോളുടെ ഭർത്താവ് ഇപ്പൊ… ??? ”
“ഗൾഫിലാണ് അമ്മേ… ”
അവർ പറഞ്ഞു തീരുന്നതിന് മുൻപേ സോഫി മറുപടി പറഞ്ഞു…
” അപ്പൊ മോള് അങ്ങോട്ട് പോകുന്നില്ലേ??? ”
സോഫി ഒന്ന് നെടുവീർപ്പിട്ടു…
പിന്നെ ബാക്കി ഉണ്ടായിരുന്ന വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ്
വാഷ് ബൈസനിൽ ഇട്ട് കഴുകാൻ തുടങ്ങി…
” സജീഷ് തന്റെ അമ്മയെ നോക്കി ഇനി അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എന്ന മട്ടിൽ ഒരു നോട്ടം… ”
” ആഗ്രഹം ഒക്കെ എനിക്കും ഉണ്ട് അമ്മേ… ചിലപ്പോഴൊക്കെ ഇച്ഛായനെ കാണാൻ വല്ലാത്ത മോഹം ഒക്കെ തോന്നും… മനസ്സിന് എന്തെങ്കിലും വിഷമം ഉള്ള സമയം ആണെങ്കിൽ പിന്നെ പറയണ്ട… അതൊക്കെ ഒന്ന് ഷെയർ ചെയ്യാൻ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നും… വെറുതെ…. പക്ഷെ പറഞ്ഞിട്ടെന്താ… യോഗം ഇല്ല….ഇഛായൻ അത്ര വേഗം ഒന്നും അവിടെ നിന്ന് വരില്ല… എനിക്കറിയാം… ഒരു ലോണ് എടുത്തിട്ടുണ്ട്… അത് അടച്ച് തീർക്കാൻ ആണ് ഇങ്ങനെ ആ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നെ… അവൾ ഗ്ലാസ് കഴുകി അടുത്തുള്ള റാക്കിൽ വച്ചു… എന്നിട്ട് അവരുടെ മുഖത്ത് നോക്കാതെ തുടർന്നു….
” എന്നെ അങ്ങോട്ട് കൊണ്ട് പോയാ പിന്നെ എന്റെ അമ്മച്ചി ഇവിടെ ഒറ്റക്കാവും…. അത് ശരിയാവില്ല…”
സജീഷിന് പിന്നെ സോഫിയെ നോക്കാൻ കഴിഞ്ഞില്ല… അവൻ തല കുനിച്ചു നിന്നു….
” ഇടക്ക് ഞാൻ അടിയൊക്കെ കൂടും… ഇച്ഛായൻ ഫോൺ വിളിക്കുമ്പോ… ” എന്തെലും ഒക്കെ പറഞ്ഞ് തല്ലുകൂടിയില്ലെങ്കിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സമാധാനം ഉണ്ടാവില്ല… സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു….
” മോള് വേഷമിക്കണ്ടാ…. അതൊക്കെ ശരിയാവും ന്നെ…”
അവർ സോഫിയെ ഒന്ന് ആശ്വസിപ്പിച്ചു…
” ടാ നീ മോളേം കൊണ്ട് ആ വടക്കെപ്പറത്തെ പറമ്പ് ഒക്കെ ഒന്ന് കാണിച്ചിട്ട് വാ… ”
അമ്മ സജീഷിനെ നോക്കി പറഞ്ഞു…
സജീഷ് മുൻപിൽ നടന്നു… “വാ സോഫി… “
ഈ അദ്ധ്യായവും സൂപ്പറാക്കി സഹോ… സോഫി തകർത്തു… മനസ്സ് നിറച്ച ഡയലോഗുകൾ…
കാരയിപ്പിക്കല്ലേടാ പൊന്നു നായിന്റെ മോനെ… ബേബിച്ചേട്ടൻ.jpg
Jo’ chechi kutty bakki yeppo varum
നവവധുന്റെ ബാക്കി എവടെ… i am the answer… എനിക്ക് ഇപ്പൊ ഉത്തരം വേണം….
കുറച്ച് കളി ആവാമായിരുന്നു .. ആ സോഫി എങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി കഷ്ടം ഉണ്ട്
കാര്യം കമ്പി സൈറ്റ് ആണെങ്കിലും… ഞാൻ എഴുതുന്നത് അങ്ങനെ ഒരു കഥ അല്ല… കഥാപാത്രം ആവശ്യപ്പെട്ടാൽ മാത്രമേ അങ്ങനെ സംഭവിക്കൂ… സോറി
Bro ഇത്ര ലേറ്റ് ആക്കരുത്, ടെച് വിട്ടുപോവുന്നു….. bro യുടെ കഥ എപ്പോഴും മികച്ചു നില്കുന്നത് തന്നെ ആണ് അതിനു സംശയമില്ല ഈ പാർട്ടും ഒത്തിരി ഇഷ്ട്ടമായി, but ഈ കാത്തിരിപ്പ് കുറച്ചു വിഷമിപ്പിക്കുന്നുണ്ട് കഥ വായിക്കുമ്പോൾ ?
മടിയാണ് സഹോദരാ… ഫോണിൽ ഇത്രെയും ടൈപ്പ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് … അതാണ് ഇങ്ങനെ വൈകുന്നത്… എങ്കിലും ഞാൻ ഇത് അവസാനിപ്പിക്കാതെ പോകില്ല… ഉറപ്പ്
കുറെ കാത്തിരുന്നു ഈ എപ്പിസോഡ് വായിക്കാനായി. ഇഷ്ടപ്പെട്ടു, താങ്കളിൽ ഞാൻ നല്ലൊരു എഴുത്തുകാരനെ കാണുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
നന്ദി കൂട്ടുകാരാ…. ❤️❤️❤️
ഇഷ്ടമായി അജീഷ് ….നല്ല എഴുത്ത്.
Ohhh… താങ്ക്സ് സ്മിതകുട്ടി… ???