” ഗിരി ഞാൻ സോഫി ആണ്…. നീ ഫ്രീ ആണോ ഇപ്പൊ ???”
” ആ ചേച്ചി…. ചേച്ചി ചെറുക്കെനേം കൊണ്ട് ആ വഴിയിലേക്ക് ഇറങ്ങി നിന്നോ ഞാൻ ഇപ്പൊ എത്താം ഒരു 5 മിനിറ്റ് …..” അവൻ ഫോൺ കട്ട് ചെയ്തു….
“മോനെ നീ മോളെ ആ വഴി വരെ ഒന്ന് ആക്കി കൊടുക്ക്…” ‘അമ്മ സജീഷിനോട് പറഞ്ഞു…
അവൻ ഉറങ്ങിക്കിടക്കുന്ന ടോണിയെ എടുത്തു തന്റെ തോളിലേക്ക് പതിയെ കിടത്തി….
” ചെറുക്കൻ ഉറക്കത്തിൽ മുള്ളോ ടി… ”
സോഫി ചിരിച്ചു…
പക്ഷെ അമ്മക്ക് അത് അത്ര രസിച്ചില്ല….
” പിള്ളേരായാ ചെലപ്പോ മുള്ളി എന്നൊക്കെ വരും… നീ നിന്റെ 12 വയസ്സ് വരെ കിടക്കേല് മുള്ളിട്ടുണ്ട്… എന്നിട്ടാണ് എന്റെ കൊച്ചിനെ കുറ്റം പറയണത്… ”
സജീഷിന്റെ മുഖത്തെ പ്രസരിപ്പ് മാഞ്ഞു…
” അമ്മെ… ”
സോഫി ആർത്തു ചിരിച്ചു…
” എടാ കെടക്കെ മുള്ളി… ”
അവൾ സജീഷിനെ ചൂട് കയറ്റി…
” ദേ പെണ്ണേ ചുമ്മാ സാഹചര്യം മുതലെടുക്കരുത്… ”
നീ നടന്നെ….
സജീഷ് ടോണിയെയും കൊണ്ട് നടന്നു…
” ശരി അമ്മേ…. ഇനിയൊരു ദിവസം വരാം… ” അവൾ പടിയിറങ്ങി നടന്നു….
അമ്മ അവർ ഇരുവരും പോകുന്നത് നോക്കി നിന്നു….
” നടന്നുകൊണ്ടിരിക്കെ സജീഷ് ചോദിച്ചു… നിനക്ക് എങ്ങനാ ഗിരിയെ പരിചയം… ”
“അവന്റെ വണ്ടിയിലാ ഞാൻ ഇങ്ങോട്ട് വന്നത്… എനിക്ക് മനസിലായില്ല… പിന്നെ അവൻ ഇങ്ങോട്ട് പറഞ്ഞപ്പോൾ ആണ് നിന്റെ കൂടെ നടന്നിരുന്നവൻ ആണെന്ന് മനസ്സിലായത്… ”
അവർ രണ്ട് പേരും നടന്ന് ആ വഴിയുടെ അറ്റത്ത് വന്ന് നിന്നു…
” സോഫി… നീ ഇടക്കൊക്കെ വരണം… ”
ഐ വിൽ മിസ്സ് യൂ… ”
അവൾ തല കുനിച്ചു നിന്നു…
” വരാം … എന്തായാലും വരാം… ”
അവളുടെ ഇടുപ്പ് ഇപ്പോഴും ഭൂരിഭാഗവും വെളിയിൽ ആണെന്ന് അപ്പോഴാണ് സജീഷ് ശ്രദ്ധിച്ചത്… പിന്നീട് ആ ഭാഗത്തേക്ക് നോക്കിയില്ലല്ലോ… അവന് ചിരി വന്നു…
“സോഫി സാരി നേരെ ഇട് മോളെ… ”
അവൾ പുറകിൽ നിന്നും ഒരു തല ഒരു പ്രത്യേക കൈ വഴക്കത്തോടെ വലിച്ചിട്ടു… പിന്നെ മുൻഭാഗവും അതുപോലെ മറച്ചു…. എന്നിട്ട് സജീഷിനെ നോക്കി പുഞ്ചിരിച്ചു… അവളുടെ കണ്ണിൽ ആരാധന നിറഞ്ഞു നിന്നിരുന്നു….
” മോനെ ഞാൻ പിടിക്കാം…. ”
അവൾ ടോണിയെ അവന്റെ കയ്യിൽ നിന്നും വാങ്ങി… അപ്പോഴേക്കും ഗിരി വന്നിരുന്നു…
” ഡാ ഗിര്യേ…. നോക്കി കൊണ്ട് വിട്ടോളോട്ടാ… ”
” ഒന്ന് പോടാ നമ്മടെ വണ്ടില് കേറീട്ട് ചേച്ചിക്ക് എന്തെലും പറ്റോ.. ??? ”
സോഫി ടോണിയെ വണ്ടിയുടെ ഉള്ളിൽ കിടത്തി….
സജീഷിന് നേരെ തിരിഞ്ഞു…
” പോട്ടെടാ… ”
” ഹമ്മ്മം ” അവൻ ഒന്ന് മൂളി….
സോഫി അവനെ തന്റെ ഇടംകൈകൊണ്ട് ഒരിക്കൽ കൂടി പുണർന്നു…
സജീഷ് അവളെ വണ്ടിയിൽ കയറ്റി… ശരി എന്നാ…
” വൈകുന്നേരം കാണാടാ… ” ഗിരി വിളിച്ചു പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു…
ഈ അദ്ധ്യായവും സൂപ്പറാക്കി സഹോ… സോഫി തകർത്തു… മനസ്സ് നിറച്ച ഡയലോഗുകൾ…
കാരയിപ്പിക്കല്ലേടാ പൊന്നു നായിന്റെ മോനെ… ബേബിച്ചേട്ടൻ.jpg
Jo’ chechi kutty bakki yeppo varum
നവവധുന്റെ ബാക്കി എവടെ… i am the answer… എനിക്ക് ഇപ്പൊ ഉത്തരം വേണം….
കുറച്ച് കളി ആവാമായിരുന്നു .. ആ സോഫി എങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി കഷ്ടം ഉണ്ട്
കാര്യം കമ്പി സൈറ്റ് ആണെങ്കിലും… ഞാൻ എഴുതുന്നത് അങ്ങനെ ഒരു കഥ അല്ല… കഥാപാത്രം ആവശ്യപ്പെട്ടാൽ മാത്രമേ അങ്ങനെ സംഭവിക്കൂ… സോറി
Bro ഇത്ര ലേറ്റ് ആക്കരുത്, ടെച് വിട്ടുപോവുന്നു….. bro യുടെ കഥ എപ്പോഴും മികച്ചു നില്കുന്നത് തന്നെ ആണ് അതിനു സംശയമില്ല ഈ പാർട്ടും ഒത്തിരി ഇഷ്ട്ടമായി, but ഈ കാത്തിരിപ്പ് കുറച്ചു വിഷമിപ്പിക്കുന്നുണ്ട് കഥ വായിക്കുമ്പോൾ ?
മടിയാണ് സഹോദരാ… ഫോണിൽ ഇത്രെയും ടൈപ്പ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് … അതാണ് ഇങ്ങനെ വൈകുന്നത്… എങ്കിലും ഞാൻ ഇത് അവസാനിപ്പിക്കാതെ പോകില്ല… ഉറപ്പ്
കുറെ കാത്തിരുന്നു ഈ എപ്പിസോഡ് വായിക്കാനായി. ഇഷ്ടപ്പെട്ടു, താങ്കളിൽ ഞാൻ നല്ലൊരു എഴുത്തുകാരനെ കാണുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
നന്ദി കൂട്ടുകാരാ…. ❤️❤️❤️
ഇഷ്ടമായി അജീഷ് ….നല്ല എഴുത്ത്.
Ohhh… താങ്ക്സ് സ്മിതകുട്ടി… ???