Life of pain 4 ? [Reborn The Devil] [DK] 985

റൂൾസ് പാലിച്ച് കൊണ്ട് തന്നെ ഇരയെ കൂടുതൽ വേദനിപ്പിച്ചു തകർക്കുക അതാണ് മനുവിന്റെ രീതി. അണ്ടർ 18 സ്റ്റേറ്റ് ചാമ്പ്യൻ ആയി ജയ്ച്ച മനു പിന്നെ വന്നത് 20 ഉം 30 വയസ്സ് പ്രായം വരുന്ന പ്രഫെക്ഷണൽ ആയി മല്ലിടാൻ ആയിരുന്നു. അവന്റെ രുദ്ര താണ്ഡവം അവിടെ അരങ്ങേറി. വലിയ മല്ലൻമർ അവന്റെ നേരെ മുട്ട് കുത്തി. അവൻ ഫൈനൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോക്സർ ആയി മാറി.

ഫൈനലിന് 15 ദിവസം ബാക്കി നിൽക്കേ മനുവും കുടുംബവും ഊട്ടിയിൽ ടൂറിന് പോയി. മാളുവിന്റെ കല്യാണം അടുത്തിരുന്നു.അപ്പോ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ആണ് അവനും അവന്റെ അച്ഛനും ഇങ്ങിനെ ഒരു ടൂർ പ്ലാൻ ചെയ്തത്. പക്ഷേ തിരിച്ച് വരുമ്പോൾ അവരുടെ കാർ ഒരു ലോറി ഇടിച്ചു തെറിപ്പിച്ചു.

അവൻ അവസാനം ആയി അവന്റെ കുടുംബത്തെ കണ്ടത് ആ കാറിൽ ആണ്.അതും ചോരയിൽ കുളിച്ച്.

പിന്നെ അവൻ 5 മാസം കോമയിൽ ആയിരുന്നു. അവന് അവന്റെ കുടുംബത്തെ അവസാനം ഒന്ന് കാണാൻ പോലും ദൈവം അവസരം ഒരുക്കിയിരിക്കുന്നില്ല.

അവൻ എഴുന്നേൽക്കാൻ ഞങൾ എല്ലാവരും കാത്തിരുന്നു . അവസാനം അഞ്ച് മാസം ആയപ്പോ അവൻ കണ്ണ് തുറന്നു.

തന്റെ കുടുംബത്തിന്റെ മരണ വാർത്ത അറിഞ്ഞ് അവൻ അലറി കരഞ്ഞു. പിന്നെ അവൻ കൊറേ അങ്ങോട്ട് സൈലെന്റ് ആയിരുന്നു. അവന്റെ ബോക്സിങ് സ്വപ്നം അവൻ ഉപേക്ഷിച്ചു. കൊറേ ഡോക്ടറെ കാണിച്ചു ശരിയായില്ല.

അവസാനം ആദിയുടെ അച്ഛൻ അവനെ ഞങൾ നിന്ന് വിടുവിച്ച് ബങ്ങുളൂർൽ വിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചു.

ആദിയുടെ അച്ഛനെ അവൻ അച്നെ പോലെ ആണ് കണ്ടിരുന്നത് . അദ്ദേഹത്തിന്റെ വാക്കിന് ഒരു മരുവാക്ക്‌ ഇല്ല അവന്. ഞങ്ങളോട് കൊറച്ച് കാലത്തേക്ക് അവനെ കാണരുത് എന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് അത് അത്ര എളുപ്പം അല്ലായിരുന്നു. ടൂർന് എന്ന് പറഞ്ഞ് ഞങൾ അവനെ കാണാൻ ബാംഗളൂർ പോയി.

അഞുവിന് അറിയോ അവന് നമ്മൾ നിൽക്കുന്ന പോലെ ഉള്ള ഒരു കമ്പനി തുടങ്ങാൻ ഉള്ള സ്വത്ത് അവന്റെ കയ്യിൽ ഉണ്ട്
അവനെ കാണാൻ ബാംഗളൂർ എത്തുമ്പോൾ ഇരുട്ടിയിരുന്നു.

ബാംഗ്ലൂരിലെ ഒരു തെരക്കേറിയ ഹോട്ടലിൽ ഓടി നടന്ന് ഒരു പയ്യൻ ഫുഡ് കൊടുക്കുകയും പത്രം കഴുകി വെക്കുകയും ചെയ്യുന്നു. മനു ആയിരുന്നു അത്. കോളേജ് കഴിഞ്ഞ് കിട്ടുന്ന കുറച്ച് സമയം വെറുതെ ഇരിക്കാതെ അവന്റെ മൈൻഡ്ലേ പ്രശ്നങ്ങളെ ജോലിയുടെ ട്രസ്ൽ ഇല്ലാതെ ആക്കാൻ അവൻ പരക്കം ആയുക ആയിരുന്നു. അന്ന് കണ്ട അവന്റെ ആ മുഖം ഞൻ ചത്താലും മറക്കില്ല.

‘ ഇത് പറയുമ്പോൾ രൂപയുടെയും അഞ്ജുവിന്റെ കണ്ണ് നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.’