ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 102

ലവ് ബൈറ്റ് 6

Love Bite Part 6 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

പിറ്റേന്ന് രാവിലെ ഞാൻ കണ്ണുതുറന്നത് തന്നെ വലിയൊരു ബഹളം കേട്ടാണ്.

 

മുറ്റത്ത് എവിടെയോ നാദസ്വരവും തകിലും മുഴങ്ങുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദം! ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി.

 

എന്റെ ഈശ്വരാ… വീടിനുള്ളിൽ ഒരു യുദ്ധം നടക്കുന്ന പ്രതീതിയാണ്. ആർക്കും ഒരു നിൽപ്പും ഇരിപ്പുമില്ല.

 

ബാത്‌റൂമിന് മുന്നിൽ വലിയൊരു ക്യൂ, ഇസ്തിരിപ്പെട്ടിക്ക് വേണ്ടിയുള്ള പിടിവലി, കുട്ടികളുടെ കരച്ചിൽ, അമ്മയുടെയും അമ്മായിമാരുടെയും ഉറക്കെയുള്ള കമാൻഡുകൾ… ഇതിനിടയിലൂടെ കാപ്പിയും പലഹാരങ്ങളുമായി പായുന്ന വേറെ ചില ആളുകൾ.

 

ഒരു ടിപ്പിക്കൽ കേരള കല്യാണവീടിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ പൂർണ്ണമായിരുന്നു.

 

“എടാ എടാ പോയി കുളിക്കടാ…. മുഹൂർത്തമൊക്കെ ദേ എന്ന് പറയുമ്പോഴേക്കും ആവും!”

 

പ്രതീക്ഷിച്ചതുപോലെ തന്നെ ചേച്ചിയുടെ വക ആദ്യത്തെ ഡോസ് കിട്ടി.

 

ഞാൻ വേഗം ചാടിയെഴുന്നേറ്റ് കുളിയൊക്കെ പാസ്സാക്കി. എനിക്കായി എടുത്തുവെച്ച ആ പുതിയ കസവു മുണ്ടും ഇളം സുവർണ്ണ നിറത്തിലുള്ള സിൽക്ക് കുർത്തയും ഒക്കെ ഇട്ട് ഞാൻ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു. മുടിയൊക്കെ സെറ്റ് ചെയ്ത് ഒന്ന്

 

നോക്കിയപ്പോൾ സത്യം പറയാമല്ലോ, എന്നെ കണ്ടിട്ട് എനിക്ക് തന്നെ ഒരു രാജകുമാരന്റെ ലുക്ക് തോന്നി! അപ്പോഴേക്കും കിരണും ഗിരിയേട്ടനും മറ്റ് കൂട്ടുകാരും ഒക്കെ വന്ന് എന്നെ വട്ടമിട്ടു. പിന്നെ ഫോട്ടോയെടുപ്പും കളിയാക്കലുകളും ആയി സമയം പോയതറിഞ്ഞില്ല.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *