ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 71

 

ഗ്ലാസ്സ് ടേബിളിൽ വെച്ച് തിരിഞ്ഞപ്പോൾ, അവൾ റൂമിലൂടെ പതുക്കെ നടന്ന് അവിടെയുള്ള ഓരോ സാധനങ്ങളും വളരെ സൂക്ഷിച്ചു നോക്കുകയാണ്.

 

സത്യം പറഞ്ഞാൽ അവളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് വേണ്ടി എന്റെ ആ പഴയ എളിയ റൂം ഞാൻ അടിമുടി മാറ്റിമറിച്ചിരുന്നു. കാണാൻ നല്ല രസമുള്ളതും, എന്നാൽ ഒരു ഫൈവ് സ്റ്റാർ ലക്ഷ്വറി ഫീൽ തരുന്നതുമായ ഒരു കിടിലൻ സെറ്റപ്പായിരുന്നു അത്. റൂമിന്റെ നടുവിലായി തേക്ക് തടിയിൽ പണിത, കിടന്നാൽ താഴ്ന്നു പോകുന്നത്ര സോഫ്റ്റായ ഇംപോർട്ടഡ് മെത്തയിട്ട വലിയൊരു കിങ് സൈസ് ബെഡ്.

 

ഒരു വശത്തെ ഭിത്തി മുഴുവൻ കവർ ചെയ്യുന്ന വലിയൊരു സ്ലൈഡിങ് ഗ്ലാസ്സ് അലമാര. മുകളിൽ ഭംഗിയുള്ള ഡെക്കറേറ്റീവ് സീലിംഗ് ഫാൻ, അതിനു താഴെയായി ഒട്ടും ശബ്ദമില്ലാത്ത ഒരു കിടിലൻ ഇൻവെർട്ടർ എ.സി.

 

ലൈറ്റിംഗ് ആണെങ്കിൽ റിമോട്ട് വെച്ച് മൂഡിനനുസരിച്ച് കളർ മാറ്റാൻ പറ്റുന്ന വാം ലൈറ്റുകൾ.

 

എന്റെ പെണ്ണ് ഇതിനേക്കാളൊക്കെ വലിയ സൗകര്യത്തിൽ ജീവിച്ചു വളർന്നവളല്ലേ… അപ്പൊ അവൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ! ഇതൊന്നും പോരാതെയാണ് റൂം മുഴുവൻ റോസാപ്പൂവും മുല്ലപ്പൂവും വെച്ച് അലങ്കരിച്ചിരിക്കുന്നത്.

 

പക്ഷേ, എന്റെ പെണ്ണിന് വേണ്ടി ഈ റൂം ഈ ലെവലിൽ സെറ്റാക്കി എടുക്കാൻ വന്ന ആ വലിയ ചിലവിനെക്കുറിച്ച് മനസ്സിൽ ഓർത്തപ്പോൾ ഞാൻ അറിയാതെ ഒരു ദീർഘശ്വാസം വിട്ടുപോയി. നെഞ്ചൊന്ന് കാളി.

 

അടുത്ത നിമിഷം ഞാൻ തന്നെ അതിനെക്കുറിച്ച് ചിന്തിച്ചു… എന്തിനാടാ നീയിങ്ങനെ കിടന്ന് ദീർഘശ്വാസം വിടുന്നത്? ഇതിനൊക്കെ ചിലവാക്കിയ കാശ് നിന്റേതാണോ? അല്ലല്ലോ! ചേച്ചിയുടെയും ഏട്ടന്റെയും പിന്നേ അമ്മയുടെയും അച്ഛന്റെയുമൊക്കെയല്ലേ ഇതിൽ കിടക്കുന്നത്! നിന്റെ പോക്കറ്റിൽ നിന്നൊന്നും ഒരു രൂപ പോലും പോയില്ലല്ലോ!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *