അത് ഓർത്തപ്പോൾ എനിക്ക് വീണ്ടും സമാധാനമായി…
ആഹ്… ഇനിയിപ്പോ ഭാവിയിൽ എങ്ങനെയെങ്കിലും വളർന്ന് വലിയൊരു കോടീശ്വരനായിട്ട് വേണം അവർക്കൊക്കെ വേണ്ടി എന്തെങ്കിലും തിരിച്ചു ചെയ്യാൻ! അതുവരെ അവർ എനിക്ക് വേണ്ടി ഇങ്ങനെ ചിലവാക്കിക്കോട്ടെ… എന്നൊരു വിചിത്രമായ ന്യായീകരണവും നൽകി ഞാൻ എന്റെ തങ്കക്കുടം റൂം ചുറ്റിനടന്നു കാണുന്നത് കൺകുളിർക്കെ നോക്കിയിരുന്നു….
“എന്തായാലും ഇന്നത്തെ ഡ്രസ്സും ചടങ്ങുകളും കാരണം നീ ആകെ ക്ഷീണിച്ചില്ലേ… നമുക്ക് കിടന്നാലോ?”
റൂമിലെ ഓരോ സാധനങ്ങളും കൗതുകത്തോടെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ പതിയെ നാണത്താൽ ചോദിച്ചു…
എന്റെ ചോദ്യം കേട്ട് അവൾ എന്നെ നോക്കി പതുക്കെ ഒന്ന് തലയാട്ടി. അത് കണ്ടതും വല്ലാത്തൊരു ആവേശത്തോടെ ഞാൻ വേഗം പോയി സ്വിച്ച് ബോർഡിലെ മെയിൻ ലൈറ്റുകൾ മുഴുവൻ ഓഫ് ചെയ്തു….
റൂമിൽ ഇപ്പോൾ ആ വലിയ സ്ലൈഡിങ് ഗ്ലാസ്സ് ജനലിലൂടെ അരിച്ചിറങ്ങുന്ന പൂർണ്ണചന്ദ്രന്റെ നിലാവെളിച്ചം മാത്രമേയുള്ളൂ. ലൈറ്റ് ഓഫായ ആ നിമിഷം, സിനിമകളിലും നോവലുകളിലും മാത്രം കണ്ടിട്ടുള്ള, കിരണും മറ്റും പറഞ്ഞു തന്നിട്ടുള്ള ആദ്യരാത്രിയിലെ ആ കുത്സിതപ്രവർത്തികളും റൊമാൻസുമൊക്കെ എന്റെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയി.
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയാണ്… ഇത്രയും കാലം ഞാൻ കൊതിച്ച എന്റെ പെണ്ണ് എന്റെ സ്വന്തം റൂമിൽ, എനിക്ക് മാത്രം സ്വന്തമായി!
നിലാവിന്റെ ആ നേർത്ത വെളിച്ചത്തിൽ ഞാൻ അവളെ നോക്കി. അവൾ അപ്പോഴും ബെഡിനരികിലായി എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു. എന്നെ കാത്തു നിൽക്കുകയാവും എന്റെ പെണ്ണ്! ആ ചിന്ത വന്നതും എന്റെ ഹൃദയമിടിപ്പ് വീണ്ടും താളം തെറ്റി.

എന്റെ ബ്രോ ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്…….🥵❤️🔥
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്…….🫠🌝
bro നിർത്തല്ലേ കിടിലൻ സ്റ്റോറി ആണ്
bro kadha indavumo oru reply engilum tharamoo…..
bakki evede bro
bro ithinte bakki indavumoo