“അനു…!”
എനിക്ക് സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറമായിരുന്നു ആ വാക്കുകൾ.
“Shut up”
അവൾ വീണ്ടും അലറി.
“Don’t interrupt me! Look at this stupid room… എന്തൊക്കെയോ കാട്ടിക്കൂട്ടി വെച്ചിരിക്കുന്നു. You think you can impress me with this cheap luxury? കുറെ cheap പൂക്കളും ലൈറ്റും വെച്ചാൽ ഇതൊരു five star room ആകുമെന്നാണോ നിന്റെ വിചാരം? ഇതിലും വലിയ ബാത്‌റൂം ആണ് എന്റെ വീട്ടിലുള്ളത്. നിനക്കും നിന്റെ ആ third class family-ക്കും ഇതൊക്കെ വലിയ കാര്യമായിരിക്കും. But honestly, എനിക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത്. നിന്റെയൊക്കെ ലെവൽ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം!”
ഒന്നിനുപുറകെ ഒന്നായി വന്ന ആ വാക്കുകൾ എന്റെ മുഖത്തേറ്റ രണ്ട് അടികളെക്കാൾ വലിയ പ്രഹരമായിരുന്നു. എനിക്ക് വേണ്ടി സ്വന്തം സമ്പാദ്യം മുഴുവൻ ചിലവാക്കി ഈ കല്യാണം നടത്തിത്തന്ന എന്റെ കുടുംബത്തെ, അവൾ ഇത്രയും മോശമായി പറഞ്ഞപ്പോൾ എന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടായി. എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
ഇതാണോ ഇത്രയും കാലം ഞാൻ പ്രണയിച്ച എന്റെ മന്ദാരം? ഇതാണോ ഞാൻ സ്വപ്നം കണ്ട എന്റെ ആദ്യരാത്രി?
നിലാവിന്റെ ആ നേർത്ത വെളിച്ചത്തിൽ, മുഖത്ത് യാതൊരു പശ്ചാത്താപവുമില്ലാതെ, എന്നെ വല്ലാതെ വെറുപ്പോടെ നോക്കി നിൽക്കുന്ന അവളെ ഒരുതരം മരവിപ്പോടെ ഞാൻ നോക്കിനിന്നു.
എന്റെ കവിളിലെ നീറ്റലിനേക്കാൾ കൂടുതൽ അപ്പോൾ നീറുന്നത് എന്റെ ഹൃദയമായിരുന്നു. എന്റെ കണ്ണുകൾ അപ്പോഴേക്കും അത്യാവശ്യത്തിനു നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
