ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 742

 

ദയനീയമായി ഞാൻ കെഞ്ചി.

എന്റെ ആ വിളി കേട്ടതും അവൾ ആ മുടിയൊക്കെ മാറ്റി എന്റെ കണ്ണുകളിലേക്ക് നോക്കി.

 

ആ നോട്ടം…! ദേഷ്യമോ വെറുപ്പോ ഒന്നുമല്ല ആ മുഖത്ത്. ചോര കണ്ട ഒരു വന്യമൃഗത്തിന്റെ വല്ലാത്തൊരു ഉന്മാദ ലഹരിയായിരുന്നു അത്!

 

ആ ജനലിലൂടെ വരുന്ന നിലാവെളിച്ചത്തിൽ ഞാൻ ആ ഭയാനകമായ കാഴ്ച കണ്ടു. എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ ആ വലിയ കണ്ണുകളുടെ നിറം പതുക്കെ മാറുന്നു! ആ കറുത്ത കൃഷ്ണമണികൾക്ക് ചുറ്റും ഒരു വല്ലാത്ത ചുവപ്പ് നിറം പടരുന്നു. പതുക്കെപ്പതുക്കെ അവളുടെ ചുണ്ടുകൾ വിടർന്നു… അതിനുള്ളിൽ നിന്നും മനുഷ്യരുടേതല്ലാത്ത, കൂർത്ത രണ്ട് പല്ലുകൾ പുറത്തേക്ക് നീളുന്നത് ആ അരണ്ട വെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു!

 

“അനു… നിന്റെ പല്ല്…”

 

പേടി കൊണ്ട് എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല. അത് ചോദിച്ചു തീരും മുൻപേ… അവൾ ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിലേക്ക്, ആ ചോര പൊടിയുന്ന ഞരമ്പിലേക്ക് സർവ്വ ശക്തിയുമെടുത്ത് ആഴ്ത്തിയിറക്കി!

 

“ആഹ്…”

 

എന്റെ വായിൽ നിന്നും ഒരു ചെറിയ ഞരക്കം മാത്രമേ വന്നുള്ളൂ. കഴുത്തിൽ വല്ലാത്തൊരു ഭാരം. എന്റെ ശരീരത്തിൽ നിന്നും, എന്റെ ഞരമ്പുകളിൽ നിന്നും എന്തോ ഒന്ന് അവൾ ആർത്തിയോടെ ഊറ്റിക്കുടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ ചൂടുള്ള ചോര! എന്റെ ജീവൻ!

 

ഓരോ നിമിഷവും എന്റെ ശരീരത്തിന്റെ ചൂട് കുറഞ്ഞുവന്നു. കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി, വല്ലാത്തൊരു തണുപ്പ് എന്റെ അസ്ഥികളിലേക്ക് അരിച്ചിറങ്ങുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് പ്രതിരോധിക്കാൻ യാതൊരു ശേഷിയുമില്ലായിരുന്നു. എന്റെ ബോധം പതുക്കെ മറഞ്ഞുതുടങ്ങുകയായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

62 Comments

Add a Comment
  1. bro ithinte bakki indavumoo

Leave a Reply

Your email address will not be published. Required fields are marked *