ലവ് ബൈറ്റ് 8 [കാവൽക്കാരൻ] 859

 

അതേ ഇന്നലെ രാത്രിപോലും അനു കുളികഴിഞ്ഞ് ഡ്രസ്സ് മാറുമ്പോൾ അവളുടെ ആ വെളുത്ത പുറത്ത്, പച്ചകുത്തിയതുപോലെ ഞാൻ കണ്ട അതേ ചിഹ്നം! അന്ന് അതൊരു ഡിസൈനർ ടാറ്റൂ ആണെന്ന് വിചാരിച്ച് ആസ്വദിച്ചു നോക്കി നിന്ന എന്നെ ഞാൻ തന്നെ മനസ്സിൽ നൂറുവട്ടം ശപിച്ചു.

 

സുമനൻ വളരെ ഭക്തിയോടെ ആ ചിഹ്നത്തിലേക്ക് നോക്കി പറഞ്ഞു:

 

“ഇതാണ് ലെവൽ വൺ … ‘ദി റോയൽ ബ്ലഡ്സ് (The Royal Bloods)’! അതായത് ആദ്യം ഉണ്ടായ വാമ്പയറുകളോ അല്ലെങ്കിൽ അവരിൽ നിന്നും നേരിട്ട് ഉണ്ടായവർ! യഥാർത്ഥ രാജാക്കന്മാരും രാജ്ഞിമാരും! ബാക്കിയുള്ള ലെവലിൽ ഉള്ളവരൊന്നും ഈ പറയുന്ന പ്യുവർ റോയൽ ബ്ലഡ് അല്ല. ഈ ഒന്നാം ലെവലുകാരുടെ ശക്തിയും ബുദ്ധിയും എത്രത്തോളമാണെന്ന് ഈ പുസ്തകം എഴുതിയ കാവൽക്കാരന് പോലും കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരെ കൊല്ലാമെന്ന് മനുഷ്യർ സ്വപ്നത്തിൽ പോലും വിചാരിക്കരുത്!”

 

എന്റെ ഈശ്വരാ… എന്റെ പൊണ്ടാട്ടി അപ്പൊ വെറുമൊരു വാമ്പയറല്ല അല്ല, ഈ വാമ്പയറുകളിലെ ഐഎഎസ് കാരിയാണോ! അതും ആദ്യം ജനിച്ച വാമ്പയറിന്റെ ബ്ലഡ്‌ലൈൻ! അതുകൊണ്ടായിരിക്കണം ബാക്കിയുള്ളോരെ ഒക്കെ അവൾ വാഴേ, പുല്ലേ എന്നൊക്കെ വിളിക്കുന്നത്.

 

‘എന്നെക്കൊണ്ടൊന്നും കൂട്ടിയാകൂടില്ല’ എന്ന് സുമന നാരായണൻ ലോക്കൽ ഭാഷയിൽ പറഞ്ഞത് നൂറ്റമ്പത് ശതമാനവും സത്യമാണെന്ന് എനിക്ക് ബോധ്യമായി. ഒരു സാധാരണ ഡ്രാക്കുളയെ തന്നെ എനിക്ക് കൊല്ലാൻ പറ്റില്ല, അപ്പോഴാണ് സാക്ഷാൽ റോയൽ ബ്ലഡ് ആയ എന്റെ പൊണ്ടാട്ടി!

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

31 Comments

Add a Comment
  1. ❤️👍🏻

Leave a Reply

Your email address will not be published. Required fields are marked *