മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] 457

“സ്ഥലം ഒക്കെ നോക്കിക്കോളാം സാറേ,”

അയാളുടെ പാത്രത്തിലേക്ക് വീണ്ടും കറി ഒഴിച്ച് കൊടുത്ത് അവൾ പറഞ്ഞു.

“അതിന്റെ പൈസ സാറ് അങ്ങേർക്ക് കൊടുത്താ മതി..അല്ലേൽ എനിക്ക് കെടക്കപ്പൊറുതി കിട്ടുവേല,”

“നോട്ടം മാത്രമല്ല,”

ഫിറോസ് പറഞ്ഞു.

“അതിനകത്ത് വേണ്ട പണിയും ചെയ്യണം. അല്ലെങ്കിൽ പണിക്കാരെ കൂട്ടി പണിയെടുപ്പിക്കണം. എനിക്ക് അങ്ങനെയൊന്നും ലീവ് കിട്ടത്തില്ല. ഇപ്പം ഭയങ്കര സ്ട്രിക്റ്റാ കാര്യങ്ങളൊക്കെ…”

മുറ്റത്ത് ഒരു സ്റ്റൂളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ജോജു ഫിറോസിനെ നോക്കി.
“പണിക്കാരെ ഒന്നും അങ്ങനെ കിട്ടത്തില്ല,”

വായ് നിറയെ ഭക്ഷണമായിരുന്നതിനാൽ വിഷമിച്ച് അവൻ പറഞ്ഞു.

“പണിയൊക്കെ ഞാനും അമ്മേം ചാച്ചനും ചെയ്തോളാം. പക്ഷെ ഒടമ്പടി ഒക്കെ സ്റ്റാമ്പ് പേപ്പറേൽ എഴുതണം. അല്ലേൽ ലാസ്റ്റ് മണാകുണാന്നൊക്കെ വർത്താനം ഒണ്ടാകും!”

“കണ്ടീഷനിപ്പം എന്നാ പറയാനാ ജോജു?”

ഫിറോസ് ചിരിച്ചു.

“നിങ്ങൾ പണിയുന്നേന് നാട്ടുനടപ്പ് അനിസരിച്ചുള്ള കൂലി. പിന്നെ സ്ഥലം നോക്കുന്നതിന് എന്നതാ നിങ്ങള് ഉദ്ദേശിക്കുന്നേന്ന് നിങ്ങള് തന്നെ പറഞ്ഞോ. എനിക്ക് സമ്മതം,”

“പറമ്പിലെ ആദായത്തീന്ന് മൂന്നിലൊന്ന്,”

ജോജു ഭക്ഷണം കഴിക്കുന്ന തിരക്കിൽ പറഞ്ഞു.

“സമ്മതം,”

ഫിറോസ് പെട്ടെന്ന് പറഞ്ഞു.

തിരികെ മലയിറങ്ങിപ്പോരുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കി.

മുറ്റത്ത്, മൾബറി മരത്തിനടുത്ത് റെജീന നിൽക്കുന്നത് അയാൾ കണ്ടു.

കാടിന്റെ ഉള്ളിലേക്ക് തിരിയാൻ നേരം വീണ്ടും തിരിഞ്ഞു നോക്കി.

ഇനി ഇരു ചുവടുകൂടി വെച്ചാൽ റജീനയുടെ രൂപം മരങ്ങൾക്കും ഇലയ്ക്കും പിമ്പിൽ മറയും.

അപ്പോൾ മുറ്റത്ത് നിന്ന് റെജീന കൈയുയർത്തി കാണിക്കുന്നത് ഫിറോസ് കണ്ടു.

ആയാലും ക വീശിക്കാണിച്ചു.

എന്ത്കൊണ്ടോ അയാളുടെ കണ്ണുകൾ ഈറനായി.

****************************************

“ആദായതിന്റെ മൂന്നിലൊന്ന് അത്ര കുഴപ്പമില്ല,”

രാത്രി മുറ്റത്ത് നിലാവിൽ നിൽക്കവേ ഷാനി ഫിറോസിനോട് പറഞ്ഞു.

“അവരത്ര കുഴപ്പം പിടിച്ച ആളുകൾ ഒന്നുമല്ലടീ,”

ഫിറോസ് അറിയിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

158 Comments

Add a Comment
  1. കൊള്ളാം. തുടരുക. ⭐⭐

  2. Oru classical movie Kanda feel smitha

  3. Ashok Nainan

    ഒരു പുതുമുഖം ആണ് ഞാൻ..
    ജീവിതത്തിൽ കുറെയേറെ കഷ്ടപ്പാടുകൾ;അനുഭവിച്ച ഒരാൾക്കേ ലാഘവത്തോടെ ജീവിതത്തെ ഇങ്ങനെ കാണാൻ കഴിയു. സെക്സ്, തമാശ, എല്ലാം ബൗദ്ധികമായ ഉണർവിന്റെ ലക്ഷണം ആണ്.

    നിങ്ങൾ സ്ത്രീ ആണെങ്കിൽ മൈ റെസ്‌പെക്ട്. പുരുഷൻ ആണെങ്കിൽ ഇതിനെ ഒര് പെർവെർഷൻ ആയി കാണേണ്ടി വരും.. പക്ഷെ റെസ്‌പെക്ട് ഉണ്ട്.

    നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു.

  4. ??????????? good
    next story update

    1. Thank you…
      Coming shortly…

  5. വേതാളം

    സ്മിതാമ്മെ.. കഥ തകർത്തു.. കമ്പിക്കിടയിലും സാഹിത്യം എഴുതാൻ നിങ്ങളെ kazhinje വേറെ aalullu.. ആർക്കും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല equal-equel ആയി കഥ അവതരിപ്പിച്ചു.. സോ നോ hard feelings.. anyway ini eppol ivide വരാൻ പട്ടും എന്നറിയില്ല.. നെറ്റ് അത്രക്ക് ശോകം ആണ്.. പിന്നെ കമൻറ് ബോക്സ് ഓപ്പൺ ആക്കിയതിന് പ്രത്യേകം നന്ദി. ???

    ….സ്നേഹത്തോടെ ആശംസകളോടെ
    ഉണ്ണികൃഷ്ണൻ എന്ന വേതാളം …..

    1. ഉണ്ണികൃഷ്‌ണാ,

      വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് നന്ദി.കഥ ഇഷ്ടമായതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി നന്ദി.

      നെറ്റ് പ്രോബ്ളമൊക്കെ പെട്ടെന്ന് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *