കടക്കാർ വീണ്ടും വന്ന ദിവസം, ഹരി മുന്നിൽ നിന്നു.
“ഇനി ഇവരെ ശല്യപ്പെടുത്തരുത്.”
അവന്റെ ശബ്ദത്തിൽ ഒരു ഭീഷണിയല്ലായിരുന്നു… ഒരു ഉറച്ച നിലപാട് ആയിരുന്നു.
കടക്കാർ പിന്മാറി. കടങ്ങൾ അവൻ വീട്ടി.
ആ ദിവസത്തിന് ശേഷം ഹരി അവിടെ തന്നെ താമസിക്കാൻ തുടങ്ങി.
പക്ഷേ അവൻ തന്റെ identity തുറന്ന് പറഞ്ഞില്ല.
“ഞാൻ ഹരിന്ദ്രൻ അല്ല എന്ന് പറഞ്ഞില്ല …അവൻ സ്വന്തം പേരും പഴയ ജീവിതവും മറച്ചു.
അവൻ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി തുടങ്ങി. കടക്കാരെ നേരിടൽ, സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, പെങ്ങന്മാരുടെ സുരക്ഷ — എല്ലാം അവന്റെ ചുമതലയായി.
പെങ്ങന്മാർക്ക് അവൻ ഒരു സഹോദരനെപ്പോലെ നടിച്ചു.
അച്ഛനും അമ്മയും പോലും അവനെ ആശ്രയിച്ചു തുടങ്ങി.
പക്ഷേ ആ നന്മയുടെ പിന്നിൽ… ഒരു മറഞ്ഞ ഉദ്ദേശം ഉണ്ടായിരുന്നു.
ഹരി അവിടെ stay ചെയ്തത് വെറും സഹായത്തിനായിരുന്നില്ല.
അവൻ ആരെയോ തിരയുകയായിരുന്നു…
അല്ലെങ്കിൽ… ആരെയോ കണ്ടെത്താൻ ഒരു വഴി കാത്തിരിക്കുകയായിരുന്നു.
അവന്റെ കണ്ണുകളിൽ ചിലപ്പോൾ ഒരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു.
അവൻ സഹായിക്കുമ്പോഴും, അവൻ observe ചെയ്യുകയായിരുന്നു.
ആ കുടുംബത്തിന്റെ ഓരോ നീക്കവും, ഓരോ ബന്ധവും, പഴയ കടങ്ങളും — എല്ലാം അവൻ ശാന്തമായി മനസ്സിലാക്കി കൊണ്ടിരുന്നു.
പെങ്ങന്മാർ അവനെ വിശ്വസിച്ചു തുടങ്ങി.
“നമ്മുടെ രക്ഷകൻ ഇവനാണ്” എന്ന് അവർ കരുതിയപ്പോൾ,
ഹരി മാത്രം ഒന്നും പറയാതെ നിശബ്ദമായി.
അവന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ആരും അറിഞ്ഞില്ല.
അത് ഒരുദിവസം പുറത്തുവരാനിരിക്കുന്ന ഒരു വലിയ സത്യമായിരുന്നു……. തുടരും
