മനപ്പൂർവ്വമല്ലാതെ 2 728

” അനൂ……….!”

എന്നുറക്കെ വിളിച്ചുകൊണ്ട് ഞാൻ ഐ.സി.യു.വിന്റെ വാതിലിനടുത്തേയ്ക്കു ഓടിയടുത്തു,

അപ്പോഴേക്കും എന്റെ അച്ഛനും അമ്മയും ചേച്ചിയും , ഷമീറുമെല്ലാം  ഓടി എത്തിയിരുന്നു,

എന്റെ ഒച്ചപ്പാടും ഓടിയുള്ള വരവും കണ്ടു എല്ലാവരും ഞെട്ടി സൈഡിലേക്ക് മാറി,

ഞാൻ ഓടി ചെന്ന് ഐ.സി.യുവിന്റെ വാതിൽ  തള്ളി തുറക്കാൻ ശ്രമിച്ചു,

അപ്പോഴേക്കും ഓടിവന്ന് സെക്യൂരിറ്റിയും , ടീച്ചർമാരും എന്നെ പിടിച്ചിരുന്നു, ഞാൻ അവരുടെ കൈകളിൽ നിന്നെല്ലാം കുതറി മാറാൻ ശ്രമിച്ചു

 

” ഞാൻ എന്റെ അനുവിനെ ഒന്ന് കണ്ടോട്ടെ..!”

എന്റെ അത്ര നേരം കെട്ടി വെച്ച കണ്ണീരെല്ലാം കുത്തിയൊഴുകി,

എന്റെ അച്ഛൻ ഓടിവന്നു എന്നെ പിടിചു, ഞാൻ  പിന്നെയും ബലമായി ആ വാതിൽ തള്ളി തുറന്നു ,

എന്റെ നേരത്തന്നെ കുറെ കുഴലുകൾ കുത്തിവെച്ചു അനു ഒരു കിടക്കയിൽ നിശ്ചലയായി കിടക്കുന്നു

 

“അനൂ ,…!” എന്ന് ഉറക്കെ ഒരുവട്ടം കൂടി വിളിച്ചു ഞാൻ എന്റെ അച്ഛന്റെ കയ്യിലേക്ക് ബോധം കെട്ട് വീണു.!

പിന്നെയും കുറെ നേരം കഴിഞ്ഞാണ് എനിയ്ക്കു ബോധം വീണത്, ഞാൻ നോക്കിയപ്പോൾ എന്റെ അടുക്കൽ എന്റെ ചേച്ചിയും, ഷമീറും എന്റെ ബെഡിലേയ്ക്ക് കൈവെച്ചു കിടക്കുന്നുണ്ട്

ഞാൻ മെല്ലെ എണീറ്റിരുന്നു, ഷമീറിനെ തട്ടി വിളിച്ചു

” അനു.!”

എന്റെ ചോദ്യം കേട്ട് അവൻ പിന്നെയും എന്നെ തന്നെ നോക്കി , ഞാൻ കട്ടിലിൽ നിന്ന് എണീയ്ക്കാൻ ഭാവിച്ചപ്പോൾ അവൻ എന്നെ  തടഞ്ഞു, ഞാൻ ഒന്നും മിണ്ടാതെ പിന്നെയും ഇരുന്നു,

 

“അമ്മയും,അച്ഛനും.?!”

 

” അവര് ഐ.സി.യു വിന്റെ ഫ്രണ്ടിൽ ഉണ്ട്, ‘അമ്മ ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു, ഇപ്പഴാ അങ്ങോട്ട്  പോയത്.!”

 

“അനുവിന് എന്താ സംഭവിച്ചേ.!” ഞാൻ മെല്ലെ അവനോടു ചോദിച്ചു

 

” അവൾക്കും ഒന്നും സംഭവിച്ചില്ല, നീ അനങ്ങാണ്ട് കിടക്കു.!”

 

“നീയിപ്പോ പറഞ്ഞില്ലേൽ ഞാൻ ഇറങ്ങി  ഓടും .!”

 

“എടാ നീ  ചുമ്മ അവിവേകമൊന്നും കാണിക്കരുത് , അവള് ഇന്ന് വൈകിട്ടു സൈക്കിളിൽ വരുമ്പോ, നല്ല മഴയല്ലായിരുന്നോ ,

ഒരു കാർ തട്ടി മറിച്ചിട്ടു,

അവളുടെ കഷ്ടകാലത്തിനു പുറകെ വന്ന വേറൊരു കാർ അവളുടെ ദേഹത്തുകൂടി കയറി , അപകടം പറ്റിയ ഉടനെ തന്നെ എല്ലാവരും കൂടെ ഇങ്ങോട്ടു എത്തിച്ചു, നീ പേടിക്കണ്ട, ഇത്ര വലിയ ഹോസ്പിറ്റലല്ലേ, പുല്ലു പോലെ അവര് അവളെ രക്ഷിക്കും.!”

അവൻ  ഇത്രയും പറഞ്ഞു എന്നെ നോക്കി, ഞാൻ അറിയാതെ എന്റെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരുന്നു

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

527 Comments

Add a Comment
  1. കരയിച്ചു ???

  2. Good sad story ❤️?

  3. Ne karayipichalloda phanni ?

Leave a Reply

Your email address will not be published. Required fields are marked *