മന്ദാരക്കനവ് 10 [Aegon Targaryen] 3340

 

“അതിലും നല്ലത് ചേച്ചി എൻ്റെ കൂടെ നിൽക്കുന്നതല്ലേ…!”

 

“ഓഹോ…എങ്കിൽ അവധിയുള്ളപ്പോ മാത്രം ആക്കണ്ടാ എന്നും നിൽക്കാം എന്താ…?” ലിയ പരിഹാസരൂപേണ ചോദിച്ചു.

 

“ഹാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി ഇളിച്ചു.

 

“അയ്യടാ…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ അവൻ്റെ കവിളിൽ ഒരു നുള്ള് കൊടുത്തു.

 

ആര്യൻ അതും വാങ്ങി മിണ്ടാതെ ലിയയുടെ വയറിൽ മുഖം ചായ്ച്ച് വീണ്ടും കിടന്നു.

 

“അതേ…മതി സമയമായി…” ഏതാനും മിനുട്ടുകൾ കൂടി കഴിഞ്ഞ ശേഷം ലിയ പറഞ്ഞു.

 

“പോരാ…ഇനിയും…” ആര്യൻ ചിണുങ്ങി.

 

“ശെടാ…എൻ്റെ ബസ്സ് പോകും കേട്ടോ ചെക്കാ…” ലിയ പറഞ്ഞു.

 

“ഇതിൽ മുഖം ചേർന്ന് കിടന്നാൽ കിടന്നു പോകുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ…ആര് പറഞ്ഞു എന്നോട് കിടക്കുന്നില്ലേ എന്ന് ചോദിക്കാൻ…?” ആര്യൻ അവളെ കൂടുതൽ ചുറ്റിപ്പിടിച്ച് കിടന്നു.

 

“അത് ശരി ഇപ്പോ ഞാനായോ കുറ്റക്കാരി…എങ്കിൽ ശരി ഇനി കിടത്തുന്നില്ല പോരേ…!” ലിയ മറുപടി നൽകി.

 

“ഏയ് അത് വേണ്ടാ…”

 

“ഉം എങ്കിൽ എൻ്റെ കുഞ്ഞുവാവ എഴുന്നേറ്റാട്ടേ…ബാക്കി നാളെ കേട്ടോ…”

 

“നാളെ എങ്കിൽ കുറച്ചുകൂടി നേരത്തെ കിടത്തണം…” ആര്യൻ തല ഉയർത്തി പറഞ്ഞു.

 

“ഉം ശരി…” ലിയ അത് സമ്മതിച്ചു.

 

“ഓക്കേ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ എഴുന്നേറ്റു.

 

“കുസൃതി കുറച്ച് കൂടുന്നുണ്ട്…” ലിയ അവൻ്റെ മൂക്കിൻ്റെ തുമ്പത്ത് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു.

 

“ചേച്ചീടെ അടുത്തല്ലേ പറ്റൂ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

 

ഓഫീസ് പൂട്ടിയ ശേഷം അവർ രണ്ടുപേരും യാത്രയായി. ആര്യൻ ലിയയെ പതിവുപോലെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലേക്ക് പോയി. രാവിലെ ശാലിനി വൈകിട്ട് അങ്ങോട്ടേക്ക് വരേണ്ടാ എന്ന് പറഞ്ഞതുകൊണ്ട് അവൻ അവളുടെ വീട്ടിലേക്ക് കയറാതെ നേരെ അവൻ്റെ വീട്ടിലേക്ക് തന്നെ പോയി.

 

കുളി കഴിഞ്ഞ് ഒരു ചായ ഇട്ട് കുടിച്ച ശേഷം ആര്യൻ ശാലിനി വരുമോ എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു. സമയം പോകാനായി കൂട്ടിന് ഒരു പുസ്തകവും എടുത്തിരുന്നു അവൻ.

The Author

706 Comments

Add a Comment
  1. ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ്‌ കാത്തിരിപ്പൂ നമ്മൾ

  2. വിരഹിണി രാധ

    പ്രാണനാഥാ
    വരില്ലേ നീ
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  3. ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ… വേഗം അടിച്ചു കേറി വാ..

  4. മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ

  5. ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ

    1. സ്നേഹ സീമ, സംസാൻ

  6. Comeback കൊട് മച്ചാ….

  7. Nice story
    Thudernu ezhuthunille

  8. Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല

    1. ആട് തോമ

      ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ

  9. 100% തുടരും…)
    മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
    വരില്ലേ ഇതു വഴി

  10. ബാക്കി ഞാൻ എഴുതട്ടെ ?

    1. ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്…

  11. എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.

  12. പ്ലിസ് എന്ന് വരും അടുത്ത പാർട്ട്

  13. Aegon bro, please upload next part……

  14. എപ്പോഴും ഇങ്ങനെ ആണ്… നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ….??
    10 മാസമായി കഥ വന്നിട്ട്..

  15. ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്

    1. ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?

  16. Targeryan thirumbi vandacha😃
    We are waiting for you bro❤️❤️

    1. Aaru bro duplicate authors aanu😢

  17. കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!

  18. ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.

  19. Bro .. please come back… Give the next part

  20. Edaa onnu thirich vaada Aryaaa

Leave a Reply

Your email address will not be published. Required fields are marked *