മന്ദാരക്കനവ് 8 [Aegon Targaryen] 2533

 

“എന്താ ചേച്ചീ…എന്ത് പറ്റി…ബസ്സ് കിട്ടിയില്ലേ…?” തൻ്റെ മുന്നിൽ നിൽക്കുന്ന ലിയയെ കണ്ട് ആര്യൻ ആശ്ചര്യത്തോടെ ചോദിച്ചു.

 

“ഇല്ലടാ ബസ്സ് വന്നില്ല…അതെന്തോ ബ്രേക്ക് ഡൗൺ ആയി എവിടെയോ കിടക്കുവാ ഇന്നിനി വരില്ല എന്നാ അവിടെ നിന്നവർ പറഞ്ഞത്…ഞാൻ പിന്നെ ജീപ്പ് വല്ലോം കിട്ടുമോന്ന് നോക്കി അവിടെ നിന്നു…ഒരെണ്ണം പോയതിൽ സൂചി കുത്താനുള്ള സ്ഥലമില്ലായിരുന്നു…പിന്നെ ഒന്നും വന്നുമില്ല…സമയം ഒരുപാട് വൈകിയപ്പോ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പേടിയായിട്ട് ഞാനിങ്ങു പോന്നു…” ലിയ വളരെ വിഷമത്തോടെ പറഞ്ഞു.

 

“ആഹാ…ഇനിയിപ്പോ എന്താ ചെയ്യാ…വേറെ വണ്ടിയൊന്നും ഇനി കാണില്ല സമയം ആറ് കഴിഞ്ഞല്ലോ ചേച്ചീ…”

 

“എനിക്കറിയില്ലടാ…” ലിയ അണച്ച്കൊണ്ടിരുന്നു.

 

“ചേച്ചി അകത്തേക്ക് കയറി വാ…ഇവിടെ ഇരിക്ക്…” ലിയ അകത്തേക്ക് കയറി കസേരയിൽ ഇരുന്നു.

 

“വീട്ടിലേക്ക് വിളിച്ചായിരുന്നോ…?” ആര്യൻ ചോദിച്ചു.

 

“ഇല്ലടാ…”

 

“എങ്കിൽ വിളിക്ക്…ഞാൻ അപ്പോഴേക്കും ചായ എടുക്കാം…” പറഞ്ഞിട്ട് ആര്യൻ അടുക്കളയിലേക്ക് പോയി ചായ ഇട്ടു. ലിയ വീട്ടിലേക്ക് ഫോൺ ചെയ്യാനും തുടങ്ങി.

 

ആര്യൻ ചായ ഒരു ഗ്ലാസിലേക്ക് പകർന്നപ്പോഴേക്കും ഫോൺ വിളിച്ച് കഴിഞ്ഞ് ലിയ അങ്ങോട്ടേക്ക് ചെന്നു.

 

“ഹാ…ദാ ചേച്ചീ…എന്ത് പറഞ്ഞു…?” ആര്യൻ ചായ അവൾക്ക് കൊടുത്തിട്ട് ചോദിച്ചു.

 

“എന്ത് ചെയ്യും എന്ന് തന്നെയാ അവരും ചോദിക്കുന്നത്…ഓട്ടോ എന്തെങ്കിലും കിട്ടുമോന്ന് നോക്കാൻ ഒക്കെ പറഞ്ഞു…ഞാൻ പറഞ്ഞു സാധ്യത കുറവാണെന്ന്…”

 

“ഓട്ടോയ്ക്ക് ഇപ്പോ!… ഹാ ചേച്ചീ ഞാൻ ഒന്ന് തിരക്കട്ടെ…അമ്മൂട്ടി…അതായത് ശാലിനി ചേച്ചീടെ മോള് സ്കൂളിൽ പോകുന്നത് ഓട്ടോയ്ക്ക് ആണ്…ആ ഓട്ടോക്കാരനെ കിട്ടുമോ എന്ന് ഞാൻ ഒന്ന് ചോദിച്ച് നോക്കാം…ചേച്ചി ചായ കുടിക്ക്…ഞാൻ പോയി ചോദിച്ചിട്ട് വരാം…” പറഞ്ഞുടനെ ആര്യൻ ശാലിനിയുടെ അടുത്തേക്ക് പോകാനായി നടന്നു.

 

“ആര്യാ…” ലിയ അവനെ പിന്നിൽ നിന്നും വിളിച്ച് നിർത്തി.

 

“എന്താ ചേച്ചീ…?”

 

“ഞാനിന്നൊരു ദിവസത്തേക്ക് ഇവിടെ നിൽക്കുന്നതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ…?” ലിയയുടെ ചോദ്യം കേട്ട് ആര്യൻ ഒന്ന് അത്ഭുതപ്പെട്ടു.

 

“ഏഹ്…എനിക്കോ…ഇല്ലാ…എനിക്കെന്ത് കുഴപ്പം…?” ആര്യൻ മുറിച്ച് മുറിച്ച് പറഞ്ഞു.

The Author

345 Comments

Add a Comment
  1. Admin myre Katha evide kunne

  2. Wow wow.. കിടു… എന്താണ് എഴുത്തു…. പ്രണയം അങ്ങ് നിറഞ്ഞു നിൽക്കുകയാണ് ?

  3. Admine………… ?പൂയ്…..

  4. ഇങ്ങനെ പോയാൽ ഈ അടുത്തകാലത്തൊന്നും വരുമെന്ന് തോന്നുന്നില്ല

  5. Post man..please

  6. ഇത് എന്താ ഒറ്റ കഥ പോലും വരത്തെ

Leave a Reply

Your email address will not be published. Required fields are marked *