ഇങ്ങനെയുള്ള ചിന്തകളാണ് ശോഭനയെ അലട്ടിയിരുന്നത്…
ഒരു ആഴ്ച്ചയുടെ അവസാനദിവസം റോയി എത്തിയത് അല്പം താമസിച്ചാണ്.. ഇപ്പോൾ കുറേ നാളായി റോയി വരുന്ന ദിവസങ്ങളാണ് ആ വീട്ടിലെ ഏറ്റവും സന്തോഷമുള്ള നാളുകൾ…
ഡ്രസ്സ് മാറി പുറത്തേക്ക് വന്ന റോയിയോട് ശോഭന ചോദിച്ചു..
” റോയ്ച്ചൻ ഭക്ഷണം കഴിക്കുന്നോ അതോ കുളിച്ചിട്ടേ ഒള്ളോ.. ”
കുളിക്കണം ആന്റി.. യാത്ര ചെയ്ത് വന്നതല്ലേ.. ”
വെള്ളം ചൂടാക്കട്ടെ.. ”
വേണ്ട ആന്റി.. ഞാൻ കടവിൽ പൊയ്ക്കോളാം.. ”
ആറ്റിലോ.. വേണ്ട.. ഇരുട്ടായില്ലേ.. വല്ല ഇഴ ജന്തുക്കളും ആ പിടിക്കെട്ടിലൊക്കെ ഉണ്ടാകും.. ”
നല്ല നിലാവുണ്ട് ആന്റി.. ഇപ്പോളാണ് ആറ്റിൽ മുങ്ങിക്കുളിക്കാൻ സുഖം.. ”
എന്നാൽ സോഫിയയെ കൂടി കൂട്ടിക്കോ അവൾ ടോർച് എടുത്തോളും..”
അതുകേട്ടപ്പോൾ ആദ്യം അവന് അമ്പരപ്പാണ് തോന്നിയത്.. ഇരുട്ടുവീണ നേരത്ത് ആറ്റു കടവിലെ വിജനതയിലേക്ക് തന്റെ കൂടെ സോഫിയയെ അയക്കാൻ ആന്റിക്ക് സമ്മതമെങ്കിൽ.. എങ്കിൽ..?
ഇവരുടെ സംസാരം കേട്ടുനിന്ന സോഫിയ ഒരു നിമിഷത്തിനുള്ളിൽ ടോർച്ചെടുത്തു കൈയിൽ പിടിച്ചു കഴിഞ്ഞിരുന്നു…
മുൻപിൽ നടക്കുന്ന റോയിയുടെ കാലുകൾക്ക് മുൻപിലേക്ക് ടോർച് അടിച്ചു കൊണ്ട് കടവിലേക്കുള്ള c നടവഴിയിലൂടെ അവർ നടന്നു…
രണ്ടുപേരും നിശബ്ദമാണ്.. ഉള്ളിൽ ഒരായിരം കാര്യങ്ങൾ ഉണ്ട്..
ആരാദ്യം പറയും.. പറയാതിനി വയ്യ… പറയാനും വയ്യ….
കടവുകളിലെ പടവുകളിലേക്ക് ഇറങ്ങി.. നിലാവ് ഉദിച്ചുയർന്നിട്ടുണ്ട്.. പരസ്പരം മുഖം വെക്തമായി കാണാം…
മണിമലയാർ ശാന്തമായി ഒഴുകുന്നു.. റോയി ആട്ടിലെ വെള്ളത്തിൽ മുങ്ങി കുളിക്കുന്ന ചന്ദ്രബിംബത്തിലേക്ക് നോക്കി നിൽക്കുകയാണ്…
സോഫിയ അവന്റെ മുഖത്തെക്കും.. അവൾക്ക് ക്ഷമ കെട്ടു…
“വ്രതം വലതു മാണോ ”
ങ്ങേഹ്.. ”
അല്ല വല്ല മൗന വ്രതവും ആണോന്ന്.. ”
ഈ നിലവാത്ത് നല്ല രസം ഇവിടെ നിൽക്കാൻ അല്ലേ.. ”
ങുംഹും.. മണ്ണാങ്കട്ട.. ”
അതെന്താ സോഫീ അങ്ങനെ പറഞ്ഞത്.. ” പൊട്ടനെ പോലെ അവൻ ചോദിച്ചു…
ഇത്ര ഭംഗിയുള്ള നിലവാത്ത് ഒരു പെണ്ണ് അടുത്ത് നിന്നിട്ട് റോയ്ച്ചന് വേറെ ഒന്നും പറയാൻ തോന്നുന്നില്ലേ…
അവൻ അവളുടെ നേരെ തിരിഞ്ഞു എന്നിട്ട് കണ്ണിൽ സൂക്ഷിച്ചു നോക്കികൊണ്ട് താടിയിൽ പിടിച്ചു..
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു