അത് കേട്ട് അന്റോയും ലൂയിസും പെണ്ണുമ്പിള്ളമാരും ഒരു പോലെ ഞെട്ടി.. അമ്മച്ചി മരിക്കുമ്പോൾ പതിനായിരം രൂപ തികച്ചില്ലായിരുന്നു അക്കൗണ്ടിൽ..അന്നേ അക്കാര്യത്തിൽ രണ്ടു പേർക്കും സംശയം ഉണ്ടായിരുന്നു…
റോയി തുടർന്നു..
അതുകൊണ്ട് നിന്റെ ഒന്നും അംഗീകാരം ഇവർക്ക് വേണ്ട.. അംഗീകരിക്കേണ്ടവർ അംഗീകരിച്ചിട്ടുണ്ട്.. അത് മതി.. ചേട്ടത്തിയമ്മ എന്നാൽ എന്താണെന്ന് നിന്നെ പോലെയുള്ള മൃഗത്തിന് മനസിലാവില്ല.. അതിന് നെഞ്ചിനുള്ളിൽ മനുഷ്യത്വം വേണം..
അന്റോയുടെയും ലുയിസിന്റെയും ഭാര്യമാരെ നോക്കി..
നിങ്ങൾക്ക് അറിയാമോ സ്വന്തം ചേട്ടൻ മരിച്ചതിന്റെ ചൂട് മാറുന്നതിനു മുൻപ് നിങ്ങളുടെ പുന്നാര ഭർത്താക്കന്മാർ ചേട്ടത്തിയമ്മക്ക് കൊടുത്ത ഓഫർ..
ആ വീട്ടിൽ നിന്നും ഇറക്കി വിടാതിരിക്കണമെങ്കിൽ ഇവന്മാർ ചെല്ലുമ്പോൾ വാതിൽ തുറന്നു കൊടുക്കണമെന്ന്.. വെറുതെയല്ല കേട്ടോ..ചേട്ടത്തിയമ്മയുടെയും മക്കളുടെയും ചിലവ് നടത്തി കോളാം എന്ന്.. നല്ല ഓഫറല്ലേ…..
ഭാര്യമാരുടെയും മക്കളുടെയും മുൻപിൽ നിന്ന് ഉരുക്കുകയായിരുന്നു ചേട്ടനും അനുജനും..
മായാവിയെ പോലെ അപ്രത്യക്ഷൻ ആകാൻ കഴിഞ്ഞെങ്കിൽ എന്ന് ഓർത്തുപോയി അവർ… റോയി നിർത്തുന്നില്ല…
എന്നിട്ട് അവൻ ലുയിസിന്റെ മകളെ നോക്കി പറഞ്ഞു മോളേ നീയും ഇവനെ സൂക്ഷിച്ചോ നിന്റെ അടുത്തും ഈ ചെറ്റ ഓഫറുമായി വരും.. അത്രക്ക് നീചനാണ് നിന്റെ ഈ തന്ത…
ആന്റോ ഇറങ്ങിപ്പോടാ മുറ്റത്ത് നിന്ന്.. ” എന്ന് പറഞ്ഞു കൊണ്ട് മുൻപോട്ടു വന്നു…
ഞാൻ സംസാരിച്ചിട്ട് ഇവിടുന്നു പോകുന്നതുവരെ അനങ്ങി പോകരുത്.. പെണ്ണുങ്ങളുടെ കുളി കടവിൽ നിന്ന് വീരസ്യം പറയുന്ന നിന്റെ ചേട്ടനല്ല ഞാൻ… ഒറ്റ ഇടിക്കു പൊഴിഞ്ഞു വീഴുന്ന പല്ലുകൾ നിന്റെ മക്കളെ കൊണ്ടു പെറുക്കിക്കണ്ടതായി വരും..
എസ് ഐ ദിവകാരനെ ചവിട്ടി കൂട്ടിയവൻ അത് ചെയ്യും എന്ന് ആന്റോയ്ക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട് പിന്നെ ഒന്നും മിണ്ടിയില്ല…
ഏത് ഉണ്ണാക്കൻ വക്കീലാടാ കേസുകൊടുത്താൽ ഇവരെ ആ വീട്ടിൽ നിന്നും ഇറക്കിവിടാമെന്നു പറഞ്ഞു നിന്നെയൊക്കെ പറ്റിച്ചത്..
ഈ കുട്ടികൾ പഠിച്ച സ്കൂളിൽ ഒക്കെ രേഖയുണ്ട് ഇവരുടെ പിതാവ് ആരാണെന്ന്… അതു മതി മൈക്കിള അച്ചായന്റെ അവകാശികൾ ഇവരാണെന്ന് കോടതിക്ക് ബോധ്യപ്പെടാൻ.. ഒരു പള്ളിയിലെയും വാറോല വേണ്ട.. മനസ്സിലായോ..
പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണെന്നു ചോദിച്ചാൽ എന്റെ സ്കൂൾ സർട്ടിഫിക്കട്ടിലും രക്ഷ കർത്താവിന്റെ പേരിന്റെ സ്ഥാനത്ത് മൈക്കിൾ ജോൺ തോപ്പിൽ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്…
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു