മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer] 131

“ഹം ശരി ശരി. ഫോൺ കട്ട് ചെയ്യുവാണെ”

അപ്പോഴേക്കും ആനി ചായയുമായി വന്നു.

“ഇച്ചായനെ ഒന്നു വിളിക്കുവാർന്നു ആനി .എന്തോ അന്നത്തെ ആക്സിഡന്റ് കഴിഞ്ഞേ പിന്നെ ഒരു പേടിയാ എപ്പോഴും ”

ഹേയ്, അതിങ്ങനെ കിടന്നു ഓരോന്നു ചിന്തിക്കുന്നു കൊണ്ടാ . സാരമില്ലന്നെ..

സാറ് എത്തിയപ്പോൾ എട്ടര കഴിഞ്ഞു. ഒത്തിരി നിർബന്ധിച്ചിട്ടാ എൽസി അത്താഴവും മരുന്നും കഴിച്ചത്. എൽസിയുടെ കാത്തിരിപ്പും ആധിയും സങ്കടവും കണ്ടപ്പോൾ ശരിക്കും പാവം തോന്നി. ഇപ്പോഴും എന്ത് മനോഹരമായാണ് അവര് സ്റ്റേ ഹിക്കുന്നത്.. മാത്യൂസ് സാറിൻ്റെ ഭാഗ്യം!!.

ഇച്ചായൻ അത്താഴം കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോഴാണ് ചേട്ടത്തിയും ആനിയും അത്താഴം കഴിക്കാൻ പോയത്.

” ഹോ ഇച്ചായനെ ഞാൻ ഒത്തിരി മിസ്സ് ചെയ്തു ഇന്ന്.”

” ഞാൻ അതല്ലെ ഓടി വന്നെ .. എനിക്കിന്ന് ചെറിയ ചായ തരാം എന്നു പറഞ്ഞാരുന്നു വൈകിട്ടു ഫോൺ വിളിച്ചപ്പോൾ . എപ്പോ തരും?”

അയ്യടാ അതോർത്താണോ ഓടി വന്നത്.. ഞാൻ ചുമ്മാ പറഞ്ഞതാ എന്നു പറഞ്ഞു ഞാൻ ഇച്ചായന്റെ കയ്യിൽ നല്ല കടി കടിച്ചു.

ഇച്ചായൻ എന്റെ അടുത്തു വന്നു കുനിഞ്ഞ് ചുണ്ടിൽ ഒരുമ്മ വെച്ചു. എന്നിട്ടു പയ്യെ കീഴ്ചുണ്ട് വായിലാക്കി നുണഞ്ഞു..

ഞാൻ പയ്യെ ഇച്ചായൻ തടഞ്ഞു കൊണ്ട് വാതിലിലേക്ക് നോക്കി പറഞ്ഞു

” വാതിലു തുറന്നു കിടക്കുവാ അവരെങ്ങാനും വരും. എന്നെ നാണം കെടുത്തല്ലേ മനുഷ്യാ .. ആനിയും ചേട്ടത്തിയും ഉറങ്ങിയിട്ടു വാ ചായ തരാം.”

” സത്യം!!!…? ”

“ഉറപ്പാന്നേ..”

ആനി അത്താഴം കഴിഞ്ഞു വന്നപ്പോൾ ഞാൻ ഇച്ചായനോടു പറഞ്ഞു , നാളെ ആനിക്കു പള്ളിയിൽ പോണ കാര്യം.

” അതിനെന്താ ആനി , നാളെ രാവിലെ ഞാൻ ഏലത്തോട്ടത്തിൽ പോകുന്നുണ്ടു കൂടെ പോരെ അവിടെ നിന്നു പത്തു മിനിട്ട് നടക്കാനെയുള്ളു. ഞാൻ ആറര കഴിയുമ്പോൾ ഇറങ്ങും.”

ഞാൻ എന്നാ കിടക്കാൻ പോകുവാ എന്നു പറഞ്ഞു ഇച്ചായൻ പോയി. രാത്രിയിൽ കുടിക്കാനുള്ള വെള്ളവും എടുത്ത് തന്നിട്ടു ആനിയും കിടക്കാൻ പോയി.

The Author

7 Comments

Add a Comment
  1. ഇത് വെറുമൊരു കമ്പിക്കഥയല്ല. നല്ലൊന്നാന്തരം പ്ലോട്ട് ഉള്ളിലുണ്ട്. നല്ല കൈയടക്കമുള്ള എഴുത്തും. വായിക്കാൻ വൈകിപ്പോയെന്ന സങ്കടം മാത്രം. ആശംസകൾ.?

    1. നന്ദി സുധ . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??

  2. അല്ല…ഇതെന്ത് പറ്റി..ഇങ്ങിനെ നിരാശനായാലോ. ലോകം നമ്മളറിയുന്നതേക്കാൾ എത്ര വലുതാണ്..നിന്റെ മനസ്സിൽ എരിവും പുളിയുമുള്ള ഒന്നാംതരം പ്ലോട്ടുണ്ട്..അത് പറയാനുള്ള തെളിഞ്ഞ ഭാഷയുണ്ട്. പിന്നെ വായനക്കാർ..അവർ ആയിരം തരമല്ലെ. നോക്കിക്കോളൂ..ഈ മെല്ലെപ്പോക്കിൽ വരുന്ന ഒരെപ്പിസോഡിൽ നീ കുതിച്ചു കയറും..പ്ലോട്ടിൽ തന്നെയുള്ള കളി ഒന്ന് വിവരിച്ച് പൊളിച്ചാൽ മതി. കമ്പി സൈറ്റല്ലേ..സ്വഭാവികമായും കമ്പിയാണ് മുഖ്യം…സാഹിത്യം രണ്ടാമതേ വരൂ. പക്ഷെ ദയവു ചെയ്ത് ഈ സംരംഭം ഇവിടെ അവസാനിപ്പിക്കരുത്.
    ആദ്യം ഓടി പൂർത്തിയാക്കാം..പിന്നെ സമ്മാനത്തിനോടാം. വരൂ…ആമ്മവിശ്വാസത്തോടെ…

    1. Next part added

    2. Please read this part

  3. ഇതാണതിന്റെ ത്രിൽ ഫാക്ടർ. രതിയുടെ ചോക്ലേറ്റ് കത്തിത്തലയ്ക്കൽ തേച്ച് നക്കുമ്പൊ പൊടിയുന്ന ചോര. കത്തിമുനകളിൽ തീരുന്ന ജീവനുകൾ മിക്കതും ഈ മധുരം കഴിച്ച് മത്തായി അന്ധരായവരാണല്ലൊ. ന്നാലും നമ്മുടെ ആനിക്കൊച്ചിനെ കാത്തോളണേ…

Leave a Reply

Your email address will not be published. Required fields are marked *