“കാലിൽ ചെളിയാക്കേണ്ടേ വല്ല കാര്യവും ഉണ്ടോ മോളേ അതും ഈ രാത്രിയിൽ..”
“അച്ഛനും അതല്ലേ ചെയ്യുന്നത്..”
“ഇവളെ കൊണ്ട് തോറ്റല്ലോ..”
“ഹി ഹി…”
“വെള്ളം റൂമിൽ കൊണ്ടു വച്ചൂടാരുന്നോ??”
“കൊണ്ടു വച്ചതാ.. തീർന്നു പോയി.. അച്ഛനു ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ??”
“ഏയ് ഇല്ല..”
“എന്നാൽ പണി ചെയ്യ്..”
“അമ്പടി..”
“എന്താ..”
“ഒന്നുമില്ല..”
അച്ഛൻ ഇത്ര ഫ്രീയായി മിണ്ടുന്ന ആളാണെന്നു റിയക്ക് അറിയാമെങ്കിലും ഇപ്പോഴാണ് ബോധ്യമായത്. മുന്നേ ഇങ്ങനെ മിണ്ടിയതാണെങ്കിൽ നല്ലൊരു കൂട്ട് ഉണ്ടാക്കാമായിരുന്നു എന്നവൾ ചിന്തിച്ചു. മസിലു പിടിച്ച മുഖം കണ്ട് ആവിശ്യത്തിന് മാത്രം മിണ്ടി താനാണ് തെറ്റിദ്ധരിച്ചത്. മഞ്ജു എത്ര കൂളായാണ് പപ്പ വരും എന്ന് പറഞ്ഞത്.
“മോളേ… ഇങ്ങോട്ട് പോര്.. എന്താ ആലോചിക്കുന്നേ?”
ചിന്തയിൽ മുഴുകിയ റിയ അച്ഛൻ മുന്നോട്ട് നീങ്ങിയത് അറിഞ്ഞില്ല. അവൾ വേഗം അടുത്തേക്ക് ചെന്നു. അങ്ങനെ ശ്രീധരൻ വരമ്പിന്റെ അറ്റം വരെ ചാലെടുത്തു മണ്ണ് പുറത്തേക്കാക്കി ശേഷം നെടുവീർപ്പിട്ട് കൊണ്ട് നിവർന്നു. വീശിയടിക്കുന്ന കാറ്റ് വാഴയിലകളെ തുടരെ തുടരെ ശബ്ദിപ്പിച്ചു.
“ഹാ അങ്ങനെ കഴിഞ്ഞു അല്ലെ??”
“കഴിഞ്ഞു..എന്ന നമുക്ക് പോകാം..”
“ശെരി..”
അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി. ശ്രീധരൻ ചാലിലൂടെയും റിയ മണൽ തിട്ടയിലൂടെയും നടന്നു. ബാലൻസ് ഇല്ലാത്ത നടത്തം കാരണം അവളുടെ കൈകൾ ഉയർന്നു. പിടിത്തം കിട്ടാൻ ശ്രീധരന്റെ ചുമലിൽ വലത്തെ കൈ പതിച്ചു.
“മോളേ സൂക്ഷിച്.”
ചിരി ആയിരുന്നു അവളുടെ പ്രതികരണം. പെട്ടെന്നു തന്നെ മഴയുടെ വരവറിയിച്ചു കൊണ്ട് മഴത്തുള്ളികളുടെ പതനം അടുത്തുള്ള വാഴത്തോപ്പിലെ ഇലകളിൽ പതിച്ചു.
“അച്ഛാ മഴ…”
“ചതിച്ചോ….?… ഓടിയാലോ..?”
അപ്പോഴേക്കും വലിയ രീതിയിൽ തന്നെ മഴ മദ്ധളം കൊട്ടാൻ തുടങ്ങി.
ഈ കഥ വളരെ നന്നായിട്ടുണ്ട് വളരെ നന്നായി തന്നെ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും ഇതുപോലുള്ള കഥകൾ ഇതുപോലുള്ള കഥകൾ എഴുതി മുന്നോട്ടു വരിക. ഇതിന് അടുത്ത ഭാഗം ഉണ്ടെങ്കിൽ തീർച്ചയായിട്ടും എഴുതി പ്രസിദ്ധീകരിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മുഖം പുതിയ കഥകളും ഈ സൈറ്റിൽ എഴുതിയ അവതരിപ്പിക്കുക സുഹൃത്തേ. എനിക്കത് വളരെയധികം എനിക്കിഷ്ടപ്പെട്ടിട്ടുണ്ട് അത്ര വളരെ നല്ല രീതിയിൽ തന്നെ ഇത് എഴുതി അവതരിപ്പിച്ചിട്ടുണ്ട് വളരെ നല്ല കഥ തന്നെയാണത്.