മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 46

 

കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഒരു ഇടവഴിയിൽ എത്തി. ആ ഇടവഴി അവസാനിക്കുന്നത് ഞങ്ങളുടെ വയലിൽ ആണ്. ആ വയൽ നിറയെ പച്ച വിരിച്ചു കിടക്കുകയാണ്. അവിടെ മുഴുവൻ നെൽ കൃഷിയാണ്. എല്ലാം പാട്ടത്തിന് കൊടുത്തതായിരിക്കും.

 

ആ വയലിന്റെ നടുവിലൂടെയുള്ള വരമ്പത്തു കൂടെ ഞങ്ങൾ നടന്നു.

ഞാൻ ആണ് മുന്നിൽ നടക്കുന്നത് എന്റെ പിറകിലായി ഗൽബിയും അവളുടെ പിന്നിലായി ആതുവും അവളുടെ പിന്നിലായി ഫരിയും ഫരിയുടെ പിന്നിലായി ഇന്ദുവും നടന്നു.

 

“വയലാണ് ചിലപ്പോൾ കാൽ തെന്നി വീഴും അതുകൊണ്ട് എന്റെ കൈയിൽ പിടിച്ചോ. ” ഞാൻ പിന്നിലേക്ക് നോക്കിയിട്ട് ഗൽബിയോട് പറഞ്ഞു.

 

അങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ കൈ പിന്നിലേക്ക് നീട്ടി. ഗൽബി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ നടന്നു.

 

ആദ്യം കണ്ട അന്ന് മുതൽ കാണുന്നതാണ് എന്റെ സുന്ദരിയുടെ ഈ ചിരി. ആരേയും മയക്കുന്ന പുഞ്ചിരി. ആ ചിരി കാണുമ്പോൾ തന്നെ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെക്കാൻ തോന്നും.

 

ആ വയൽ കഴിഞ്ഞാൽ നേരെ കയറുന്നത് വലിയൊരു പറമ്പിൽ ആണ്. അവിടെയാണ് അമ്പലം.

 

ഞാൻ ഗൽബിയുടെ കൈയും പിടിച്ചു നടക്കുന്നതിനിടയിൽ ആതു കേൾക്കാതെ മെല്ലെ അവളോട് ചോദിച്ചു.

 

“നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..? ഇപ്പോഴും വേദനയുണ്ടോ…? എന്റെ സുന്ദരി പെണ്ണിനെ ഞാൻ എടുത്തു നടക്കണോ..?”

 

ഗൽബി മെല്ലെ പിന്നിലേക്ക് നോക്കിയ ശേഷം എന്റെ കൈയിൽ മുറുക്കെ പിടിച്ചു. എന്നിട്ട് പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *