മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 46

 

“ഞാൻ പിടിച്ച കൈ എന്റെ സാറിന്റെ ആണ്. അങ്ങനെയുള്ളപ്പോൾ എനിക്ക് നടക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല… ഈ കൈയിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്. ”

 

ഞങ്ങൾ നടന്നു അമ്പല പറമ്പിൽ എത്തി. പിന്നെ അമ്പലത്തിന്റെ മുന്നിലും. അമ്പലത്തിന്റെ മുന്നിൽ ഉള്ള ആൽ തറയിൽ ഞാൻ ഇരുന്നു. എന്റെ അടുത്ത് ഗൽബിയേയും പിടിച്ചു ഇരുത്തി.

 

“കിച്ചു ഏട്ടൻ അമ്പലത്തിൽ കയറുന്നില്ലേ…? ” ആതു ചോദിച്ചു.

 

“ഇല്ല നിങ്ങൾ പോയിട്ട് വാ. ”

 

ഞാൻ പറഞ്ഞു. അവിടെ ഒരുപാട് ആളുകൾ വന്നിട്ടുണ്ടായിരുന്നു.

 

“എന്നാൽ ചേച്ചി വാ. നമുക്കു അമ്പലത്തിന്റെ ഉള്ളിൽ കയറാം.” ആതു പറഞ്ഞു.

ആതു പറഞ്ഞത് കേട്ട് ഗൽബി എന്നെ നോക്കി. ഞാൻ അവളോട് പോയിക്കൊള്ളാൻ പറഞ്ഞു. ഗൽബി മെല്ലെ എഴുനേറ്റ് ആതുവിന്റെ കൂടെ അകത്തേക്ക് തൊഴാൻ പോയി. ഫരിയും ഇന്ദുവും വളരെ പതുക്കെയാണ് നടന്നു വരുന്നത്.

 

ഇന്ദുവിനെ കണ്ട ആരോ അവളോട് കുശാലം ചോദിക്കുന്നുണ്ട്. അവൾ എന്തോ പറഞ്ഞു ഫരിയെ പരിചയപെടുത്തി കൊടുക്കുന്നുണ്ട്. എന്ത് പറഞ്ഞിട്ടാണാവോ ..

 

ഞാൻ അവിടെ ഇരിക്കുന്നത് കണ്ട ഫരി വേഗം എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

 

“സാർ എന്താ ഇവിടെ ഇരുന്നത്. ഗൽബിയും ആതുവും എവിടെ..? ”

 

“അവർ തൊഴാൻ ഉള്ളിലേക്ക് പോയി.” അങ്ങനെ പറഞ്ഞ ശേഷം എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് എടുത്തു ഫരിക്ക് കൊടുത്തിട്ട് പറഞ്ഞു.

 

“എന്തെങ്കിലും കഴിപ്പിക്കാൻ ഉണ്ടങ്കിൽ കഴിപ്പിച്ചോ.. ”

 

“എന്ത് കഴിപ്പിക്കാൻ…? ” ഫരി എന്നോട് ചോദിച്ചു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *