മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI] 81

 

“അറിയാം.”

 

“അപ്പോൾ പിന്നെ?”

 

മനു ഒരു ദീർഘശ്വാസം വിട്ടു.

 

“ഇപ്പോൾ എന്താണ് താൻ പറയുന്നത്?”

 

“അവൾക്ക് ഒരു മെസ്സേജ് അയക്ക്.”

 

“ആർക്കു?”

 

“ലക്ഷ്മിക്ക്.”

 

“ഇപ്പോൾ?”

 

“അതെ.”

 

“ഈ സമയത്ത്?”

 

“മനു എയ്ഞ്ചലിന് ഏത് സമയത്തും മെസ്സേജ് അയക്കാമെങ്കിൽ, ലക്ഷ്മിക്ക് പറ്റില്ലേ?”

 

“അത് വേറെ ആയിരുന്നു.”

 

“വേറെ ഒന്നുമല്ല. നീ വേറെ ആക്കി കാണുന്നതാണ്.”

 

മനു കുറച്ച് നേരം മിണ്ടാതെ നിന്നു.

 

“എന്ത് ചോദിക്കും?”

 

മെഹർ ഉടനെ പറഞ്ഞു.

 

“ഫോട്ടോ ഒന്നും കാണാറില്ലല്ലോ എന്ന് ചോദിക്ക്.”

 

“അത് വേണോ ?”

 

“അതെ. വളരെ സാധാരണമായി. അവൾ കുറച്ച് ദിവസമായി  സ്റ്റാറ്റസ് ഇടാതെ ഇരിക്കുകയാണ് അല്ലേ?”

 

“അതെ.”

 

“അപ്പോൾ ചോദിക്കാൻ പറ്റില്ലേ? ‘ഇപ്പോഴൊന്നും സ്റ്റാറ്റസ് കാണുന്നില്ലല്ലോ’ എന്ന്.”

 

മനു ചിരിച്ചു.

 

“അത് ചോദിച്ചാൽ അവൾക്ക് സന്തോഷം ആകും.”

 

“അതല്ലേ വേണ്ടത്?”

 

“നിനക്ക് എന്താണ് വേണ്ടത് മെഹർ?”

 

“എനിക്ക് വേണ്ടത്…”


അവൾ കുറച്ച് നിമിഷം നിശ്ശബ്ദമായി.
“നീ ആരോടാണ് എന്ത് തോന്നുന്നതെന്ന് പേടിക്കാതെ അറിയുക. മറച്ച് വെക്കാതെ എന്നോട് പറയുക. അത്ര മാത്രം.”

 

മനു ഫോൺ കൈയിൽ എടുത്തു.

 

“സെൻഡ് ചെയ്യട്ടെ?”

 

“എന്ത് ടൈപ്പ് ചെയ്തിട്ടുണ്ട്?”

 

മനു പതുക്കെ വായിച്ചു.

“ലക്ഷ്മി… ഇപ്പോൾ സ്റ്റാറ്റസ് ഒന്നും കാണുന്നില്ലല്ലോ?”  പഠനത്തിൽ മുഴുകിയോ?”

 

മെഹർ ചിരിച്ചു.

The Author

SAMI

www.kkstories.com

4 Comments

Add a Comment
  1. ❤️❤️❤️

  2. കിടിലൻ 👌👌👌👌

  3. only one request please don’t stop this story. you are someone with deep knowledge about Teenage girls psychology

  4. As usual heavy teasing

    ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി

Leave a Reply

Your email address will not be published. Required fields are marked *