അവൾ മനുവിനെ നേരെ നോക്കാൻ ശ്രമിക്കാത്ത പോലെ.
പക്ഷേ നോക്കാതെ ഇരിക്കാൻ കഴിയാത്ത പോലെ.
ലക്ഷ്മി വേറെയായിരുന്നു.
അവളുടെ നോട്ടം ഇടയ്ക്കിടെ മനുവിന്റെ നേരെ നീളുന്നു.
അവൻ നോക്കുന്നുണ്ടോ എന്ന് അവൾ നോക്കുന്നു.
അവൻ ശ്രദ്ധിക്കാത്തവനെ പോലെ ഇരിക്കുമ്പോഴും, അത് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
ആർദ്ര ഇരുവരെയും നോക്കി കൊണ്ടേയിരുന്നു.
അവൾ തന്നെ പരീക്ഷണം ചെയ്യുന്നതിലും കൂടുതൽ, അവിടെ നടക്കുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നതെന്ന് മനുവിന് തോന്നി.
സമയം പതിയെ ഉച്ചയോട് അടുത്തു.
ഓരോ ടീമുകളും പരീക്ഷണം പൂർത്തിയാക്കാൻ തുടങ്ങി.
ആർക്കൊക്കെ റീഡിങ് ശരിയാണോ എന്ന് നോക്കി, റെക്കോർഡുകൾ ഒപ്പിടാൻ നൽകി,
മനു പറഞ്ഞു:
“കഴിഞ്ഞവർക്ക് പോകാം. റെക്കോർഡ് ഇവിടെ വച്ച് പോയാൽ മതി.”
അതോടെ ലാബ് പതിയെ ഒഴിഞ്ഞുതുടങ്ങി.
കുട്ടികൾ ഓരോരുത്തരായി ഉപകരണങ്ങൾ ശരിയാക്കി വച്ചു.
ബാഗുകൾ എടുത്തു.
ചിലർ “താങ്ക്യൂ സാർ” എന്ന് പറഞ്ഞ് ഇറങ്ങി.
ചിലർ റെക്കോർഡ് വയ്ക്കാൻ മനുവിന്റെ മേശയരികിൽ വന്നു.
ലാബിലെ ശബ്ദം പതിയെ കുറഞ്ഞു.
അവസാനം, മൂന്നു പേരടങ്ങുന്ന ആ ടീം മാത്രം ബാക്കി നിന്നു
ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര.
അവരുടെ എക്സ്പെരിമെന്റ് കഴിഞ്ഞിട്ടുണ്ടെന്ന് മനുവിന് അറിയാമായിരുന്നു.
അവർ അതിനായി മാത്രം അവിടെ നിൽക്കുന്നില്ലെന്നും അവന് മനസിലായി.
അവൻ കുറച്ച് നേരം തന്റെ സീറ്റിൽ ഇരുന്നു തന്നെ നോക്കി.
എയ്ഞ്ചൽ റെക്കോർഡിന്റെ പേജുകൾ വീണ്ടും മറിക്കുന്നു.

❤️❤️❤️
കിടിലൻ 👌👌👌👌
only one request please don’t stop this story. you are someone with deep knowledge about Teenage girls psychology
As usual heavy teasing
ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി