അവൾ അകത്തേക്ക് കയറി.
മനു വാതിലിനരികിലേക്ക് നടന്നു ചെന്നു.
പിന്നെ അവൻ വാതിൽ പതുക്കെ അടച്ചു.
വാതിൽ അടഞ്ഞ ശബ്ദം ലാബിനുള്ളിൽ ഒരു ചെറിയ കനമായി പടർന്നു.
എയ്ഞ്ചൽ അത് കേട്ട് തല ഉയർത്തി നോക്കി.
അവളുടെ ആ ചുവപ്പും കറുപ്പും കലർന്ന ഡ്രസ്സ് അവളുടെ ശാന്തമായ മുഖത്തിന് ഒരു പ്രത്യേക തിളക്കം നൽകിയിരുന്നു.
അകത്തെ കറുപ്പ് നിറം അവളുടെ മൃദുവായ സൗന്ദര്യത്തെ കൂടുതൽ തെളിയിക്കുന്ന പോലെ.
മുടി ഒതുക്കിയിരുന്നെങ്കിലും, ചില മുടിയിഴകൾ കവിളിനരികിലേക്ക് വീണുകിടന്നു.
കണ്ണുകളിൽ നാണം.
ചുണ്ടിൽ അടക്കിപ്പിടിച്ച ഒരു പുഞ്ചിരി.
ഇന്നലെ രാത്രിയിലെ ചാറ്റിന്റെ മുഴുവൻ രഹസ്യവും അവളുടെ മുഖത്ത് ഒളിഞ്ഞിരുന്നു.
മനു കുറച്ച് നേരം അവളെ നോക്കി നിന്നു.
“ഞാൻ വിചാരിച്ചു എയ്ഞ്ചൽ പോയെന്ന്…” അവൻ പറഞ്ഞു.
“ഹേയ്…”
അവൾ മൃദുവായി പറഞ്ഞു.
“ലക്ഷ്മി പോകാൻ ലേറ്റ് ആയി… അതാണ്.”
“ആർദ്രയോ?” മനു ഒന്നും അറിയാത്ത പോലെ ചോദിച്ചു.
“അവൾ പോയിട്ടുണ്ടാകും…”
“അതെന്താ കണ്ടില്ലേ?”
“അവൾ ബാഗ് എടുക്കാൻ മറന്നിട്ട് ഇവിടേക്ക് വന്നില്ലേ?”
“ഹാ…”
“അതിന് ശേഷം അവളെ കണ്ടിട്ടില്ല…”
അത്ര നേരം ആർദ്ര തന്റെ അടുത്ത് തന്നെയുണ്ടായിരുന്നെന്ന് മനുവിന് അറിയാമായിരുന്നു.
പക്ഷേ അവൻ അത് എയ്ഞ്ചലിനോട് പറഞ്ഞില്ല.
എയ്ഞ്ചലിന്റെ മുഖത്ത് ഇപ്പോഴും ചെറിയൊരു ടെൻഷൻ തെളിഞ്ഞുകിടക്കുന്നത് അവൻ ശ്രദ്ധിച്ചു.
“എയ്ഞ്ചലിന് പേടി തോന്നുന്നുണ്ടോ?”

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…