*********************
“JN യൂണിവേഴ്‌സിറ്റിയിൽ ഞങ്ങൾ എത്തുമ്പോള്‍ എക്സിബിഷൻ തുടങ്ങിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയുടെ വമ്പന്‍ ഓഡിറ്റോറിയത്തേയാണ് 30 ഭാഗങ്ങളായി പിരിച്ച് 30 കോളേജുകൾക്കും എക്സിബിഷൻ നടത്താനുള്ള സ്പേസ് കൊടുത്തിരുന്നത്. ഓരോ കോളേജും അവര്‍ക്ക് കിട്ടിയിരുന്ന സ്പേസിൽ താല്‍ക്കാലികമായ ആർച്ച് എൻട്രൻസ് ഉണ്ടാക്കി, അതിൽ അവർ പ്രതിനിധാനം ചെയ്യുന്ന കോളേജിന്റെ പേരും ഒട്ടിച്ചിരുന്നു.
ഞാനും രണ്ട് ആന്റിമാരും കൂടി ജെസ്സിയുടെ യൂണിവേഴ്‌സിറ്റിക്ക് കൊടുത്തിരിക്കുന്ന ആ ഭാഗത്തേക്ക് പോയി. അവിടെ മൂന്ന് ഡിപ്പാര്‍ട്ട്മെന്റും മൂന്ന് ടീമുകളായി തിരിഞ്ഞാണ് എക്സ്ഹിബിറ്റ് ചെയ്തു കൊണ്ടിരുന്നത്.
ജെസ്സിയും, ഹസ്നയും, റിഥിയും ഞങ്ങളെ കണ്ടെങ്കിലും ഞങ്ങൾ പരസ്പരം പുഞ്ചിരി കൈമാറുക മാത്രമാണ് ചെയ്തത്. അവരോട് സംസാരിക്കാനൊന്നും കഴിഞ്ഞില്ല. കാരണം, ജെസ്സിയും ടീമും അവർ എക്സ്ഹിബിറ്റ് ചെയ്യുന്നതിന്റേയൊക്കെ ടെക്നിക്കൽ കാര്യങ്ങളെ വിസിറ്റേഴ്സിന് എക്സ്പ്ലെയിൻ ചെയ്തു കൊടുക്കുന്ന തിരക്കിലായിരുന്നു. മൂന്ന് ടീമുകളുടെ ഹെഡ്ഡായ എയ്ഞ്ചല മേഡവും, സരസ്വതി മേഡവും, രാധിക മേഡവും ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും തിരക്കിലായിരുന്നു. പക്ഷേ എങ്കിലും എയ്ഞ്ചല മേഡം എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്നേയും കൂട്ടി ഓഡിറ്റോറിയത്തിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങൾ അവിടെ നിന്ന് അല്‍പ്പനേരം ചില കാര്യങ്ങളൊക്കെ സംസാരിച്ചു. ശേഷം എയ്ഞ്ചല മേഡം തിരികെ പോയി.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥