“എല്ലാവരും ഡൈനിംഗ് റൂമിലുണ്ട്, അച്ചാച്ചാ.” അലക്കിയ തുണികള്‍ പുറത്ത് വിരിച്ചിട്ടിട്ട് തിരികെ വരുന്ന വഴിക്ക് എന്നെ കണ്ടപ്പോ ജെസ്സി പറഞ്ഞു. “അച്ചാച്ചൻ അങ്ങോട്ട് പൊക്കോ, ഈ ബക്കറ്റ് ബാത്റൂമിൽ കൊണ്ട് വച്ചിട്ട് ഞാന്‍ വരാം.” അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എന്റെ റൂമിൽ കേറിപ്പോയി.
ഞാൻ നേരെ ഡൈനിംഗ് റൂമിലേക്ക് പോയി. തൊട്ട് പിന്നാലെ ജെസ്സിയും വന്നു കേറി. അവള്‍ അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് പോയിരുന്നു.
“നിനക്ക് ചായ വേണോ, ജിനു..?” സവിത ആന്റി മേശപ്പുറത്ത് വച്ചിരുന്ന ചായ ഫ്ലാസ്ക് എടുത്ത് ജെസ്സിക്കും റിഥിക്കും ഹസ്നക്കും ഗ്ലാസിൽ ചായ ഒഴിച്ചു കൊടുക്കുന്നതിനിടിടെ എന്നോട് ചോദിച്ചു.
“വേണ്ട ആന്റി.”
“ശെരി, ജിനു ഇരിക്ക്, നമുക്ക് കഴിക്കാം.” സവിത ആന്റി ഫ്ലാസ്ക് തിരികെ വച്ചിട്ട് സവിത ആന്റിയും ഷെഹിന ആന്റിക്കും ഇടയിലായി ഒഴിഞ്ഞു കിടന്ന കസേരയെ കണ്ണുകൊണ്ട് കാണിച്ചിട്ട് എന്നോട് പറഞ്ഞു.
ഞാൻ അതിൽ ചെന്നിരുന്നു.
ഉണ്ടാക്കിയ ഫുഡ് മുഴുവനും മേശപ്പുറത്ത് വെച്ചിരുന്നത് കൊണ്ട് അവരവർക്ക് വേണ്ടതൊക്കെ സ്വയം എടുത്താണ് എല്ലാവരും കഴിക്കാൻ തുടങ്ങിയത്.
ഞങ്ങൾ 6 പേരും വെറുതെ ഓരോന്ന് സംസാരിച്ച് കൊണ്ട് കഴിച്ചു. പ്രധാന വിഷയം JN യൂണിവേഴ്‌സിറ്റിയിൽ നടന്ന എക്സിബിഷൻ കഴിച്ചായിരുന്നു.
ഒടുവില്‍ കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും ലിവിംഗ് റൂമിൽ വന്നിരുന്ന് കുറച്ചുനേരം കൂടി എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ അവർ എല്ലാവർക്കും ഉറങ്ങണമെന്നായി. ഏറ്റവും കൂടുതൽ ക്ഷീണം സവിത ആന്റിക്കായിരുന്നു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥