പ്രാക്ടീസ് കഴിയാറായപ്പോ ജെസ്സി എന്റെ റൂമിൽ കേറി വന്നു. കൈയിൽ കുളിച്ചിട്ട് മാറാനുള്ള ഡ്രെസ്സ് ഉണ്ടായിരുന്നു.
“അച്ചാച്ചാ, ഞാൻ കുളിക്കാന്‍ പോകുവാ.” അതും പറഞ്ഞ് അവള്‍ ബാത്റൂമിൽ കേറി ലോക്ക് ചെയ്തു.
കളരി പ്രാക്ടീസ് കഴിഞ്ഞ് അര മണിക്കൂര്‍ യോഗയും ഞാൻ ചെയ്തു. യോഗ കഴിഞ്ഞ് ഞാൻ എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ജെസ്സി കുളി കഴിഞ്ഞ് അലക്കിയ തുണികളുമായി പുറത്തേക്ക് വന്നു.
“എനിക്ക് കഴിഞ്ഞു, അച്ചാച്ചൻ പോയി കുളിക്ക്.” പുഞ്ചിരിയോടെ പറഞ്ഞ് അവള്‍ പോയി.
ഞാൻ കുളിക്കാനായി ബാത്റൂമിൽ കേറി.
******************
“ഇന്ന് ഞായറാഴ്ച പോലും പിള്ളേർക്ക് അവധി കൊടുക്കാതെ ടെക് ഫെസ്റ്റ് നടത്തുന്നത് ശെരിയായില്ല.” ജെസ്സിയും ഫ്രണ്ട്സിനേയും യൂണിവേഴ്‌സിറ്റിയിൽ കൊണ്ട് വിട്ടിട്ട് തിരികെ വരുന്ന വഴിക്ക് ഷെഹിന ആന്റി നീരസം പറഞ്ഞു.
ഞാൻ റിയർവ്യു മിററിലൂടെ പുറകിലിരിക്കുന്ന ഷെഹിന ആന്റിയെ നോക്കി. വേദന കുറവുണ്ടെന്ന് പറഞ്ഞ് ആന്റി ഇന്ന് സാരിയാണ് ഉടുത്തിരുന്നത്. സാരിയിൽ ആന്റിയെ കാണാന്‍ കൂടുതൽ ഭംഗിയായിരുന്നു.
“ശെരിയാണ്, ഇന്ന് അവധി കൊടുക്കണമായിരുന്നു. കുട്ടികളെയും കൂട്ടി പുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വന്നിരുന്നെങ്കിൽ അവര്‍ക്കും ഒരു ഉന്മേഷം കിട്ടുമായിരുന്നു.” സവിത ആന്റിയും പരാതി പറഞ്ഞു.
“ആന്റി, ഈ ടെക് ഫെസ്റ്റ് നടക്കുന്നതിനിടയിൽ അവധി കൊടുത്താൽ സ്റ്റുഡന്റ്സിന് അവരുടെ ആ ഫെസ്റ്റീവ് മൂഡ് മങ്ങി പോകും. അതുകൊണ്ട് ഇങ്ങനെ തന്നെയാണ് ശെരി.” എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥