അങ്ങനെ പതിനൊന്നിനു തലപൊങ്ങിയ ഒരുത്തിയും അവള് പോയി കുത്തിപ്പൊക്കിയ മറ്റൊരുത്തീം കൂടെ ചേർന്നു ഫ്രിഡ്ജിൽ മായ വച്ചിട്ടുപോയ ദോശമാവെടുത്തു ഗ്ലോബിനേക്കാൾ മനോഹരമായിട്ട് രാജ്യം വരച്ചെടുത്തു…..
ഇതൊക്കെ ഗണിച്ചുകണ്ട അതിലും വല്യ മഹാൻ വാങ്ങികൊണ്ടുവന്ന പൊറോട്ടയും സാമ്പാറും കൊണ്ടവസാനം മൂന്നുപേരും ഉച്ചക്ക് വിശപ്പടക്കി…..
ഊണ് നാലുമണിക്കാക്കി……
ഫോൺ വിളിക്കുമ്പോൾ നാല് നേരോം പുറത്തുന്നു തിന്നോ ആ ചെറുക്കന്മാരെ മുടിപ്പിച്ചൊന്നും പറഞ്ഞു ലളിതമ്മ മകൾക്കിട്ട് കണക്കിന് കൊടുക്കുവേം ചെയ്തു….
മായക്ക് പിന്നെ അമ്മുവിന് പീരിയഡ്‌സ് ആയെന്ന് കേട്ടപ്പോൾ തുടങ്ങിയ ചിരി ആയിരുന്നു….
അവസാനം ഒരു തരത്തിലും നിർത്തുന്നില്ലെന്ന് കണ്ട അമ്മു പിണങ്ങി ഫോൺ വച്ചിട്ടും പോയി…..
ആ വാട്ടം തീർക്കാനായിട്ടാണ് ഒന്നു കറങ്ങിവരാനായിട്ട് അമ്മുവും ഹരിയും അരുണും ചിന്നുവും കൂടി ടൗണിലേക്കിറങ്ങിയത്….
ഇടയ്ക്ക് ചിന്നുവിന്റെ നിർബന്ധത്തിന് വഴങ്ങി സുഡിയോയിലും കയറി…..
നാലുപേർക്കും ഡ്രെസ്സും വാങ്ങി……
ഇതൊന്നും വേണ്ടാന്നും പറഞ്ഞു ഒറ്റക്കാലിൽ നിന്നവളെ വഴക്ക് പറഞ്ഞാണ് ഹരി ജീനും ക്രോപ് ടോപ്പും സ്ലീവ് ലെസ്സ് ഫ്രോക്ക്സുമെല്ലാം ട്രയൽ ചെയ്യിപ്പിച്ചത്….
പക്ഷെയതിട്ടു കണ്ടപ്പോൾ മുഖം വിടർന്നൊരു വിടരല്…
അതങ്ങിനെ തന്നെ ഹരീടെ മുഖത്തും കണ്ടു…..
പിന്നെ അമ്മുവും ചിന്നുവും കൂടി ഊർത്തികൊടുത്ത ചൂണ്ടകൊളുത്തിൽ കുടുക്കി സിനിമയ്ക്കും കയറി….
രാത്രി കിടക്കാൻ നേരം അമ്മ നാളെ വന്നാൽ പിന്നിങ്ങനെ സ്വാതന്ത്രത്തോടെ കിടക്കാൻ പറ്റില്ലെടിന്നും പറഞ്ഞു വേണ്ടതൊക്കെ കട്ടെടുക്കാൻ വന്നവനോട് എല്ലാം പറഞ്ഞാലോയെന്ന് അമ്മു ഒരുവേള ആലോചിച്ചതാണ്….

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥