ട്രീസയുടെ മുഖം വെളുത്തുവിളറി
” പോ ..ഡാ ..ഒന്ന്‍ …ഞാന്‍ ..അത് പിന്നെ ചുമ്മാ ” അവളവന്‍റെ നേരെ നിന്ന് മുഖം തിരിച്ചു
‘ സാരമില്ലന്നെ … കൂടെ ജോലി ചെയ്യുന്ന വല്ല സാറന്‍മാരും ആണേല്‍ ആലോചിച്ചോ … എനിക്ക് ഓക്കെ… അല്ലേലും ഒരു പുനര്‍വിവാഹമൊക്കെ കഴിക്കെണ്ട സമയം കഴിഞ്ഞു ..നമുക്കലോചിക്കാന്‍ അങ്ങനെ അരുമില്ലാത്തോണ്ട് എന്നോട് മാത്രം പറഞ്ഞാ പോരെ …ആട്ടെ ആരാ ആള് “
” ജെയ്മോനെ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ ” ട്രീസ ചായകപ്പെടുത്ത് ചവിട്ടിത്തുള്ളി അകത്തേക്ക് നടന്നു
” അല്ല .. ഈ നാല്‍പത്തിരണ്ടു കാരി ഒറ്റ ദിവസം കൊണ്ട് നാല്‍പത് പറഞ്ഞതിന്‍റെ കാര്യമെന്താ …എന്തൊക്കെയോ മണക്കുന്നുണ്ട് …”
” പോടാ ഒന്ന് ..നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ ..പോയിരുന്നു പഠിക്കാന്‍ നോക്ക് “
” ഓ . പോയേക്കാമേ” എട്ടാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ ട്രീസ ആദ്യമായാണ് അവനോടു പഠിക്കാന്‍ പറയുന്നത് …ജെയ്മോന്‍ ബുക്കുമെടുത്തു സോഫയില്‍ വന്നിരുന്നു … ട്രീസ തയ്യില്‍ മെഷിന്‍റെ മുന്നിലും …
” അതേയ് … തയ്യല്‍ ശെരിയായില്ലേല്‍ നമുക്ക് നൂല് മാറ്റിയിട്ടു പിന്നേം അടിക്കാം അളവ് തെറ്റിച്ചു കളയരുത് കേട്ടോ ട്രീസാമോളെ ” അല്‍പം കഴിഞ്ഞു ജെയ്മോന്‍റെ ശബ്ദമുയര്‍ന്നപ്പോഴാണ് ട്രീസ ഞെട്ടി തയ്ച്ചു കൊണ്ടിരുന്നതിലെക്ക് നോക്കിയത് … വളഞ്ഞു പുളഞ്ഞു പോയിരിക്കുന്നു …
” ശ്ശെ ..വല്ലാത്ത തലവേദന …” അവള്‍ നെറ്റിയില്‍ കയ്യമര്‍ത്തി കൊണ്ട് മുറിയിലേക്ക് പോയി …
അരമണിക്കൂര്‍ കഴിഞ്ഞു കാണും ജെയ്മോന്‍ മുറിയിലേക്ക് വന്നു
‘അമ്മെ … കറി ചൂടാക്കിയാല്‍ മതിയോ ? ഞാന്‍ മീന്‍ മേടിച്ചാരുന്നു ..അത് ഫ്രിഡ്ജില്‍ വെക്കട്ടെ “
” വേണ്ട മോനെ ..ഞാനിപ്പോ ശെരിയക്കാം” ട്രീസ പെട്ടന്ന് അടുക്കളയിലേക്ക് പോയി ..
അവള്‍ മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോള്‍ ജെയ്മോന്‍ അവിടേക്ക് വന്നു
‘ അമ്മെ ..”
” എന്നാടാ?’
” അല്ലമ്മേ…അമ്മക്ക് ശെരിക്കും എത്ര വയസുണ്ട് ?’
” പോടാ പോടാ .. പോയി വല്ല ജോലിയും നോക്ക് …” ട്രീസ അവന്‍റെ മുഖത്ത് നിന്ന് നോട്ടം മാറ്റി .ഇടക്കൊന്നു നോക്കിയപ്പോള്‍ അവന്‍ കൈവിരലില്‍ എന്തോ കൂട്ടുന്നു … ട്രീസക്ക് ചിരി പൊട്ടി ..
” എടാ പോടാ ജെയ്മോനെ ..ചിരിപ്പിക്കാതെ … “
” അല്ലമ്മേ ..വയസു പറഞ്ഞാല്‍ പോയേക്കാം .. ഞാന്‍ നാലില്‍ പഠിക്കുമ്പോ … “
പ്രിയപെട്ട മന്ദൻ രാജ തിരിച്ചു വരു
സഹോഇതിൻ്റെ PDF തരുമോ
Priya madanraja thirichu varu
ജയമോനു ട്രീസയെ കൊടുത്താൽ മതിയായിരുന്നു
ക്ലൈമാക്സ് ചതിച്ചു…
Ente ponnu bro. Ningal enthinnannu aappune tresayae kodukan poyathu. Vallatha cheythu ayi pi
Post cheyyunna comments ivide kanunnillallo