മീനാക്ഷി കല്യാണം 1 [നരഭോജി] 1804

ഇല്ലാതെ , ഇതൊക്കെ സ്വപ്നം അവനെ എന്ന് പ്രാർത്ഥിച്ചു അമ്മയെ വട്ടം കെട്ടിപിടിച്ചു , തണുപ്പ് , മരവിപ്പ് . ഞാൻ തളർന്നു പോയി . ഞാൻ കരഞ്ഞില്ല , ഒരു തുള്ളി കണ്ണുനീർ വന്നില്ല , ആകെ മരവിപ്പ് ,ഞാൻ അവിടെ തന്നെ ഇരുന്നു ,ആരൊക്കെയോ അടുത്തു വന്നു  ആരൊക്കെയോ സമാധാനിപ്പിച്ചു , ആരൊക്കെയോ കരഞ്ഞു , ഞാൻ ഒന്നും അറിഞ്ഞില്ല . ആ സോഫയുടെ കാൽ പിടിച്ചു കൊറേ നേരം ഇരുന്നു . ആരൊക്കെയോ വന്നു പോയി , അഭിയെ കണ്ട പോലെ തോന്നി , എല്ലാവരും നടക്കുന്നത് എനിക്കൊരു മങ്ങിയ കാഴ്ച പോലെ കാണപ്പെട്ടു , എനിക്ക് കുറച്ചകലെ ഏതോ ഒരു പെൺകുട്ടി അലറി കരഞ്ഞു നിലത്തു കിടക്കുന്ന പോലെ തോന്നുന്നുണ്ട് , അവൾ കരച്ചിൽ നിർത്തുന്നില്ല , ഒരു പുകക്കൂട് പോലെ ഞാൻ ഇതെല്ലം കണ്ടിരുന്നു , ഞാൻ അവളെ ആദ്യം ആയിട്ടാണ് കാണുന്നത് എന്റെ ബോധമണ്ഡലം പിന്നെയും മറിഞ്ഞു കൊണ്ടിരുന്നു , ഞാൻ ഇടയ്ക് എഴുന്നെല്കുമ്പോ എവിടെയോ വെറും തറയിൽ കിടക്കുന്നുണ്ട് , ഞാൻ എഴുന്നേൽക്കാൻ നോക്കി പറ്റുന്നില്ല , ആരൊക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ചു , പിന്നെ ബോധം വരുമ്പോ ഞാൻ കത്തുന്ന ഒരു തീഗോളത്തിനു മുന്നിൽ ഇരിക്കുന്നുണ്ട് , അത് അമ്മയാണ് , ഞാൻ എഴുന്നേറ്റു അത് ലക്ഷ്യമാക്കി ഓടി , ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചുമാറ്റി , മുഖത്തു തീ ജ്വാലകൾ തലോടി കടന്നു പോയി  , ഞാൻ മണ്ണിൽ വീണു , വായിൽ പച്ച മണ്ണിൻറെ രുചി. ഞാൻ എവിടെയൊക്കെയോ പിന്നെയും ഉണർന്നു , എഴുന്നേറ്റു നടക്കാൻ ശക്തി തോന്നിയപ്പോൾ എഴുന്നേറ്റു വീണ്ടും സോഫാക്കു അടുത്ത് പോയിരുന്നു ആ കാലിൽ പിടിച്ചു ഇരുന്നു  ഉറങ്ങി , ഇടയിൽ ബോധം വരുമ്പോൾ ഇത്തിരി മാറി ഇന്നലെ കിടന്ന അതെ സ്ഥലത്തു ആ പെൺകുട്ടി കിടപ്പുണ്ട് , എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞു കരയുന്നുണ്ട് പിന്നെയും എപ്പോഴൊക്കെയോ ബോധം വരുമ്പോൾ അവൾ അവിടെ തന്നെ ഇരുപ്പുണ്ട് , മുട്ടിൽ തല വച്ച് വെറും നിലത്തു ഇരുന്നു തേങ്ങുന്നു , ‘അമ്മ അല്ലെ അത് , അത് പോലെ തന്നെ , എനിക്ക് ആ കാലിൽ പിടിക്കണം എന്ന് തോന്നി , വീണ്ടും സങ്കടം വന്നു , കരയാൻ പറ്റുന്നില്ല , ബോധം പോയി വന്നു കൊണ്ടിരുന്നു , നേരം ഒരു കണക്കില്ലാതെ ഇരുട്ടി വെളുത്തു കൊണ്ടിരുന്നു . ഞാനും ആ പെൺകുട്ടിയും അനക്കം  ഇല്ലാതെ അവിടെ തന്നെ കിടന്നു  ജീവൻ ഇല്ലാത്ത വസ്തുക്കൾ പോലെ , നിശബ്ദമായ മുറിയിൽ ഇടയ്കിടയ്ക് അവളുടെ തേങ്ങൽ കേൾക്കാം . എപ്പോഴോ ഒരു പകൽ എനിക്ക് ബോധം വന്നപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി  , എല്ലാവരോടും ദേഷ്യം , എന്തെന്നറിയാത്ത ദേഷ്യം , എന്നോട് തന്നെ ദേഷ്യം , ഞാൻ എഴുന്നേറ്റു യന്ത്രികമെന്നോണം പുറത്തേക്കു നടന്നു , ആരെന്നറിയാത്ത ആ പെൺകുട്ടി അപ്പോഴും അല്പം നീങ്ങി എന്റെ അമ്മയെ ഓർത്തു കരഞ്ഞു തളർന്നു കിടപ്പുണ്ടായിരുന്നു . അവളോട് മാത്രം എനിക്കപ്പോൾ ഒരു വാത്സല്യം തോന്നി . ഞാൻ നടന്നു , വാതിൽപടിയും കടന്നു നടന്നു , ഇടവഴിയും , വയൽ വരമ്പും കടന്നു റെയിൽവേ ട്രാക്കിൽ എത്തി .

ആളൊഴിഞ്ഞ ആ സ്റ്റേഷനിൽ എത്രയോ നേരം ഇരുന്നു , ആദ്യം വന്ന വണ്ടിയിൽ കയറി നിലത്തു എവിടെയോ ഇരുന്നു . ട്രെയിൻ ഓടി തുടങ്ങിയപ്പോൾ കാറ്റ് എന്റെ മുടിയിഴകൾ തഴുകി കടന്നു പോയി . എനിക്ക് ‘അമ്മ തലോടും പോലെ തോന്നി , പെട്ടന്ന് എനിക്ക് കരച്ചിൽ വന്നു , കരഞ്ഞു വീണ്ടും വീണ്ടും കരഞ്ഞു , അലറി കരഞ്ഞു , ആരൊക്കെയോ വന്നു സമാധാനിപ്പിക്കാൻ നോക്കി ,

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

65 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. ❤️❤️❤️

  3. നരഭോജി

    തീർച്ചയായും ഇന്ന് സബ്മിറ്റ് ചെയ്യും .

    1. Upcoming storiesil kaanunnillalo

  4. Story enn varum

  5. Ee month avasanikaarayii …..!

  6. അന്തസ്സ്

    Next part ennu varum bro?

    1. നരഭോജി

      ഈ മാസം അവസാനത്തിനുള്ളിൽ ഇടും .
      മീനാക്ഷി കല്യാണം 2 (കുഴപ്പങ്ങളുടെ തുടക്കം) How did the troubles begin?

      1. ആഹാ എന്ന പെട്ടന്ന് തന്നെ അടുത്ത ഭാഗം പൊന്നോട്ടെ?

  7. Waiting broooo .asalayikkanu thudakkam …. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. കഥ കണ്ടു വായിച്ചില്ല 2 പാർട്ടുംകൂടി വന്നിട്ട് വായിക്കുകയൊള്ളു അപ്പൊയെ ഒരു സുഖമൊള്ളൂ നല്ല കാതായാണെന്ന് കമന്റ് നോക്കിയപ്പോ മനസ്സിലായി

  9. നരഭോജി

    എല്ലാ comment കളും വായിച്ചു . ഒരുപാടു നന്ദി ഈ കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയതിനു. ഇതൊരു 4 പാർട്ടിൽ തീരുന്ന കൊച്ചു പ്രണയകഥ ആണ്. അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടാം. അത് ഇതിൽ കൂടുതൽ ഉണ്ട്, അത് കൊണ്ട് പേജുകളും കൂടുതൽ ആയിരിക്കും. പറഞ്ഞു മുഴുവനാക്കാതെ പോയ കഥകൾ പതിയെ മനുഷ്യരെ തിന്നു തീർക്കും, നരഭോജിയെന്നാണ് പേരെങ്കിലും ഞാൻ അത് ഒരിക്കലും ചെയ്യില്ല, കഥ തീർച്ചയായും മുഴുവനാക്കും. അടുത്ത ഭാഗം ഇതിലും രസകരം ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ തന്ന പ്രോത്സാഹനങ്ങളും, സ്നേഹവും, വിമര്ശനങ്ങളും, നിർദ്ദേശങ്ങളും, എല്ലാം നെഞ്ചോടു ചേർത്ത് വയ്ക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം.

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??
      Waiting…..

  10. പൊന്നു.?

    തുടക്കം സൂപ്പർ…….

    ????

  11. നരഭോജി…❤❤❤

    ആദ്യ പാർട്ട് കഥയിൽ തന്നെ ഒത്തിരി ഇമോഷൻസ്…
    Relate ചെയ്യാൻ കഴിയുന്ന ഒരുപാട് അവസ്ഥകൾ സാഹചര്യങ്ങൾ…
    ഒപ്പം മനോഹരമായ രീതിയിലുള്ള അവതരണം കൂടെ ചേർന്നപ്പോൾ ഒരു നല്ല കഥയുടെ തുടക്കം ആയി…
    കാത്തിരിക്കുന്ന ഒത്തിരി മനോഹരമായ കഥകളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടെ…

    സ്നേഹപൂർവ്വം…❤❤❤

  12. Vagham aduthade azhuthetta

  13. നിങ്ങള് കാഫ്ക ആകാൻ പഠിക്കുകയാണോ? ഒരു കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞല്ലോ?
    എനിക്കും നിങ്ങളിൽ പ്രതീക്ഷകളുണ്ട്… രചന ഭാവനാസമ്പന്നമായി തുടരാൻ കഴിയട്ടെ!

  14. സൂപ്പർ അടിപൊളി എഴുത്ത് keep it up. ഇങ്ങനെയുള്ള റിയലിസ്റ്റിക് കഥകളൊക്കെ പേജ് കൂട്ടി എഴുതണം ബ്രോ.

  15. Orupoleyulla kadhakal vayichu vijayipokunna mandan vayanakakrkk aghoshikkan oru kadha koode waste

  16. poliye nalla avatharanam

  17. Next part pettanu veenam ??

    1. ❤️❤️❤️♥️

  18. നല്ല തുടക്കം ബ്രോ ?

    ഇനി എങ്ങാനും അവളുടെ കാമുകൻ ശ്യാം ആണോ??

  19. കിടിലം.. ഇതുപോലെ ഫ്ലോവിൽ പോവട്ടെ ബാക്കി…

  20. അടിപൊളി തുടക്കം ബ്രോ ♥️♥️

  21. നല്ലൊരു കഥയുടെ തുടക്കം ആവട്ടെ ?❤❤. All d best ❤
    എഴുത്തും, കഥയും നന്നായിട്ടുണ്ട് ❤❤

  22. Adipowli…. ?

  23. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  24. Kollam bro…
    Keep going

  25. Vallatha feel katha thanne annu ethu waiting reply soon

Leave a Reply

Your email address will not be published. Required fields are marked *