മീനാക്ഷി കല്യാണം 2 [നരഭോജി] 2000

പറയാതിരിക്കാൻ വയ്യല്ലോ , അമ്മ ഉള്ളപ്പോഴും ശേഷവും വേറെ ആരും എനിക്ക് വേണ്ടി കരഞ്ഞിട്ടില്ല.

അത് നിർത്തണം, ഞാൻ ഈ മണ്ടന്മാരോട് സംസാരിച്ചു നോക്കാം എന്ന് വിചാരിച്ചു ,

: സതീശ നീ എനിക്ക് പറയാൻ ഉള്ള…..( മുഴുവനാക്കാൻ പറ്റിയില്ല, അടി വീണു)

: നിന്റെ പ്രഭാഷണം ഒക്കെ യൂട്യൂബിൽ മതീട നായെ

അഭി ദേഷ്യത്തോടെ മുന്നിലേക്ക് കയറി വരാൻ നോക്കുന്നുണ്ട് , അവനെ രതീഷ് തടഞ്ഞു വച്ച് എന്തൊക്കെയോ പറയുന്നുണ്ട് .

എനിക്ക് മീനാക്ഷി കരയുന്നതിൽ മാത്രമാണ് വിഷമം തോന്നിയത്.

ഞാൻ കളക്ടർ ചേട്ടനെ നോക്കി ആ കണ്ണ് നിറഞ്ഞിട്ടുണ്ട് , ഈ രണ്ടു വർഷത്തിൽ ഒരുപാട് വയസായതു പോലെ , ആ പഴേ ഊർജവും പ്രസന്നതയും ഒന്നും കാണാൻ ഇല്ല , അഭിയും അതുപോലെ തന്നെ അവനെ ഒരു നിറഞ്ഞ ചിരി ഇല്ലാതെ കാണാറേ ഇല്ല. ഇത്തവണയും ഇതിനൊക്കെ ഞാൻ തന്നെ കാരണം…

അവരെയെങ്കിലും സത്യം ബോധിപ്പിക്കണം എന്ന് എനിക്ക് തോന്നി ,

: ഞാൻ പറയുന്നത് ആരെങ്കിലും കേൾക്കണം , ഞങ്ങൾ തമ്മിൽ അങ്ങ..

അപ്പോഴാണ് മീനാക്ഷിയുടെ നിസ്സഹായമായ മുഖത്തു കണ്ണ് പതിച്ചത് , അവൾ ശാന്തമായിരിക്കുന്നു, എന്നെ നോക്കുന്ന ആ കണ്ണുകളിൽ മിഴിനീർ ഇനിയും തോർന്നിട്ടില്ല . ഞാൻ പറഞ്ഞത് മുഴുമിച്ചില്ല , അതവാളെ വളരെ മോശമായി ബാധിക്കും, എനിക്ക് തോന്നി.

രതീഷ് അവളെ മുടിക്ക് കുത്തിപിടിച്ചു പുറത്തേക്കു വലിച്ചു .

അപ്പോൾ ആ നിമിഷം എന്റെ കണ്ണുകളിൽ നിന്ന് അവളുടെ കണ്ണുകളെ ബലമായി പിടിച്ചു മാറ്റുന്ന ആ നിമിഷം, എനിക്കവളോടുള്ള തീർത്ത തീരാത്ത കടപ്പാടിന്റെ ഓര്മ എന്റെ മനസ്സിനെ കൊളുത്തി വലിച്ചു.

ഇല്ല എന്റെ ജീവിതം തകർന്നു തരിപ്പണം ആയാലും, അവൾ ഇഷ്ടപെട്ട ജീവിതം ജീവിക്കണം. അതിനു ഞാൻ അവളുടെ ഒപ്പം നിൽക്കും.

ഞാൻ സതീശന്റെ കൈ തട്ടി മാറ്റി , അവളുടെ ഇടതുകൈയിൽ പിടിച്ചു , അവൾ ഞെട്ടി തിരിഞ്ഞു നോക്കുമ്പഴേക്കും , ഞാൻ അവളെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു . ഒപ്പം വന്ന രതീഷിനെ മറുകൈ കൊണ്ട് തള്ളി മാറ്റി , അവൻ ടീപ്പോയിൽ അലച്ചു വീണു .

അവളുടെ കണ്ണുനീരും ചുടുനിശ്വാസവും , എന്റെ നെഞ്ചിൽ പടർന്നു .

സതീശൻ എന്റെ കോളറിൽ ഒരു കൈ കൊണ്ട് കടന്നു പിടിച്ച സമയത്തു , ആരോ ശക്തിയിൽ ചവിട്ടുപടികളെ ,ചവിട്ടി മെതിച്ചു കയറി വരുന്ന ശബ്ദം കേട്ട്, എല്ലാവരും വാതിലിന്റെ അവിടേക്കു നോക്കി , അജുവാണ് , പിന്നിൽ ശരത്തും ജോണും ഉണ്ട് …

തഴെ വണ്ടികൾ കണ്ടതുകൊണ്ടു, എന്റെ മേല് നൊന്തിട്ടുണ്ടാവും എന്ന് ഉറപ്പിച്ചാണ് അവൻ കയറി വന്നത് ,

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *